1 GBP = 88.40 INR                       

BREAKING NEWS

'തേജസ്വിനി'യിലൂടെയും 'ബഡി ചര്‍ച്ച'യിലൂടെയും സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജം പകര്‍ന്ന വനിതാരത്നം; നാരീ ശക്തി പുരസ്‌കാരം നല്‍കി രാഷ്ട്രപതി ആദരിച്ച് മാസങ്ങള്‍ക്കകം വിട പറഞ്ഞ് ദൂരദര്‍ശന്‍ ആദ്യകാല അവതാരക നീലം ശര്‍മ്മ; മികവിന്റെ പര്യായമായി ദൂരദര്‍ശനില്‍ 20 വര്‍ഷം സേവമനുഷ്ടിച്ച നീലത്തിന് കണ്ണീരോടെ യാത്രയാക്കി മാധ്യമ ലോകം; ട്വിറ്ററിലൂടെ അനുശോചനവുമായി പ്രസാര്‍ ഭാരതി സിഇഒ അടക്കമുള്ളവര്‍

Britishmalayali
kz´wteJI³

ഡല്‍ഹി: ഇന്ത്യയുടെ സ്വരവവും ദൃശ്യപ്രതിഫലനവുമായി തിളങ്ങിയ ദൂരദര്‍ശന്റെ സ്ഥാപക അവതാരകയായ നീലം ശര്‍മ്മയുടെ വിയോഗത്തിന് പിന്നാലെ നിറകണ്ണുകളോടെ അനുശോചനം രേഖപ്പെടുത്തുകയാണ് മാധ്യമ ലോകം. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നീലം സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ഏറെ പ്രസിദ്ധിയും അംഗീകാരവും നേടിയ വ്യക്തി കൂടിയായിരുന്നു. ദൂര ദര്‍ശനിലെ തേജസ്വിനി, ബഡി ചര്‍ച്ച എന്നീ പരിപാടികളാണ് നീലത്തെ സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയാക്കിയത്.

രാഷ്ട്രപതിയുടെ നാരി ശക്തി പുരസ്‌കാരം തേടിയെത്തി ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്‍പാണ് നീലത്തിന്റെ മരണം. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 20 വര്‍ഷത്തിലധികം ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ച നീലം ശര്‍മ്മ ദൂരദര്‍ശനിലെ നിരവധി കര്‍ത്തവ്യങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദര്‍ശന്‍ അനുസ്മരിച്ചു.1995ലാണ് നീലം ദൂരദര്‍ശനില്‍ കരിയര്‍ ആരംഭിച്ചത്. നീലത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ട്വിറ്റര്‍ വഴി അനുശോചനം അറിയിച്ചിരുന്നു.

പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറും തന്റെ അനുശോചനം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിരുന്നു. നീലത്തിന്റെ വസ്ത്രധാരണ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പട്ടു സാരികളില്‍ തിളങ്ങിയിരുന്ന നീലത്തിനെ വനിതകള്‍ ഏറെ ഇഷ്ടപ്പെട്ടതിന് കാരണവും ഇതു കൂടിയാണ്. ഇന്ത്യയുടെ സ്വന്തം വസ്ത്രമായ സാരി ആഗോള തലത്തില്‍ തന്നെ ടിവിയിലൂടെ ശ്രദ്ധിക്കപ്പെട്ടതും നീലം അവതാരകയായത് മുതലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category