1 GBP = 88.70 INR                       

BREAKING NEWS

കേരളത്തിലുണ്ടായ 65 ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം എണ്ണം പാലക്കാട്; ആകെ 18 തവണ പാലക്കാട് ഉരുള്‍ പൊട്ടിയപ്പോള്‍ മലപ്പുറത്ത് 11 എണ്ണം; കനത്ത മഴയ്ക്ക് പിന്നാലെയുള്ള ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന്റെ ഭൂപടം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ഒരു വയസാകുന്ന വേളയില്‍ നാം വീണ്ടുമൊരു മഴക്കെടുതിക്കും പ്രളയത്തിനും സാക്ഷിയാവുകയാണ്. മഴയൊന്ന് കുറഞ്ഞ് എല്ലാം സാധാരണ ഗതിയിലേക്ക് മടങ്ങി വരുന്ന വേളയില്‍ നടുക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. മഴക്കെടുതിയില്‍ ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകളാണ് കേരളത്തിലുണ്ടായത്. ഇതില്‍ ഏറ്റവുമധികം ഉരുള്‍പൊട്ടിയത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

18 ഉരുള്‍പൊട്ടലുകളാണ് പാലക്കാടുണ്ടായത്. മലപ്പുറത്ത് 11 ഉരുള്‍പൊട്ടലും ഇക്കുറിയുണ്ടായി.കേരള ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരശേഖരമനുസരിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റാണ് (കെഎസ്ആര്‍ഇസി) ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് കെഎസ്ആര്‍ഇസി പുറത്ത് വിട്ട ഭൂപടം. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്.

ഇത്തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ അതേ പ്രദേശങ്ങളില്‍ തന്നെയാണോ എന്ന് വിലയിരുത്താന്‍ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആര്‍ഇസി വഴി നടത്തുന്നുണ്ട്.

കെഎസ്ആര്‍ഇസിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭൂപടത്തിലെ ഫീല്‍ഡ് ഡേറ്റയനുസരിച്ച് 270 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നാണു കണക്ക്.ഇതില്‍ ഇടുക്കിയില്‍ മാത്രം ഏകദേശം നൂറ്റിഎണ്‍പതിലധികം ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരില്‍ 17 ഇടത്തുമാണ് അന്നുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category