1 GBP = 88.40 INR                       

BREAKING NEWS

ഗ്രീന്‍ലാന്‍ഡിനെ വിലയ്ക്ക് വാങ്ങാനുള്ള ട്രം പിന്റെ നീക്കം അതിമോഹമോ? ലോകത്തെ ഏറ്റവും വലിയ ദ്വീപിനെ വാങ്ങുന്നത് യുഎസിന്റെ ഭാഗമാക്കാനുള്ള നീക്കമെന്നും സൂചന; ഉപദേശകരോട് അഭിപ്രായമാരാഞ്ഞ് പ്രസിഡന്റ്

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: എപ്പോഴും ഞെട്ടിക്കുന്ന നിലപാട് എടുക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അടിവരയിടുന്ന വാര്‍ത്തയാണ് യുഎസില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതയെ പറ്റി ഇപ്പോള്‍ ട്രംപ് ഉപദേശകരോട് അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് എന്ന യുഎസ് മാധ്യമമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. 1953-ലാണ് ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാകുന്നത്. 1979-ല്‍ ഗ്രീന്‍ലാന്‍ഡിന് സ്വയംഭരണം ലഭിച്ചു. എങ്കിലും വിദേശകാര്യം, നയതന്ത്രം തുടങ്ങിയ തന്ത്രപ്രധാനമേഖലകള്‍ ഇപ്പോഴും ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തില്‍. 57,000-ത്തോളംപേര്‍ ജീവിക്കുന്ന ഗ്രീന്‍ലന്‍ഡിന്റെ മുക്കാല്‍ഭാഗവും മഞ്ഞിനാല്‍ മൂടപ്പെട്ടതാണ്. ലോകത്തെ ശുദ്ധജലസ്രോതസ്സിന്റെ 10 ശതമാനവും ഗ്രീന്‍ലന്‍ഡിന്റെ മഞ്ഞുപാളികളാണ്.

'അത്താഴ വിരുന്നിടെ ട്രംപ് പറഞ്ഞത് തമാശയോ'?

'അത്താഴ വിരുന്നിനിടെയാണ് ഉപദേശകരോട് ട്രംപ് ഇക്കാര്യം ചോദിച്ചത്. തമാശയായാണോ ഗൗരവത്തിലാണോ അദ്ദേഹം ഇക്കാര്യം ചോദിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്നാല്‍, പിന്നീട് ഉപദേശകരോട് ട്രംപ് ഇതേക്കുറിച്ചു ചോദിച്ചു. ഗ്രീന്‍ലന്‍ഡിനെ വാങ്ങുന്നത് യു.എസിന് ഗുണംചെയ്യുമെന്ന് ഉപദേശകരില്‍ ചിലര്‍ അദ്ദേഹത്തോടു പറഞ്ഞു' -റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ട്രംപിന്റെ അതിമോഹമാണിതെന്നും പ്രസിഡന്റാകുന്നതിനുമുമ്പ് പ്രമുഖ വ്യവസായിയായിരുന്ന അദ്ദേഹം പഴയപണി മറന്നിട്ടില്ലെന്നും പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ വൈറ്റ്ഹൗസോ ഡെന്മാര്‍ക്ക് സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, വില്‍പ്പനയ്ക്കില്ലെന്ന് ഗ്രീന്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ''ധാതുക്കള്‍, ശുദ്ധജലം, ഐസ്, മത്സ്യം, സമുദ്രോത്പന്നങ്ങള്‍ തുടങ്ങി പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവും സാഹസിക വിനോദസഞ്ചാരത്തിന്റെ പുതിയകേന്ദ്രവുമാണ് ഗ്രീന്‍ലന്‍ഡ്. വ്യവസായരംഗത്ത് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനയ്ക്കില്ല'' -മന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രകൃതിവിഭവസമ്പത്തിനുപുറമേ യു.എസിന്റെ പ്രതിരോധരംഗത്തും ഗ്രീന്‍ലന്‍ഡിന് വലിയ സ്ഥാനമുണ്ട്. യു.എസിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവുംവലിയ വ്യോമത്താവളമായ തുലേ വ്യോമ ആസ്ഥാനം ഗ്രീന്‍ലന്‍ഡിലാണുള്ളത്. ഡെന്മാര്‍ക്കുമായുണ്ടാക്കിയ കരാര്‍പ്രകാരം ഇതിന്റെ പൂര്‍ണനിയന്ത്രണം യു.എസിനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category