1 GBP = 91.20 INR                       

BREAKING NEWS

നാട്ടില്‍ അവധിക്കെത്തിയ ലീഡ്‌സിലെ മലയാളി നഴ്‌സ് ഉറക്കത്തില്‍ മരിച്ചു; കോട്ടയം സ്വദേശി കല്പനയുടെ മരണം ഭര്‍ത്താവി ന്റെ സ്വദേശമായ ജയ്പൂരില്‍ വച്ച്‌; അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മലയാളികള്‍

Britishmalayali
kz´wteJI³

നാട്ടില്‍ അവധിക്ക് പോയമലയാളിനഴ്സിന്റെ മരണം ദു:ഖത്തോടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്ക എന്ന് വിളിക്കുന്ന കല്പന ബോബി എന്ന ലീഡ്സിലെ മലയാളി നഴ്സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സൂചന.

ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ നാട്ടില്‍ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്. കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ തേടി മരണം എത്തിയത്.പരേതയ്ക്ക് 38 വയസായിരുന്നു പ്രായം.

ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം വിളിച്ചത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് അറിയുന്നത്.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്സായി ജോലി ചെയ്യുന്നു..

അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള വേര്‍പാട് വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും.നാട്ടില്‍ കാഞ്ഞിരമറ്റം സ്വദേശിയാണ്കല്പ്പന.മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്സിറ്റി ഷെഫീല്‍ഡിലും തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലി നോക്കുന്നത്. കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടിവരയിട്ട് ഓര്‍ക്കുന്നു. സോഷ്യല്‍മീഡിയയില്‍ കലപ്പനയുടെ മരണവാര്‍ത്ത അറിഞ്ഞ് സഹപ്രവര്‍ത്തകര്‍ അനുശോചനം കൊണ്ട് മൂടുകയാണ്. മലയാളികളും വിദേശികളുമടങ്ങിയ സുഹൃത്ത് വലയം കല്പ്പനയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് വാക്കുകള്‍ കുറിക്കുന്നുണ്ട്.

തോംമസണ്‍ പെരുമ്പലാത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
ചിലര്‍ അങ്ങനെയാണ് ഒരു വാക്ക് പോലും പറയാതെ പോകും...എന്റെ പ്രിയപ്പെട്ടവരുടെ ഇടയില്‍ ഒരാള്‍ കൂടി ഈ ലോകത്തോട്ട് വിട പറഞ്ഞു.കല്പന എന്നാ കല്ലൂ ചേച്ചിയെ അങ്ങനെ എളുപ്പം മറക്കാന്‍ എനിക്ക് പറ്റില്ല . എന്റെ പ്രാര്‍ത്ഥന ആ കുടുംബത്തിനു വേണ്ടി ഉണ്ടാകും

ബ്രിട്ടീഷ് മലയാളി ലേഖകന്‍ കൂടിയായ സ്‌ട്രോക്ക് ഓ്ണ്‍ ട്രന്റില്‍ താമസിക്കുന്ന ശ്രീകുമാര്‍ കല്ലിട്ടതില്‍ കുറിച്ചതിങ്ങനെ:
ഓര്‍ക്കാപുറത്തുള്ള വിടവാങ്ങല്‍ വേദന പകരുന്നു.. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രീയപ്പെട്ട യുകെ മലയാളി പ്രീയങ്ക ബോബിക്ക് ആദരാഞ്ജലികള്‍... കുടുംബത്തിന്റെ വേദനയില്‍ ദുഃഖം മാത്രം.. ഓരോ വിടവാങ്ങലും ഓര്‍മ്മ പെടുത്തലും ആകുന്നു.
ആക്‌സാ തോമസ് ജേക്കബ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ; കല്പ്പനയുടെ മരണ വാര്‍ത്ത ഹൃദയഭേദകമാണെന്നും അവള്‍ വലിയ കരുതലും പോസീറ്റിവ് പിന്തുണയും നല്കുന്ന ആളായിരുന്നുവെന്നും ഓര്‍ക്കുന്നു. മലയാളികള്‍ക്കൊപ്പം തന്നെ വിദേശി സുഹൃത്തുക്കളും കല്പ്പനയ്ക്ക് ആദാരാഢ്ജലികള്‍ നേര്‍ന്ന് കൊണ്ട് ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പുമായി എത്തിയിട്ടുണ്ട്.
എല്ലാവരുടെയും ദിവസം പുഞ്ചിരിക്കുകയും പ്രകാശമാക്കുകയും ചെയ്യുന്ന നല്ല മനസിന് ഉടമയായിരുന്ന കല്പ്‌നയെന്നാണ് ഉമൈ സാദിക് കുറിച്ചിരിക്കുന്നത്. കല്പ്പനയുടെ വേര്‍പാട് വാര്‍ത്ത അറിഞ്ഞവര്‍ക്കൊക്കെയും ഞെട്ടല്‍ മാത്രമാണ് സമ്മാനിക്കുന്നതെന്ന് സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും വ്യക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category