1 GBP = 92.60 INR                       

BREAKING NEWS

ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ ഇന്നര്‍ വെയറിന് ആവശ്യമെന്നും സന്മനസുള്ളവര്‍ സഹായിക്കണമെന്നും പോസ്റ്റിട്ടു: അവശ്യ വസ്തുക്കളുടെ ക്ഷാം മനസ്സിലാക്കി സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തകനെ തേടിയെത്തിയത് പൊലീസിന്റെ അറസ്റ്റ്; ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിച്ചുവെന്ന പരാതിക്ക് പിന്നില്‍ സിപിഎം കൗണ്‍സിലറുടെ പകയോ? തിരുമൂലപുരത്തെ അടിവസ്ത്ര വിവാദം ആളിക്കത്തുമ്പോള്‍

Britishmalayali
എസ് രാജീവ്

തിരുവല്ല : ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാട്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ട സാമൂഹൃ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കള്ളക്കേസില്‍ കുടുക്കിയവരെയും നടപടികള്‍ പാലിക്കാതെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്ദോഗസ്ഥരെയും നിയമ നടപടിക്ക് വിധേയമാക്കണമെന്നും രഘുവിനെ തിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക - സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 
റൈറ്റ്സ് കോ - ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ പണവുമായി രഘുവും ഭാര്യയും നാലു മണിയോടെ തിരുമൂലപുരത്തെ ക്യാമ്പിലെത്തി.

ക്യാമ്പിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയായ യുവതിയുടെയും നഗരസഭാ കൗണ്‍സിലര്‍ അജിതയുടെയും സഹായത്തോടെ രഘുവിന്റെ ഭാര്യ ആവശ്യമായ വസ്ത്രങ്ങളുടെ എണ്ണവും അളവും ക്യാമ്പിലുള്ള 27 സ്ത്രീകളില്‍ നിന്നും ശേഖരിച്ചു. കൈയിലുള്ള പണം തുണിത്തരങ്ങള്‍ വാങ്ങാന്‍ തികയില്ലെന്ന് മനസിലായതോടെ അടുത്ത ദിവസം സാധനങ്ങള്‍ വാങ്ങി വരാമെന്ന് ഉറപ്പു നല്‍കി രഘുവും ഭാര്യയും മടങ്ങി . വീട്ടിലെത്തി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാമ്പ് അന്തേവാസികളായ സ്ത്രീകളെ അപമാനിക്കും വിധം സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാട്ടി നഗരസഭാ കൗണ്‍സിലര്‍ അജിത നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രഘു സി ഐ അടക്കമുള്ളവരോട് കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ തിരുമൂലപുരത്തെ ക്യാമ്പില്‍ അടക്കം ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബോധ്യപ്പെടുത്തി. റൈറ്റ്സിന്റെ പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് രഘുവിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ചിലരുടെ തല്‍പ്പര ലക്ഷ്യങ്ങളാണ് പരാതിക്കും അറസ്റ്റിനും ഇടയാക്കിയതെന്ന് രഘു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് രഘുവിനെ അന്യായമായി അറസ്റ്റ് ചെയ്ത് റൈറ്റ്സും മറ്റ് സന്നദ്ധ സംഘടനകളും രംഗത്തെത്തുകയായിരുന്നു. രഘുവിനെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് റൈറ്റ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വി ബി അജയകുമാര്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് .

ഇതേ ആവശ്യം ഉന്നയിച്ച് തിരുവല്ല ജനാധിപത്യ വേദിയുടെ ആഭിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കെ എസ് ആര്‍ ടി സി ടെര്‍മിനലിന് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ദളിത് സംഘടനാ നേതാവും നിരൂപകനുമായ ഏകലവ്യന്‍ ബോധി ഉദ്ഘാടനം ചെയ്തു. നടപടി ഉണ്ടാകാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സാമൂഹ്യ - സന്നദ്ധ സംഘടനയുടെ കോ - ഓര്‍ഡിനേറ്ററന്മാരില്‍ ഒരാളാണ് അറസ്റ്റിലായ രഘു. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ ഇന്നര്‍ വെയര്‍ ആവശ്യമായിരിക്കുന്നുവെന്നും സന്മനസുള്ളവര്‍ സഹായിക്കണം എന്നതുമായിരുന്നു പോസ്റ്റ്. രണ്ട് മൊബൈല്‍ നമ്പറുകളും ഒപ്പം നല്‍കിയിരുന്നു, ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഇട്ട പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. ഇതേ തുടര്‍ന്ന് ക്യാമ്പിലെ സ്ത്രീകള്‍ നല്‍കിയ പരാതിയിന്മേല്‍ ഇരവിപേരൂരിലെ വീട്ടിലെത്തി പൊലീസ് രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടിലെത്തി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഫേസ്ബുക്ക് പോസ്റ്റ് ക്യാമ്പിലെ സ്ത്രീകള്‍ക്ക് മാനമായെന്നും നടപടി എടുക്കണമെന്നും കാട്ടി കൗണ്‍സിലര്‍ നല്‍കിയ പരാതിയാണ് അറസ്റ്റിന് വഴിതെളിച്ചത്. സ്റ്റേഷനിലെത്തി സി ഐയുമായി കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ സംഭവത്തിലെ നിജസ്ഥിതി പൊലീസിന് ബോധ്യമായെന്നും പ്രശ്‌നം സംസാരിച്ചു തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ രാത്രി പത്തു മണിയോടെ വിട്ടയക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category