1 GBP = 91.85 INR                       

BREAKING NEWS

സിനിമാ ബന്ധം കാരണം മെഡിസിന്‍ പഠനം മുടങ്ങി; എന്തു വന്നാലും ഇത്തവണ ജയിക്കുമെന്ന് ഉറപ്പിച്ച് രാത്രിയിലെ പഠനം; അമിത വേഗതയിലെ ഡ്രൈ വിങ് വില്ലനായപ്പോള്‍ കാര്‍ ഇടിച്ചു നിന്നത് റോഡരികിലെ തെങ്ങില്‍; തുഹിന്റെ വിയോഗത്തില്‍ തേങ്ങി കൊല്ലം ഇരുമ്പുപാലം

Britishmalayali
kz´wteJI³

വെള്ളറട: നിയന്ത്രണം തെറ്റിയ കാര്‍ തെങ്ങിലിടിച്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ച അപകടം അര്‍ധരാത്രി. നടുക്കത്തോടെയാണ് നാട്ടുകാര്‍ ഈ ദുരന്തത്തെ കാണുന്നത്. കാരക്കോണം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കൊല്ലം വടക്കുംഭാഗം മഞ്ചേരിയില്‍ ഡോ. ജയരാജിന്റെ മകന്‍ തുഹിന്‍ ജയരാജ്(27) ആണ് മരിച്ചത്. സുഹൃത്തും ഇതേ കോേളജിലെ വിദ്യാര്‍ത്ഥിയുമായ ബാലരാമപുരം പനയറക്കോണം ബിഎം ഭവനില്‍ ബെന്നി ജസ്റ്റിന്‍(26) പരിക്കുകളോടെ ആശുപത്രിയിലാണ്.

സഹപാഠി ബാലരാമപുരം പനയറക്കുന്ന് പി.എം. ഭവനില്‍ ജസ്റ്റിന്റെ മകന്‍ ബെന്നിക്കൊപ്പം ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിക്കുകയായിരുന്നു. വെളുപ്പിന് മൂന്നിനാണ് തുഹിന്‍ മരണപ്പെട്ടത്. ബെന്നി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. നാടിനെ നടുക്കിയ വന്‍ശബ്ദം കേട്ട് ഉണര്‍ന്നെത്തിയ നാട്ടൂകാര്‍ കാണുന്നത് അപകടത്തില്‍പെട്ടവരെ പൊലീസ് പുറത്തെടുക്കുന്നതാണ്. അതായത് അപകട സ്ഥലത്ത് തന്നെ പൊലീസുണ്ടായിരുന്നു. ഇതുകൊണ്ടാണ് ബെന്നി ജസ്റ്റിന്റെ മൊഴി നിര്‍ണ്ണായകമാകുന്നത്.

പൊലീസ് പിന്നാലെ വേഗത്തിലെത്തി വിരട്ടിയതുമൂലമാണ് കാര്‍ നിയന്ത്രണം തെറ്റിയതെന്ന് പരുക്കേറ്റ് ചികിസയില്‍ കഴിയുന്ന ബെന്നി ജസ്റ്റിന്‍ പറഞ്ഞു. പൊലീസ് വാഹനം ഇവരുടെ കാറിനെ ചെയ്സ് ചെയ്തതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 12ന് ആണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ത്രേസ്യാപുരത്തിനു സമീപം അപകടത്തില്‍പെട്ടത്. പൊലീസിന്റെ സാന്നിദ്ധ്യം കണ്ടതുകൊണ്ടു തന്നെ നാട്ടുകാര്‍ അപകട സ്ഥലത്തേയ്ക്ക് അടുത്തില്ല. രക്ഷാപ്രവര്‍ത്തനത്തിനും നാട്ടുകാര്‍ക്ക് പങ്കില്ലായിരുന്നു. പരുക്കേറ്റ തുഹിന്‍ ജയരാജിനെയും ബെന്നി ജസ്റ്റിനെയും പൊലീസ് തങ്ങളുടെ വാഹനത്തില്‍ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

റോഡിലെ വളവില്‍ വലതുഭാഗത്തുനിന്ന തെങ്ങിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെങ്ങില്‍നിന്നു തേങ്ങയും കരിക്കും കുലയോടെ കൊഴിഞ്ഞു. നെഞ്ച് അതിശക്തമായി സ്റ്റിയങ് വീലില്‍ ഇടിച്ചു കയറിയതാണ് തുഹിന് ജീവനെടുക്കാന്‍ കാരണം. കാറില്‍ എയര്‍ബാഗ് സംവിധാനം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നതിനിടെയാണ് രാത്രിയില്‍ ആഹാരം കഴിക്കാനായി ഇരുവരും കാറില്‍ പോയത്.

വിദേശത്ത് ജോലിചെയ്യുന്ന ഡോ.ജയരാജിന്റെയും അദ്ധ്യാപികയായ മഞ്ചുവിന്റെയും മകനായ തുഹിന് സിനിമാ മേഖലയുമായി ബന്ധമുണ്ട്. മെഡിസിന്‍ പഠനം മുടങ്ങാനുള്ള കാരണവും സിനിമാ ബന്ധമത്രെ. കൊല്ലം വടക്കുംഭാഗം 'മഞ്ജരി'യില്‍ ഡോ. ഡി.ജയരാജിന്റെയും മഞ്ജുവിന്റെയും ഏകമകന്‍ തുഹിന്‍ ജയരാജിന്റെ (25) അകാല വേര്‍പാട് കുടുംബത്തിനു മാത്രമല്ല, പ്രദേശത്തിനു തന്നെ ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.കെ.ദേവകിയുടെയും പരേതനായ ഡി. ബാബുരാജന്റെയും (റിട്ട. ചീഫ് എന്‍ജിനിയര്‍, പൊതുമരാമത്ത് വകുപ്പ്) മകളുടെ മകനാണ് തുഹിന്‍.

കൊട്ടറ ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായ മഞ്ജുവും തുഹിനും ഡോ. ദേവികയ്ക്കൊപ്പമായിരുന്നു താമസം. വിദേശത്തായിരുന്ന തുഹിന്റെ പിതാവ് ഡോ. ജയരാജ് മകന്റെ വിയോഗമറിഞ്ഞ് ഇന്നലെ സന്ധ്യയോടെ നാട്ടിലെത്തി. സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പോളയത്തോട് ശ്മശാനത്തില്‍ നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category