1 GBP = 92.60 INR                       

BREAKING NEWS

കൗമാരക്കാരായ അള്‍ത്താര ബാലികമാരെ പള്ളിക്കുള്ളില്‍ വെച്ച് ലൈംഗികമായി ഉപയോഗിച്ചത് മറ്റു വൈദികര്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍; ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷം തടവ് ശിക്ഷ; സന്ന്യാസ ജീവിതം നടിച്ച് കാമവെറി നടത്തിയിരുന്ന മറ്റൊരു വൈദികന്റെ കഥയിങ്ങനെ

Britishmalayali
kz´wteJI³

വാഷിങ്ടന്‍ : ക്രിസ്തീയ സഭകള്‍ക്കുള്ളില്‍ ലൈംഗിക ചൂഷണത്തിന്റെ നടുക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന വേളയിലാണ് സമാനമായ മറ്റൊരു വാര്‍ത്ത കൂടി അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ നിന്നും വരുന്നത്. കൗമാരക്കാരായ അള്‍ത്താര ബാലികമാരെ പള്ളിക്കുള്ളിലും പുറത്തുമായി ലൈംഗികചൂഷണം നടത്തിയ വൈദികനെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ ശാരീരികമായി പീഡിപ്പിച്ചത്. വാഷിങ്ടണിലെ കൊളംബിയ കോടതിയാണ് ഉര്‍ബനോ വാസ് ക്വാസ് (47) എന്ന വൈദികനെ ശിക്ഷിച്ചത്.

ഇദ്ദേഹത്തിന് 45 വര്‍ഷം തടവു ശിക്ഷ വിധിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വൈദിക വേഷമണിഞ്ഞ ചെകുത്താനെ പോലെയാണ് അദ്ദേഹം പെണ്‍കുട്ടികളോട് പെരുമാറിയതെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ കോടതി പുറപ്പെടുവിച്ചിരുന്നു.ഇദ്ദേഹം സേവനം അനുഷ്ഠിച്ച പള്ളിയിലെ അള്‍ത്താര ബാലികമാരാണ് പീഡനത്തിനിരയായത്. 13 വയസ്സുള്ള പെണ്‍കുട്ടിയെ 2015ലും ഒന്‍പതു വയസ്സുകാരിയെ 2016ലും ആണ് ഇയാള്‍ ഉപദ്രവിച്ചത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്.

'യേശുവിനെ പോലെയായിരുന്നു വൈദികന്റെ പെരുമാറ്റം. ആ പെണ്‍കുട്ടികളുടെ ജീവിതം എന്നന്നേക്കുമായി അയാള്‍ മാറ്റി' എന്നു കുറിച്ചുകൊണ്ടാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ തന്റെ വാദം അവസാനിപ്പിച്ചത്. ഇരകളായ രണ്ടുപെണ്‍കുട്ടികളെയും ഒന്‍പത് ദിവസം വിചാരണ നടത്തി. ഇവര്‍ നിലപാടിലും പരാതിയിലും ഉറച്ചു നില്‍ക്കുകയും കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടി രക്ഷിതാക്കളില്‍ നിന്നും എല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിന്നീട് എല്ലാം തുറന്നു പറയുകയായിരുന്നു. പള്ളിക്കുള്ളില്‍ വച്ചും പരിസരങ്ങളില്‍ വച്ചും വൈദികന്‍ മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.

പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്റെ ഭീഷണി അവഗണിച്ചാണ് പെണ്‍കുട്ടികള്‍ പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പ്രതിയായ വൈദികന്റെ പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. തന്റെ ഇളയ സഹോദരന്‍ മുറിക്ക് പുറത്തു നില്‍ക്കുമ്പോള്‍ പോലും പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.

മറ്റു വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്. ഈ വൈദികനെതിരെ മറ്റൊരു സ്ത്രീയും പീഡന പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിന്റെ വിധി അറിയുന്നതിനായി നിരവധി വിശ്വാസികള്‍ കോടതിയില്‍ എത്തിയിരുന്നു. ഭൂരിപക്ഷം പേരും വൈദികനെ പിന്തുണയ്ക്കുന്നവര്‍ ആയിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിലയാളുകള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നും പ്രതികരിച്ചു. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ശ്രമിച്ച പള്ളി അധികൃതരെയും കോടതി വിമര്‍ശിച്ചു. പ്രതിയായ വൈദികന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് വാദിച്ച ഇയാള്‍ ഒരിക്കലും ഇരകളായ പെണ്‍കുട്ടികള്‍ക്കൊപ്പം തനിച്ച് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. പെണ്‍കുട്ടികള്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും വൈദികന്റെ അഭിഭാഷകന്‍ വാദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category