1 GBP = 88.40 INR                       

BREAKING NEWS

നിങ്ങള്‍ 40നും 74നും ഇടയില്‍ പ്രാ യമുള്ള യുകെ റെസിഡന്റാണോ? എങ്കില്‍ സൗജന്യമായി ചെയ്യേണ്ട ഹെല്‍ത്ത് ചെക്ക് നടത്തിയോ? പത്ത് കൊല്ലത്തിന് ശേഷം ഹെല്‍ത്ത് ചെക്ക് പൊളിച്ചെഴുതുമ്പോള്‍ ജീവന്‍ കാക്കാന്‍ മറക്കാതെ പരിശോധനയ്ക്ക് വിധേയമാവുക

Britishmalayali
kz´wteJI³

ധ്യവയസിലുള്ളവര്‍ക്കായുള്ള 'വണ്‍-സൈസ്-ഫിറ്റ്സ്-ഓള്‍' എന്‍എച്ച്എസ് ഹെല്‍ത്ത് എംഒടികള്‍ റദ്ദാക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പകരം ജെനറ്റിക് ടെസ്റ്റിംഗ് പോലുളള പുതിയ ടെക്നോളജി സഹിതമുള്ള ടെസ്റ്റുകളാണ് പ്രാബല്യത്തില്‍ വരുത്താന്‍ പോകുന്നത്. ഇത്തരത്തില്‍ പത്ത് കൊല്ലത്തിന് ശേഷമാണ് ഹെല്‍ത്ത് ചെക്കില്‍ കാര്യമായ പൊളിച്ചെഴുത്ത് വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിങ്ങള്‍ 40 വയസിനും 74 വയസിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ സൗജന്യമായി നടത്തേണ്ടുന്ന ഹെല്‍ത്ത് ചെക്ക് പുതിയ പരിശോധനാ രീതിയനുസരിച്ച് നടത്തേണ്ടതാണ്. ഹെല്‍ത്ത് ചെക്കില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ നടത്തുന്ന വേളയില്‍ ജീവന്‍ കാക്കാന്‍ മറക്കാതെ പരിശോധനക്ക് വിധേയരാകുന്നത് നന്നായിരിക്കും.

പില്‍ക്കാല ജീവിതത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹെല്‍ത്ത് ചെക്കിനെ ആധുനിക ടെക്നോളജികളെ പരമാവധി പ്രയോജനപ്പെടുത്തി നവീകരിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഒരുങ്ങുന്നത്. നിലവില്‍ പരിശോധനക്കായുളള സ്‌കീം 2009ലായിരുന്നു പ്രാബല്യത്തില്‍ വന്നിരുന്നത്.ബ്ലഡ്പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനായി ബാറ്ററി ഓഫ് ചെക്സിനെയാണ് ഇത് പ്രകാരം ആശ്രയിച്ച് വരുന്നത്. എന്നാല്‍ അന്ധമായ സമീപനമെന്ന പേരില്‍ വന്‍ വിമര്‍ശനാണ് നിലവിലുള്ള പ്രോഗ്രാമിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്.

വര്‍ഷത്തില്‍ ഈ പരിശോധനക്ക് വിധേയരാകുന്ന ഓരോ 4762 പേരിലും ഒരാളിലെ ഹാര്‍ട്ട് അറ്റാക്ക് അല്ലെങ്കില്‍ സ്ട്രോക്കിനെ പ്രതിരോധിക്കാന്‍ മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളുവെന്ന് 2016ല്‍ പ്രസിദ്ധീകരിച്ച ഒരു ഇംപീരിയല്‍കോളജ് പഠനം വെളിപ്പെടുത്തിയിരുന്നു.ഭാവിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന ഫിറ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസിനെ സംബന്ധിച്ചിടത്തോളം പഴ്സണലൈസ്ഡ്,പ്രിവെന്റീവ് ഹെല്‍ത്ത് കെയര്‍ ഒരു ദൗത്യമാണെന്നാണ് ഹാന്‍കോക്ക് പുതിയ നീക്കത്തിന് മുന്നോടിയായി വിശദീകരിക്കുന്നത്. ഏവര്‍ക്കും വേണ്ടിയുള്ള പൊതുവായ ഹെല്‍ത്ത് ചെക്കുകളില്‍ നിന്നും മാറിയുള്ളതും ഏറ്റവും നൂതനടെക്നോളജികളെ ഉള്‍പ്പെടുത്തിയുള്ള പഴ്സണലൈസ്ഡ് പരിശോധനകളാണ് നടപ്പിലാക്കേണ്ടതെന്നാണ് ഹാന്‍കോക്ക് വിശദീകരിക്കുന്നത്.

ഇന്നലെ പ്രഖ്യാപിച്ച ഇത് സംബന്ധിച്ച റിവ്യൂ ഈ ലക്ഷ്യത്തിലെത്തുന്നതിനുള്ള സുപ്രധാന ചുവട് വയ്പാണെന്നും ഹെല്‍ത്ത് സെക്രട്ടറി വെളിപ്പെടുത്തുന്നു. അന്ധമായ സമീപനത്തിലൂന്നിയ ആരോഗ്യപരിശോധനകളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നാണ് പുതിയ പ്രോഗ്രാമിന്റെ  പ്രധാനപ്പെട്ട റിവ്യൂ പ്രഖ്യാപിച്ച്കൊണ്ട് അദ്ദേഹം എടുത്ത് കാട്ടുന്നത്. നിലവില്‍ 40നും 74നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ്സ് ബേസിസിലാണ് ഹെല്‍ത്ത് ചെക്കുകള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്. പൊതുവായുളള ഒരു സമീപനത്തിലൂന്നിയ ഇതിലൂടെ ഓരോരുത്തരുടെയം പ്രത്യേക ആരോഗ്യ- അവസ്ഥകളില്‍ അല്‍പം മാത്രമേ പരിശോധനകളും നിര്‍ദേശങ്ങളും നല്‍കാന്‍ സാധിക്കുന്നുള്ളുവെന്നതാണ് ഇതിന്റെ പ്രധാന പോരായ്മ.

പുതിയ റിവ്യൂവിലൂടെ നിലവിലുള്ള സിസ്റ്റത്തെ പൂര്‍ണമായും അഴിച്ച് പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പരിശോധനകള്‍ ആധുനിക സാങ്കേതിക വിദ്യകളിലൂടെ നവീകരിച്ച് രക്തസമ്മര്‍ദം, ടൈപ്പ് 2 ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് നേരത്തെ തന്നെ വ്യക്തിപരമായി പരിഹാരം നിര്‍ദേശിക്കാനാണ് ലക്ഷ്യമിടുന്നത്. പഴ്സണലൈസ്ഡ്, ഇന്റലിജന്റ് ഹെല്‍ത്ത് ചെക്സ് എന്നാണിവ അറിയപ്പെടുകയെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. ഓരോരുത്തരുടെയും വയസ്, എവിടെ ജീവിക്കുന്നു, ഡിഎന്‍എ തുടങ്ങിയവ ഉപയോഗിച്ചുള്ള തികച്ചും വ്യക്തിപരമായ ആരോഗ്യപരിശോധനകളായിരിക്കും പുതിയ സിസ്റ്റമെന്നാണ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വിശദീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category