1 GBP = 88.40 INR                       

BREAKING NEWS

ആഴ്ച്ചകളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണയുമായി അദ്ധ്യാപകരും; കനത്ത മഴയിലും കാറ്റിലും ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ ഹോങ്കോങ് തെരുവിലിറങ്ങിയത് ആയിരക്കണക്കിന് അദ്ധ്യാപകര്‍; ഷെന്‍സെനില്‍ ചൈനയുടെ അര്‍ധ സൈനിക വിഭാഗം പരിശീലനം നടത്തുന്നതും ആശങ്കയുയര്‍ത്തുന്നു

Britishmalayali
kz´wteJI³

ഹോങ്കോങ് : ചൈനയില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിലേക്ക് ലോകം ഉറ്റു നോക്കിയിരിക്കുന്ന വേളയിലാണ് ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ അദ്ധ്യാപകരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതയ്ക്കുന്ന മഴയും കാറ്റും മുതല്‍ ഭരണകൂടത്തിന്റെ ഭീഷണി വരെ വകവെക്കാതെയാണ് നൂറകണക്കിന് അദ്ധ്യാപകര്‍ തെരുവിലിറങ്ങിയത്. ഇവിടെയിപ്പോള്‍ കഴിഞ്ഞ 10 ആഴ്ച്ചയായി പ്രക്ഷോഭം തുടരുകയാണ്. അദ്ധ്യാപകര്‍ക്കൊപ്പം തന്നെ നിരവധ സ്ഥാപനങ്ങളിലെ ജീവനക്കാരും പിന്തുണയുമായി എത്തിയതോടെ ജനകീയ പ്രക്ഷോഭത്തിന് പുതിയ മുഖമാണ് ലഭിക്കുന്നത്.

എന്നാല്‍ ഇപ്പോഴുള്ള ജനകീയ പ്രക്ഷോഭത്തിന് ഭീകരതയുടെ മുഖം നല്‍കികൊണ്ട് ശക്തമായ നടപടികള്‍ക്കുള്ള നീക്കമാണ് ചൈന അനുകൂല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നത് എന്നും സൂചനകള്‍ പുറത്ത് വരുന്നു. അതിര്‍ത്തിയിലെ ഷെന്‍സെനില്‍ ചൈനയുടെ അര്‍ധസൈനിക വിഭാഗം വന്‍തോതില്‍ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നത് ആശങ്ക ഉയര്‍ത്തുന്നു. നിരോധനം ലംഘിച്ച് ഹൂങ് ടോങ് ജില്ലയില്‍ റാലി നടത്തിയ 750 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ, ചൈന അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതല്‍ സംഘര്‍ഷാത്മകമാക്കി. പ്രക്ഷോഭാനുകൂലികള്‍ ഇന്നു നഗരത്തില്‍ 10 ലക്ഷം പേരുടെ റാലി നടത്തുമെന്ന് അറിയിച്ചിട്ടണ്ട്. പ്രക്ഷോഭാനുകൂല നിലപാടെടുത്ത ജീവനക്കാരെ പിരിച്ചുവിടണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാത്തേ പസിഫിക് വിമാനക്കമ്പനി തലവന്‍ റുപെര്‍ട്ട് ഹോഗ് രാജിവച്ചു.

പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ചൈനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വമ്പന്‍ അക്കൗണ്ടന്‍സി സ്ഥാപനങ്ങളായ ഡെലോയിറ്റ്, പ്രൈസ് വാട്ടര്‍ കൂപ്പര്‍, കെപിഎംജി, ഇവൈ എന്നിവ തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമം തുടങ്ങി.

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം ഏതാനും ദിവസം മുന്‍പ് തുറന്നിരുന്നു. 400 വിമാനങ്ങള്‍ റദ്ദാക്കുകയും വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാരെ ബാധിച്ചതിനെ തുടര്‍ന്നും പ്രതിഷേധക്കാര്‍ ഖേദപ്രകടനം നടത്തി. 'ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ദയവായി മാപ്പ് സ്വീകരിക്കുക' തുടങ്ങിയ വാക്കുകള്‍ കുറിച്ച ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ നിന്നത്.

5000ത്തിലേറെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നതോടെ ഹോങ്കോങ്ങില്‍ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ തമ്പടിച്ച പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ കോടതി വിധി നേടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category