1 GBP = 88.40 INR                       

BREAKING NEWS

സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപം പൊട്ടിത്തെറിച്ചത് ചാവേര്‍; ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നടുങ്ങി കാബൂള്‍; ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 63 പേര്‍; നൂറോളം പേരുടെ നില ഗുരുതരം; കാല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളും യുവാക്കളും; അഫ്ഗാനില്‍ വീണ്ടും ഭീകരാക്രമണം

Britishmalayali
kz´wteJI³

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടക വസ്തുക്കളുമായി ഹാളിലേക്ക് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച കാബൂള്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 150 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാബൂളില്‍ ഇത്തരം ഹാളുകളില്‍ വിവാഹം അടക്കമുള്ള ചടങ്ങുകള്‍ തുടര്‍ച്ചയായി നടക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ കാബൂളില്‍ നടന്ന വിവാഹ ചടങ്ങിനിടെ ഹാളിലേക്ക് ചാവേര്‍ ഓടിക്കയറി സ്ഫോടനം നടത്തിയിരുന്നു. ഇതില്‍ 55 പേര്‍ മരിച്ചിരുന്നു. പരിപാടിയില്‍ ഇസ്ലാം പണ്ഡിതരടക്കം ഒട്ടേറെ ആളുകള്‍ പങ്കെടുത്തിരുന്നു. ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞ് ഏതാനും ദിവസം പിന്നിടുമ്പോഴാണ് കാബൂളില്‍ സ്പോടനം അരങ്ങേറിയിരിക്കുന്നത്. തിങ്കളാഴ്ച്ച അഫ്ഗാനിസ്ഥാന്റെ 100ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു രാജ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category