1 GBP = 88.40 INR                       

BREAKING NEWS

ലോകത്തെവിടെ കലാപം ഉണ്ടായാലും ഇരിക്കപ്പൊറുതി ഇല്ലാത്തത് ലണ്ടന്; ഇന്നലെ ലണ്ടനില്‍ ഏറ്റുമുട്ടിയത് ഹോംഗ്കോംഗ് പ്രക്ഷോഭകാരികളും ചൈനക്കാരും; കാശ്മീര്‍ വിഷയത്തിന്റെ പുറത്ത് പാക്കിസ്ഥാനികളും കളി തുടരുന്നു

Britishmalayali
kz´wteJI³

ശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 15ന് പാക്കിസ്ഥാനികള്‍ ലണ്ടന്‍ തെരുവുകളില്‍ അഴിഞ്ഞാടിയതിന്റെ ഷോക്കില്‍ നിന്നും മുക്തമാകുന്നതിന് മുമ്പ് ഇന്നലെ ലണ്ടനില്‍ ഹോംഗ്കോംഗ് പ്രക്ഷോഭകാരികളും ചൈനക്കാരും ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. ഹോംകോംഗിലെ അമിതമായ ചൈനീസ് ഇടപെടലിനെതിരെ ഹോംകോംഗില്‍ ജനാധിപത്യവാദികള്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് ലണ്ടനിലെ ഹോംകോംഗുകാര്‍ നടത്തിയ റാലിക്കെതിരെ ഇവിടുത്തെ ചൈനക്കാര്‍ തിരിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ലണ്ടനില്‍ വന്‍ ഏറ്റ്മുട്ടല്‍ അരങ്ങേറിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെവിടെ കലാപമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാല്‍ ലണ്ടന് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹോംകോംഗിനെ പിന്തുണച്ച് കൊണ്ട് നടത്തിയ റാലിയില്‍ ആയിരക്കണക്കിന് പേരാണ് ട്രാന്‍ഫാല്‍ഗര്‍ സ്‌ക്വയറിലൂടെ മാര്‍ച്ച് നടത്തിയിരുന്നത്.എന്നാല്‍ ഇവര്‍ക്കെതിരെ ചതിയന്‍മാര്‍ എന്ന ബാനറുമായെത്തിയ ചൈനക്കാരെത്തിയതോടെ ഇരു ഗ്രൂപ്പുകളും തെരുവില്‍ തുറന്ന പോരാട്ടത്തിലെത്തുക യായിരുന്നു.  വൈറ്റ്ഹാള്‍, ഡൗണിംഗ് സ്ട്രീറ്റ്, എന്നിവയ്ക്ക് സമീപത്തു കൂടെ മാര്‍ച്ച് ചെയ്തവര്‍ ഹോംഗ്കോംഗില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ ക്രൂരതയെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിരുന്നു.

ഹോംഗ്കോംഗിനെ പിന്തുണച്ച് കൊണ്ട് മാര്‍ച്ച് നടത്തിയവര്‍ നെല്‍സന്‍സ് കോളമിലെത്തിയപ്പോഴായിരുന്നു ഇവര്‍ക്കെതിരെ ചൈനീസ് പതാകകളുമായെത്തിയവര്‍ കുതിച്ചെത്തിയിരുന്നത്. ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകാതിരിക്കാന്‍ മെട്രൊപൊളിറ്റന്‍ പോലീസ് നന്നായി പാടു പെട്ടിരുന്നുവെങ്കിലും ഇരു പക്ഷവും തുറന്ന പോരിലെത്തിയിരുന്നു.ഇരു പക്ഷത്തിനുമിടയില്‍ റയട്ട് പോലീസ് വരിവരിയായി നില്‍ക്കുകയും അവരുടെ ബാറ്റണുകളും ഷീല്‍ഡുകളും ഉയര്‍ത്തുകയും ചെയ്തിരുന്നു.ഹോംഗ്കോംഗില്‍ പ്രക്ഷോഭകാരികളെ പോലീസ് ക്രൂരമായി അടിച്ച മര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ലണ്ടനിലും പ്രതിഷേധമുയര്‍ന്ന് കൊണ്ടിരിക്കുന്നത്.

ചൈനീസ് സര്‍വാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ഹോംഗ്‌കോംഗില്‍  മില്യണ്‍ കണക്കിന് ആക്ടിവിസ്റ്റുകളാണ് തെരുവില്‍ റാലികളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. ഹോംകോംഗിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തന്നെ ദിവസങ്ങളോളം നിര്‍ത്തി വയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.  ഇതിന് പുറമെ ഗതാഗതസംവിധാനം തടസപ്പെടുകയുമുണ്ടായി. ഈ പ്രക്ഷോഭകാരികളെ നേരിടുന്നതിനായി ചൈന സൈനികരെയും ടാങ്കുകളെയും ഹോംഗ് കോംഗ് അതിര്‍ത്തിയിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  എട്ടടി നീളമുള്ള ഫോര്‍ക്‌സ് ഉപയോഗിച്ച് പട്ടാളക്കാരും സായുധ ഓഫീസര്‍മാരും പരിശീലനം നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഹോംഗ് കോംഗ് കലാപകാരികളെ ഇവ ഉപയോഗിച്ച് ഷോക്കേല്‍പ്പിച്ച് അടിച്ചമര്‍ത്താനാണ് ചൈന ഇതിലൂടെ ഒരുങ്ങുന്നതെന്നും മുന്നറിയിപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category