1 GBP = 88.40 INR                       

BREAKING NEWS

എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയ മിടുക്കരുടെ കൂടെ ബാരിയിലെ ഷോണ്‍ അഗസ്റ്റിനും; രണ്ട് എ സ്റ്റാറുകളുമായി കെന്റിലെ ജെറില്‍ ജോസും

Britishmalayali
kz´wteJI³

ലെവല്‍ പരീക്ഷാ ഫലം പുറത്ത് വന്നിട്ട് രണ്ട് ദിവസം പിന്നിട്ടുവെങ്കിലും യുകെയിലെ മലയാളി കുരുന്നുകളുടെ വിജയകഥകള്‍ അവസാനിക്കുന്നില്ല. ആദ്യ ദിവസം രണ്ട് പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കൂടുതല്‍ വിജയകഥകള്‍ പുറത്ത് വരുമ്പോള്‍ ബാരിയിലെ ഷോണ്‍ അഗസ്റ്റിനും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി വിജയം ഉറപ്പാക്കിയതാണ് ഇന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കെന്റിലെ ജെറില്‍ ജോസും രണ്ട് എ സ്റ്റാര്‍ സ്വന്തമാക്കി മികച്ച വിജയം കൈവ്വരിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കാര്‍ഡിഫ് സെന്റ് ഡേവിഡ്‌സ് കാത്തലിക് കോളേജില്‍ നിന്നും മാത്തമാറ്റിക്‌സ്, ഫര്‍തര്‍ മാത്തമാറ്റിക്‌സ് ബയോളജി എന്നീ വിഷയങ്ങളിലാണ് ഷോണ്‍ ഈ ഉന്നത വിജയം കരസ്ഥമാക്കിയത്.
ഇതില്‍ ഫര്‍തര്‍ മാത്തമാറ്റിക്‌സില്‍ മുഴുവന്‍ മാര്‍ക്കും ഷോണിന് ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഏറെ താല്പര്യമുള്ള ഷോണ്‍ സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. 

ഷോണിന്റെ  പിതാവ് സണ്ണി അഗസ്റ്റിന്‍ കാര്‍ഡിഫ് ബെല്ലുവിസ്റ്റ കെയറില്‍ അസിസ്റ്റന്‍സ് ഷെഫായും മാതാവ് സിമി അഗസ്റ്റിന്‍ ഈ സ്ഥാപനത്തില്‍ തന്നെ രജിസ്‌ട്രേഡ് നേഴ്‌സായും ജോലി നോക്കുന്നു. 9 ക്ലാസ് വിദ്യാര്‍ത്ഥി സോളമന്‍ അഗസ്റ്റിന്‍ ഏക സഹോദരനാണ്. സ്വദേശം പാലാ പുളിക്കല്‍ കുടുംബം.

രണ്ട് എ സ്റ്റാറുകളും ഒരു എ ഗ്രേഡൂമായി കെന്റിലെ ജെറില്‍  ജോസഫ് 
കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ താമസിക്കുന്ന  ജോസഫ് അന്ന ദമ്പതികളുടെ മകന്‍ ജറില്‍ ജോസഫിനും എ ലെവല്‍ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായി. നിന്നും മാനുഫാക്ച്വറിങ് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ എ സ്റ്റാറും, മാത്തമാറ്റിക് ഫര്‍ദര്‍ എ, ഫിസിക്‌സ് ബി, എന്നിങ്ങനെ 4 വിഷയങ്ങളില്‍  ടോപ് ഗ്രേഡ് ജെറിലിന് കിട്ടി. ഡാര്‍ട്ട്‌ഫോര്‍ട്ട് ദ ലീ യുടിസി (യൂണിവേഴ്‌സിറ്റി ടെക്‌നിക്കല്‍ കോളേജിലായിരുന്നു ജെറിന്റെ പഠനം.

ജെറില്‍  ജി സി എസ്സി ഇയിലും മാത്തമാറ്റിക്‌സില്‍ എ സ്റ്റാര്‍  വാങ്ങി തിളക്കമാര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. ജെറിലിന്റെ മൂത്ത സഹോദരന്‍ ജോയല്‍  ഹിസ്റ്ററിയില്‍  മാസ്റ്റര്‍  ബിരുദം  നേടി  ജോലി ചെയ്യുന്നു. രണ്ടാമത്തെ സഹോദരി ജുവി ബയോ  മെഡിക്കല്‍ സയന്‍സിന്  ശേഷം ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്ററും, ബിസിനസ് അനലൈസില്‍ മാസ്റ്ററും കരസ്ഥമാക്കി നല്ല ഒരു ജോലിക്കായി ശ്രമിക്കുന്നു. മൂന്നാമത്തെ സഹോദരി ജൂലിയ ചൈല്‍ഡ് നേഴ്‌സിംഗ് പഠിക്കുന്നു. 

ജെറില്‍ ആവട്ടെ സിവില്‍ എഞ്ചിനീയറിംഗ് എം ടെക്കിന് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ഉറപ്പാക്കി കഴിഞ്ഞു. ജെറിലിന്റെ പിതാവ് ജോസഫ് നേഴ്‌സിംഗ് ഹോമിലും അന്ന എന്‍എച്ച്എസിലും ജോലി ചെയ്യുന്നു. 

സ്വാതന്ത്ര്യ സമര സേനാനി കെ ജെ വര്‍ഗ്ഗീസിന്റെ കൊച്ചുപുത്രനായ ജെറില്‍ 2018ല്‍ ലീ യുടിസി കോളേജിന്റെ അംബാസിഡറായി, അവാര്‍ഡോടെ ജെറിലിനെ  തെരഞ്ഞെടുത്തിരുന്നു. കരാട്ടേയില്‍ സഹോദരി ജൂലിയായ്‌ക്കൊപ്പം ബ്രൗണ്‍ ബെല്‍റ്റും കിട്ടിയിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category