1 GBP = 92.70 INR                       

BREAKING NEWS

ഇരുനൂറോളം കുടുംബങ്ങള്‍ പത്തുലക്ഷം രൂപ വീതം വാങ്ങി മാറിപ്പോകാന്‍ തയ്യാര്‍; ദുരന്തസാധ്യതയുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ഇവരില്‍ തന്നെ നിലനിര്‍ത്തും; വിലക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം; ഇഷ്ടമുള്ള സ്ഥലത്ത് വീടു വയ്ക്കാന്‍ നല്‍കുക പത്ത് ലക്ഷം രൂപ; ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സ്ഥിരമായി ഒഴുപ്പിക്കാന്‍ ഇനി ബോധവല്‍ക്കരണം; പ്രളയം പാഠമാക്കി റീ ബില്‍ഡ് കേരളയില്‍ പുനരധിവാസത്തിനും മുന്‍ഗണന

Britishmalayali
kz´wteJI³

തിരുവനന്തപുരം: ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ വിവരം ശേഖരിക്കാനും മൈനിങ് ആന്‍ഡ് ജിയോളജി, ഭൂഗര്‍ഭജലം, മണ്ണുസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍നിന്ന് രണ്ടുപേര്‍ വീതമുള്ള 50 സംഘങ്ങളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അതീവ ദുര്‍ബ്ബല പ്രദേശത്ത് നിന്ന് ആളുകളെ മുഴുവന്‍ മാറ്റും. റീ ബില്‍ഡ് കേരളയുടെ കീഴിലാകും ഇതെല്ലാം നടത്തുക.

പളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ വിവരം ശേഖരിക്കാനുമുള്ള സംഘങ്ങള്‍ക്കുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. ഈ സംഘങ്ങള്‍ വരുംദിവസങ്ങളില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തും. ഇതിന് ശേഷമാകും ഇവരെ ഒഴിപ്പിക്കുക. കേരളം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാകും ഇത്. വരു വര്‍ഷങ്ങളിലും കേരളത്തെ മുക്കാന്‍ പ്രളയമെത്തുമെന്ന ഭീതിയെ തുടര്‍ന്നാണ് തീരുമാനങ്ങള്‍. ഒരു വര്‍ഷം മുമ്പത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍നിന്ന് വീടുപേക്ഷിച്ച് സ്ഥിരമായി മാറിത്താമസിക്കാന്‍ തയ്യാറായി ഇരുനൂറോളം കുടുംബങ്ങള്‍ തയ്യാറായി കഴിഞ്ഞു. അന്ന് ആയിരത്തി എണ്ണൂറോളം സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുമുണ്ടായത്.

സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് പ്രയോജനപ്പെടുത്തി പുതിയ വീടും സ്ഥലവും കണ്ടെത്തുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ് ഈ കുടുംബങ്ങള്‍. ഇത്തവണയും വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിക്കും. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമിയില്‍ വിള്ളലുമുണ്ടായ പ്രദേശങ്ങളില്‍ 701 കുടുംബങ്ങള്‍ തീരെ വാസയോഗ്യമല്ലാത്ത ഇടങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്ഐ.) സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജി.എസ്ഐ.യുടെ 12 സംഘങ്ങളാണ് സ്ഥലങ്ങള്‍ പരിശോധിച്ചത്. ഇവിടെയുള്ളവരാണ് വീട് വിട്ടു മാറാന്‍ സന്നദ്ധമായത്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയ്യാറാക്കിയ പാക്കേജ് സര്‍ക്കാര്‍ അംഗീകരിച്ചു.

ഈ വീടുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി. ആരെയും നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നിരന്തര ബോധവത്കരണം നടത്തും. പ്രളയസാധ്യത കണക്കിലെടുക്കുമ്പോള്‍ വാസയോഗ്യമല്ലെന്ന് വ്യക്തമാകുന്ന സ്ഥലങ്ങളില്‍നിന്ന് ഇത്തരത്തില്‍ പുനരധിവാസം അനുവദിക്കും. ആരേയും ബലം പ്രയോഗിച്ച് തത്കാലം ഒഴിപ്പിക്കില്ല. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടല്‍ ഭീതി ജനകമായിരുന്നു. അതുകൊണ്ട് തന്നെ നിരവധി പേര്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ സ്വയം മുന്നോട്ട് വരുന്നുണ്ട്. ഇവരെ സഹായിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

ഇരുനൂറോളം കുടുംബങ്ങള്‍ പത്തുലക്ഷം രൂപവീതം വാങ്ങി മാറിപ്പോകാന്‍ തയ്യാറായതായി റീ ബില്‍ഡ് കേരള സിഇഒ. ഡോ. വി. വേണു പറഞ്ഞു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഇവരില്‍ത്തന്നെ നിലനിര്‍ത്തും. അവര്‍ക്കവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാത്രമേ വിലക്കുള്ളൂ. പുതുതായി മാറുന്ന സ്ഥലത്ത് ഏറ്റവും കുറഞ്ഞത് മൂന്നുസെന്റ് സ്ഥലം വേണം. ഇഷ്ടമുള്ള വലുപ്പത്തില്‍ വീട് വെയ്ക്കുകയോ വാങ്ങുകയോ ചെയ്യാം-വേണു പറഞ്ഞു.

കഴിഞ്ഞവര്‍ഷം കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ 37 കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരേയും പുനരധിവസിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഏറ്റുമുട്ടലുകള്‍ ഇല്ലാതെയാകും ഇത് നടപ്പാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category