1 GBP = 88.40 INR                       

BREAKING NEWS

ഒക്ടോബര്‍ 31 വിധിയെ പഴിച്ചിട്ട് കാര്യമില്ല; വാഹനങ്ങളില്‍ ഇന്ധനം നിറച്ച് വയ്ക്കുക; ഭക്ഷണവും മരുന്നും കരുതുക; ബ്രെക്സിറ്റ് ദിനം ബ്രിട്ടനില്‍ സംഭവിക്കുന്നത് ഇങ്ങനെയെന്ന് തീര്‍ച്ച

Britishmalayali
kz´wteJI³

ബ്രെക്സിറ്റ് സംഭവിച്ചാല്‍ യുകെയിലാകമാനം കടുത്ത പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടുമെന്ന മുന്നറിയിപ്പ് ബ്രെക്സിറ്റ് റഫറണ്ട വേളയില്‍ തന്നെ മുന്നറിയിപ്പായി ഉയര്‍ന്നിരുന്നു. ഈ വരുന്ന ഒക്ടോബര്‍ 31ന് ഡീലോട് കൂടിയോ അല്ലെങ്കില്‍ ഡീല്‍ ഇല്ലാതെയോ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന കടുത്ത തീരുമാനവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നോട്ട് പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രെക്സിറ്റമായി ബന്ധപ്പെട്ട ആശങ്കകള്‍ മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ദി ടൈംസ് പത്രത്തിന് ചോര്‍ന്ന് കിട്ടിയ ഒരു ഗവണ്‍മെന്റ് രേഖയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിരിക്കുന്നത്.

ഒക്ടോബര്‍ 31ന് എത്തുന്ന ഈ വിധിയെ പഴിച്ചിരുന്നിട്ട് കാര്യമില്ലെന്നും പകരം അതിനെ നേരിടുന്നതിനുള്ള സാധ്യമായ പോം വഴികള്‍ അനുവര്‍ത്തിക്കുകയും ചെയ്യാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷണവും മരുന്നുകളും കരുതാനും വാഹനങ്ങളില്‍ ഇന്ധനം നിറച്ച് വയ്ക്കാനും നിര്‍ദേശമുണ്ട്.ബോറിസ് നടപ്പിലാക്കുന്ന നോ ഡീല്‍ ബ്രെക്സിറ്റിനെ തുടര്‍ന്ന് കടുത്ത ഐറിഷ് ബോര്‍ഡര്‍ നിലവില്‍ വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ടാകുമെന്നും തുറമുഖങ്ങളില്‍ മൂന്ന് മാസത്തോളം നീളുന്ന പ്രതിസന്ധകളുണ്ടാകുമെന്നും ഇന്ധനത്തിനും മരുന്നുകള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകുമെന്നുമാണ് ഗവണ്‍മെന്റ് രേഖ മുന്നറിയിപ്പേകുന്നത്.

ഈ മാസം കാബിനറ്റ് ഓഫീസ് രഹസ്യമായി ഫയല്‍ ചെയ്തിരിക്കുന്ന സീക്രട്ട് ഡോസിയറായ ഓപ്പറേഷന്‍ യെല്ലോവാമറിലാണ് ഇത് സംബന്ധിച്ച പേടിപ്പെടുത്തുന്ന മുന്നറിയിപ്പുകളുള്ളത്.ഇതിനെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധങ്ങളും റോഡ് തടസങ്ങളും ഉണ്ടാകുമെന്നും അവയെ നേരിടാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഈ രേഖ മുന്നറിയിപ്പേകുന്നു. നോ ഡീല്‍ ബ്രെക്സിറ്റിനെ തുടര്‍ന്ന് തുറമുഖങ്ങളിലുണ്ടാകുന്ന പ്രതിസന്ധിയെ തുടര്‍ന്ന്  ഇന്ധന വിതരണം പോലും താറുമാറാകുമെന്നാണ് പ്രവചനം.ഇത് രാജ്യത്തെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

തലസ്ഥാനമായ ലണ്ടന്‍ അടക്കമുള്ള സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ മിക്ക ഭാഗങ്ങളിലും ഇന്ധന വിതരണം പോലും തടസപ്പെടുമെന്ന ആശങ്കഇതോടെ ശക്തമായിട്ടുണ്ട്. ഫ്രാന്‍സിലേക്ക് പോകുന്ന 85 ശതമാനത്തോളം ലോറികളും 60 മണിക്കൂറോളം കാലതാമസം നേരിടേണ്ടി വരും. ട്രാഫിക്കിന്റെ 75 ശതമാനത്തോളം ഇന്നത്തെ നിലയിലേക്കെത്താന്‍ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടിയും വരും. ഫ്രഷ് ഫുഡ് സപ്ലൈ താഴുന്നതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയരുകയും ചെയ്യും. ബ്രിട്ടീഷ് മീന്‍പിടിത്ത കപ്പലുകള്‍ യൂണിന്‍ സമുദ്രഭാഗത്തേക്ക് പ്രവേശിക്കാനാവാതെ പ്രതിസന്ധിലായി മത്സവിഭവങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകും. അതേ സമയം ബ്രെക്സിറ്റിന്റെ ആദ്യ ദിവസത്തില്‍ തന്നെ 300 ഫോറിന്‍ കപ്പലുകള്‍ ബ്രിട്ടീഷ് സമുദ്രഭാഗത്ത് നിയമവിരുദ്ധമായി മീന്‍പിടിക്കാനെത്തുമെന്നും മുന്നറിയിപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category