1 GBP = 92.60 INR                       

BREAKING NEWS

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് പുതിയ നേതൃത്വം; മുരളി വെട്ടത്ത് പ്രസിഡന്റായും എബ്രഹാം കുര്യന്‍ സെക്രട്ടറിയായും പുതിയ ഭരണസമിതി; പ്രവര്‍ത്തനം കടുതല്‍ മേഖലകളിലേക്ക്

Britishmalayali
ഏബ്രഹാം കര്യന്‍

വിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എത്തിക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ സംഘടിപ്പിച്ചിരിക്കുന്ന മലയാളം മിഷന്‍ പദ്ധതിയുടെ യുകെ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. കഴിഞ്ഞ് പതിനേഴാം തീയതി കവന്‍ട്രിയില്‍ കൂടിയ അഡ് ഹോക് കമ്മിറ്റിയില്‍ ആണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.

കമ്മറ്റിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുജാ സൂസന്‍ ജോര്‍ജ്, റെജിസ്ട്രാര്‍ സേതുമാധവന്‍ എം, ജലിന്‍ ഇപ്പോള്‍ കേരളത്തിലുള്ള മലയാളം മിഷന്‍ അഡ് ഹോക് കമ്മറ്റിയംഗം ശ്രീജിത്ത് ശ്രീധരന്‍ എന്നിവര്‍ കേരളത്തിലെ മലയാളം മിഷന്‍ ഓഫീസില്‍ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങള്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മുരളീ വെട്ടത്തിന്റെ നേതൃത്വത്തില്‍ യു കെയില്‍ നിന്നും കമ്മിറ്റിയില്‍ പങ്കെടുത്തു.

നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനീക അക്കാദമിക് രീതിയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതില്‍ മലയാളം മിഷന്‍ വഹിക്കുന്ന പങ്ക് പ്രൊഫ സുജ സൂസന്‍ ജോര്‍ജ് എടുത്ത് പറഞ്ഞു. യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ആഹ്വാനം ചെയ്തു. അതിനായി ഇപ്പോള്‍ യു കെ ചാപ്റ്ററിനെ
1 യു കെ സൗത്ത്
2 യു കെ മിഡ്‌ലാന്‍ഡ്‌സ്
3 യു കെ നോര്‍തേണ്‍ അയര്‍ലന്റ്
4. യു കെ സ്‌കോട്ട്‌ലാന്‍ഡ് & നോര്‍ത്ത് ഈസ്റ്റ്
5 യു കെ നോര്‍ത്ത്
6 യു കെ യോര്‍ക്ക് ഷയര്‍
എന്നിങ്ങനെ ആറ് മേഖലകളാക്കി ഇപ്പോള്‍ തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കില്‍ പുതിയ മേഖലകള്‍ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകള്‍ക്ക് മേഖലാ കോഓര്‍ഡിനേറ്റര്‍ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവര്‍ യു കെ ചാപ്റ്ററില്‍ നിന്നുള്ള വരല്ലെങ്കില്‍ അവരെ യു കെ ചാപ്റ്ററില്‍ ഉള്‍പെടുത്തുന്നതിനും തീരുമാനിച്ചു.

മലയാളം മിഷന്റെ മൂല്യനിര്‍ണ്ണയമായ പഠനോത്സവത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം മിഷന്‍ റജിസ്ട്രാര്‍ സേതുമാധവന്‍ നല്‍കി. ഇപ്പോള്‍ നിലവിലുള്ള സ്‌ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികള്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ കണിക്കൊന്ന കോഴ്‌സില്‍ മൂല്യനിര്‍ണ്ണയം നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാര്‍ വാഗ്ദാനം ചെയ്തു.

മലയാളം മിഷന്‍ അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും മുരളി വെട്ടത്ത് പ്രസിഡന്റായി പുതിയ ഭരണസമിതി നിലവില്‍ കൊണ്ടുവരാനും തീരുനമായി.ഡോ സീനാ പ്രവീണ്‍ വൈസ് പ്രസിഡന്റ് , ഏബ്രഹാം കര്യന്‍ സെക്രട്ടറി, സി എ ജോസഫ്,സ്വപ്ന പ്രവീണ്‍എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായിബേസില്‍ ജോണ്‍, ജനേഷ് സി എന്‍ , സ്വപ്ന പ്രവീണ്‍ സെക്രട്ടറി, പ്രകാശ് എസ് എസ് ,ശ്രീജിത്ത് ശ്രീധരന്‍ , ഇന്ദുലാല്‍ സോമന്‍, സുജു ജോസഫ് എന്നിവരടങ്ങിയ ഒരു പതിനൊന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ധാരാളം സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അഡ്‌ഹോക് കമ്മറ്റിക്ക് കഴിഞ്ഞു എങ്കിലും, വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തി. നടത്തിയ പ്രവര്‍ത്തനങ്ങള്‍ മലയാളം മിഷന്‍ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മീഡിയായിലൂടെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വന്ന വീഴ്ച പരിഹരിക്കുന്നതിനായി സെക്രട്ടറി ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി സി എ ജോസഫിനെയും ചുമതലപ്പെടുത്തി.

നിലവിലുള്ള സ്‌ക്കൂളുകള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശം നല്‍കി അവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും, യു കെയിലെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യു കെ യിലെ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ്  മുരളി വെട്ടത്ത് അഭ്യര്‍ത്ഥിച്ചു. മേല്‍പറഞ്ഞ കമ്മറ്റിക്ക് പുറമേ ഇ്രന്ദു ലാല്‍ സോമനെ ജനറല്‍ കണ്‍വീനറായും, ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെയും സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തില്‍ ഒരു ഉപദേശക സമിതിയേയും ഉണ്ടാക്കുവാനുള്ള നിര്‍ദ്ദേശം മലയാളം മിഷന്‍ നല്‍കി.സ്‌ക്കൂളുകള്‍ തുടങ്ങുന്നതിനും മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ബന്ധപ്പെടുക

ഏബ്രഹാം കുര്യന്‍ 07882791150
സി എ ജോസഫ് 07846747602

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category