1 GBP = 88.40 INR                       

BREAKING NEWS

2050തോടെ ജക്കാര്‍ത്തയെ കടല്‍ 'വിഴുങ്ങിയേക്കുമെന്ന്' പഠനം; എപ്പോഴും വെള്ളം കയറുന്ന 'തലസ്ഥാന'ത്തിന് പദവി നഷ്ടമാകും; പകരക്കാരനാകുന്നത് ബോര്‍ണിയോ ദ്വീപിലെ കാളിമാന്റന്‍ നഗരം; സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും ആശങ്കയുയര്‍ത്തുമ്പോള്‍

Britishmalayali
kz´wteJI³

ജക്കാര്‍ത്ത : ഭൂചലനം എന്ന വാര്‍ത്ത എപ്പോള്‍ പുറത്ത് വന്നാലും അതിന്റെ ഒരറ്റത്തത് ഇന്തോനേഷ്യ എന്ന പേരും കാണും. ഇത്തരം പ്രകൃതി ക്ഷോഭം മൂലം ഏറ്റവുമധികം ദുഃഖിക്കുന്നത് തലസ്ഥാന നഗരിയായ ജക്കാര്‍ത്തയാണ്. കാരണം വൈകാതെ തന്നെ ജക്കാര്‍ത്തയ്ക്ക് പദവി നഷ്ടമാകും. നിരന്തരമായി വെള്ളം കയറുന്ന ജക്കാര്‍ത്തയെ ഒഴിവാക്കി ബോര്‍ണിയോ ദ്വീപിലെ കാളിമാന്റന്‍ നഗരത്തെ തലസ്ഥാനമാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

പ്രസിഡന്റ് ജോക്കോ വിഡോഡൊ ഇതു സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ലമെന്റിനു മുന്‍പില്‍ വച്ചു. ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ജക്കാര്‍ത്ത. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ 2050 ല്‍ നഗരം പൂര്‍ണമായി കടലിനടിയിലാകും.സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥ വ്യതിയാനവും ഇതിനു തെളിവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രളയവും വെള്ളപ്പൊക്കവും ജാവാ ദ്വീപിലുള്ള നഗരത്തില്‍ പതിവാണ്. 

ഇന്തോനേഷ്യയിലെ ജാവയില്‍ ഈ മാസം ആദ്യം ഉണ്ടായ ഭൂകമ്പത്തില്‍ അഞ്ച് പേര്‍ മരിച്ചുെവന്നും നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂകമ്പത്തില്‍ പതിമൂന്നു വീടുകള്‍ ഉള്‍പ്പെടെ 200 കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. 1000 പേരെ സുരക്ഷിത സ്ഥങ്ങളിലേക്ക് മാറ്റിയതായും ദേശീയ ദുരന്തനിവാരണ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ജാവയിലെ ലാബുവനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് ജാവയ്ക്കും സുമാത്രയ്ക്കും മധ്യേ സുന്‍ഡാ ഉള്‍ക്കടലില്‍ സുനാമി ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category