1 GBP = 92.60 INR                       

BREAKING NEWS

പ്രകോപനമുണ്ടാക്കാന്‍ നിയന്ത്രണ രേഖയില്‍ വെടിവയ്പ്പ് തുടര്‍ന്ന് പാക്കിസ്ഥാന്‍; സൈനികന്റെ വീരമൃത്യവിന് പകരം ചോദിക്കാന്‍ ഉറച്ച് ഇന്ത്യ; യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും കാശ്മീരില്‍ സ്ഥിതി ശാന്തം; ടെലിഫോണ്‍ സൗകര്യം പുനഃസ്ഥാപിച്ചതും മുന്‍ കരുതലെടുത്ത്; കടകമ്പോളങ്ങളും തുറന്നു; ലേ ലഡാക്കിലും എല്ലാം നിയന്ത്രണ വിധേയം; കാശ്മീരില്‍ എല്ലാം മോദിയും അമിത് ഷായും ആഗ്രഹിച്ചത് പോലെ തന്നെ

Britishmalayali
kz´wteJI³

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ യാത്രാ നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും ടെലിഫോണ്‍ സൗകര്യം പുനഃസ്ഥാപിച്ചു തുടങ്ങുകയും ചെയ്തതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മു കശ്മീരിനു ബാധകമാക്കിയ 370ാം വകുപ്പ് നീക്കം ചെയ്ത നടപടിയെ തുടര്‍ന്നായിരുന്നു നിയന്ത്രണങ്ങള്‍. കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. രണ്ടും കേന്ദ്രഭരണ പ്രദേശവുമായി. കാശ്മീരിലും ലേ ലഡാക്കിലും പ്രശ്നങ്ങളൊന്നുമില്ല. എല്ലാം നിയന്ത്രണ വിധേയം. ജമ്മു രജൗറി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ജവാന്‍ വീരമൃത്യു അടഞ്ഞു. നിയന്ത്രണരേഖയില്‍ നൗഷേര മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ നടത്തിയ വെടിവയ്പില്‍ ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശി ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണു (35) വീരമൃത്യു വരിച്ചത്.

അതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായി അമേരിക്കന്‍ സമ്മര്‍ദം. തര്‍ക്കം ന്യൂഡല്‍ഹിയുമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ പാക്കിസ്ഥാനോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ യോഗത്തിനു തൊട്ടുമുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ടെലിഫോണില്‍ വിളിച്ചാണ് ട്രംപ് അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്. ഇതേസമയം, വിഷയത്തില്‍ തങ്ങളുടെ നിലപാട് ട്രംപിനെ ഖാന്‍ തിരിച്ചും അറിയിച്ചെന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. യു.എന്‍. രക്ഷാകൗണ്‍സിലില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക് നീക്കം പൊളിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചയെങ്കിലും വിളിക്കാനായതു വിജയമാണെന്നാണ് പാക് വാദം. കശ്മീര്‍ തര്‍ക്കം രാജ്യാന്തരവിഷയമാണെന്നതിനു തെളിവാണിതെന്ന് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. രക്ഷാകൗണ്‍സിലിലെ നീക്കം പൊളിഞ്ഞതിനു പിന്നാലെ ഇന്നലെ പാക്കിസ്ഥാന്‍ ഉന്നതതലയോഗം വിളിച്ചിരുന്നു.

ജമ്മുവിലും കാശ്മീരിലും ലേ ലഡാക്കിലും ക്രമസമാധാന പ്രശ്നമൊന്നും ഉണ്ടാകാത്തതും വിഷയത്തെ അന്താരാഷ്ട വത്കരിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടിയായി. ജമ്മുവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം സാധാരണ നിലയിലാണ്. രജൗരി, രാംപാന്‍, ദോഡ എന്നീ ജില്ലകളിലെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു . സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും സാധാരണഗതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജമ്മുവില്‍ നിലവില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4 നാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്.17 എക്സ്ചേഞ്ചുകളിലെ ടെലിഫോണ്‍ സേവനങ്ങള്‍ ശനിയാഴ്ച പുനഃസ്ഥാപിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍ വഴിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ വ്യാജമോ, സ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. നിലവിലെ അവസ്ഥയില്‍ ഇത്തരം സന്ദേശങ്ങള്‍ കശ്മീരിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കും. ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശനിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജമ്മു കശ്മീര്‍ ഐജിപി മുകേഷ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് കാശ്മീരിലെ പൂര്‍ണ്ണ മേല്‍നോട്ടം. സൈന്യത്തിന്റെ നീക്കത്തെ ഏകോപിപ്പിക്കുന്നതും ഡോവലാണ്. ഡോവലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് വിലക്കുകള്‍ പിന്‍വലിക്കുന്നത്.

ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മൊബൈല്‍ കണക്ടിവിറ്റി ഉപയോഗപ്പെടുത്തുന്നതായും നിരന്തരം ഭീഷണി ഉയര്‍ത്തുന്നതിനാലുമാണ് ടെലിഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വൈകാതെ ടെലികോം കണക്ടീവിറ്റി ക്രമേണ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. 35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണു യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. 96 ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ 17 എണ്ണം പ്രവര്‍ത്തനക്ഷമമായി. ഇതോടെ 50,000 ലാന്‍ഡ്‌ലൈനുകള്‍ ഉപയോഗിക്കാം. ക്രമസമാധാനനില വിലയിരുത്തിയ ശേഷമാകും കരുതല്‍ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു മേഖലയിലെ കിഷ്ത്വാര്‍, ദോഡ, റംബാന്‍, പൂഞ്ച്, രജൗറി ജില്ലകളിലും നിയന്ത്രണത്തില്‍ അയവു വരുത്തി. ടെലിഫോണ്‍ സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കിയിട്ടില്ല. ജമ്മു, കഠ്വ, സാംബ, ഉധംപുര്‍, റിയാസി ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലായി.

ഇമ്രാന്‍ നിരാശന്‍
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്ത് എത്തിലോകരാജ്യങ്ങള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ സമ്മതിക്കുന്നു . ' ലോകം കശ്മീരിനെ കാണുന്നില്ല , എന്നാല്‍ ആഗോള തലത്തില്‍ കശ്മീര്‍ മുന്‍പ് എങ്ങനെയായിരുന്നോ ,അങ്ങനെ തന്നെ ആക്കി മാറ്റേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ് . അതിനായി താന്‍ കശ്മീരിന്റെ അംബാസിഡറായി മാറുകയാണ് ' ഇമ്രാന്‍ ഖാന്‍ പറഞ്ഞു . കഴിഞ്ഞ ദിവസം യു എന്‍ രക്ഷാസമിതി കശ്മീര്‍ വിഷയം പരിഗണിച്ചപ്പോള്‍ റഷ്യ,ബ്രിട്ടന്‍ ,ഫ്രാന്‍സ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഇന്ത്യക്കായിരുന്നു . കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു റഷ്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം .

കശ്മീര്‍ ബില്‍ ഇന്ത്യ പാസാക്കിയ ഉടന്‍ തന്നെ പാക്കിസ്ഥാന്‍ ഇതുമായി ബന്ധപ്പെട്ട് യു എന്നില്‍ അപേക്ഷ നല്‍കിയിരുന്നു . എന്നാല്‍ അത് യു എന്‍ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയില്‍ അടിയന്തിര ചര്‍ച്ചയ്ക്കെടുപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചത് . ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും , രക്ഷാസമിതിയില്‍ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എന്‍ പാക് പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാക്കിസ്ഥാനു വര്‍ഷങ്ങളായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .

2010 ലെ പാക്കിസ്ഥാന്‍ എന്‍ഹാന്‍സ്ഡ് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ പ്രകാരമാണ് പാക്കിസ്ഥാനു അമേരിക്ക സഹായം നല്‍കിയിരുന്നത് . ഇമ്രാന്‍ ഖാന്റെ യു എസ് സന്ദര്‍ശനത്തിനു തൊട്ടു മുന്‍പായി യു എസ് നടത്തിയ ഈ നീക്കം പാക്കിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് . മാത്രമല്ല യു എസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദ്ദമാണെന്നാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് .

എതിര്‍പ്പിന് പിന്നില്‍ വോട്ട് ബാങ്കെന്ന് മുരളീധരന്‍
ജമ്മു കശ്മീരിനു ബാധകമാക്കിയ 370-ാം വകുപ്പ് നീക്കം ചെയ്ത നടപടിയെ എതിര്‍ത്തു കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ളതാണെന്നു കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. രാഷ്ട്രീയപാര്‍ട്ടികള്‍ ഇതില്‍ നിന്നു പിന്‍വാങ്ങണമെന്നും നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പുതിയ കശ്മീര്‍, പുതിയ ഇന്ത്യ' ചിന്താസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യണമെന്ന ആവശ്യം കേരളത്തില്‍ ?എക്കാലവും ഉന്നയിച്ചിട്ടുള്ളത് ജനസംഘവും ബിജെപിയുമാണ്. ഈ ആവശ്യം പൂര്‍ണമായ അര്‍ഥത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളാതിരിക്കാനുള്ള പ്രചാരണമാണ് മറ്റു പല പാര്‍ട്ടികളും നടത്തിയത്. ഈ വകുപ്പ് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് എതിരാണെന്ന ധാരണ സൃഷ്ടിച്ച് ആ മതത്തിന്റെ സംരക്ഷകരാണു തങ്ങളെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണു സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തുന്നത്. വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേതിനെക്കാള്‍ ബഹളം ഉണ്ടാക്കിയതു കേരള എംപിമാരാണ്. മലയാളി ജവാന്മാര്‍ ധാരാളം കശ്മീരിലുണ്ടെന്നും അവര്‍ നാട്ടിലെത്തി കുടുംബാംഗങ്ങളെ യഥാര്‍ഥ വസ്തുതകള്‍ അറിയിക്കുന്നതോടെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളുടെ ആയുസ്സ് തീരും. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ളയെയും കശ്മീരിലേക്ക് 1991ല്‍ നടത്തിയ ഏകതാ യാത്രയില്‍ പങ്കാളിയായ ബിജെപി നേതാവ് ഡോ. റെയ്ച്ചല്‍ മത്തായിയെയും ചടങ്ങില്‍ ആദരിച്ചു. കെ. രാമന്‍പിള്ള രചിച്ച 'അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍', 'ഭാരതരത്‌നം അടല്‍ ബിഹാരി വാജ്പേയ്' എന്നീ പുസ്തകങ്ങള്‍ കേന്ദ്രമന്ത്രി മുരളീധരനും മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസനും പ്രകാശനം ചെയ്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category