1 GBP = 92.60 INR                       

BREAKING NEWS

370-ാം വകുപ്പ് എടുത്തു മാറ്റിയത് വികസനത്തിന് വേഗത കൂട്ടാന്‍; അന്താരാഷ്ട്ര പിന്തുണയ്ക്കായി രാജ്യങ്ങളുടെ വാതിലുകള്‍ മുട്ടി പാക്കിസ്ഥാന്‍ നാണംകെട്ടു; ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച; ബലാകോട്ടിലെ ഇന്ത്യന്‍ ആക്രമണത്തെ ഇമ്രാനും സ്ഥിരീകരിച്ചു;നല്‍കുന്നത് കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യതയെന്ന സന്ദേശം; ആഞ്ഞടിച്ച് രാജ്നാഥ് സിങ് വീണ്ടും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി ; ആണവായുധം ആദ്യമുപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരേ പാക്കിസ്ഥാന്‍. നിരുത്തരവാദപരവും ദൗര്‍ഭാഗ്യകരവുമാണെന്ന് ഈ പ്രസ്താവനയെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. എന്നാല്‍ അതും കടന്ന് പാക്കിസ്ഥാനെ വിരട്ടുകയാണ് രാജ്നാഥ് സിങ്. കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗോള തലത്തില്‍ ഒറ്റപ്പെട്ടെന്നും ഇനി പാക്കിസ്ഥാനുമായി ചര്‍ക്ക് പാക് അധീന കാശ്മീരില്‍ മാത്രമാണെന്നും പ്രതിരോധ മന്ത്രി പറയുന്നു. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുകയാണ് രാജ്നാഥ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാലേ ചര്‍ച്ചയുള്ളൂവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

കാശ്മീരിന് ബാധകമായ ആര്‍ട്ടിക്കിള്‍ 370 ഇല്ലായ്മ ചെയ്തത് കാശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ്. നമ്മുടെ അയല്‍ക്കാരന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകള്‍ മുട്ടി ഇന്ത്യ തെറ്റു ചെയ്തുവെന്ന് പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയാണ്. ഇനി പാക്കിസ്ഥാനുമായുള്ള ചര്‍ച്ച പാക് അധിനിവേശ കാശ്മീരിനെ കുറിച്ച് മാത്രം. അതും ഭീകരതയെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയാല്‍ മാത്രം-ഹരിയാനയിലെ പഞ്ചകുളയിലെ പൊതു യോഗത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രഖ്യാപനം. ബലാകോട്ടിനേക്കാള്‍ വലിയ ആക്രമണത്തിന് ഇന്ത്യ പദ്ധതി ഇടുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നു. അതായത് ബാലാകോട്ടിലെ ഇന്ത്യന്‍ ആക്രമണം പാക്കിസ്ഥാനും സ്ഥിരീകരിക്കുകയാണ്-രാജ്നാഥ് പറഞ്ഞു.

കാശ്മീരിലെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞത് തന്ത്രപരമായ നീക്കമാണ്. ഇതിനെതിരെ വലിയ പ്രതിഷേധം കാശ്മീരില്‍ ഉണ്ടായതുമില്ല. ഇതോടെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്ന കാശ്മീരില്‍ ആര്‍ക്കും അവകാശ വാദം ഉന്നയിക്കാന്‍ പറ്റാതെയുമായി. ഇവിടെ രണ്ടാക്കിയത് പോലും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് റഷ്യയും മറ്റും പ്രതികരിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കം പാക് അധിനിവേശ കാശ്മീരില്‍ മാത്രമാകുന്നു. ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് മോദി സര്‍ക്കാരിന്റേയും നിലപാട്. ഇത്തരത്തില്‍ മാത്രമേ വിഷയം ഇനി ഇന്ത്യ ചര്‍ച്ച ചെയ്യൂ. ഇതാണ് രാജ്നാഥ് സിങ് പറഞ്ഞു വയ്ക്കുന്നതും.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര-പ്രതിരോധ-ധനമന്ത്രിമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു . കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നത് . ആഭ്യന്തര മന്ത്രി അമിത് ഷാ , ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു . യു എന്‍ രക്ഷാ സമിതി യോഗത്തില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചത് കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമാണെന്ന് അമിത്ഷാ പറഞ്ഞു. ഇതിന് ശേഷമാണ് കാശ്മീരില്‍ രാജ്നാഥ് സിങ് കൂടുതല്‍ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിക്കുന്നത്.

നിലവിലെ പ്രതിരോധ ആയുധ സംഭരണ നടപടിക്രമം പുനരവലോകനം ചെയ്യാന്‍ 12 അംഗ സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദശിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ വികസന പദ്ധതികളും ,ഉടന്‍ നടക്കാനിരിക്കുന്ന നിക്ഷേപക സംഗമവും യോഗത്തില്‍ ചര്‍ച്ചയായി . യുദ്ധമുണ്ടായാല്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റമുണ്ടായേക്കുമെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയും ചര്‍ച്ചാ വിഷയമായി . ഇന്ത്യയുടെ ഈ പ്രസ്താവന അത്യന്തം ഞെട്ടിക്കുന്നതാണെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു .

''ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയുടെ പൊരുളും അതുനടത്തിയ സമയവും ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ നിരുത്തരവാദിത്വവും സംഘര്‍ഷത്തിനു പ്രേരിപ്പിക്കുന്നതുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്നാഥ് സിങ്ങിന്റെ അറിവില്ലായ്മയും ഇതുതെളിയിക്കുന്നു'' -ഖുറേഷി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ പൊഖ്‌റാനില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമായിരുന്നു രാജ്‌നാഥ് ആണവ നയത്തിലെ നിലപാട് വിശദീകരിച്ചത്.

ശ്മീര്‍ വിഷയത്തില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി പാക്കിസ്ഥാന്‍ . യു എന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ടതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നാണ് സൂചന. പാക് എംബസികളില്‍ കശ്മീര്‍ ഡെസ്‌ക്കുകള്‍ രൂപീകരിക്കാനും തീരുമാനിച്ചതായി സൂചനയുണ്ട് .യു എന്നില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ കഴിഞ്ഞെങ്കിലും ലോകം തങ്ങളെ ഒറ്റപ്പെടുത്തിയതായി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അതുകൊണ്ടാണ് രാജ്യാന്തര കോടതിയെ സമീപിക്കാനൊരുങ്ങുന്നത് .

കശ്മീര്‍ ബില്‍ ഇന്ത്യ പാസാക്കിയ ഉടന്‍ തന്നെ പാക്കിസ്ഥാന്‍ ഇതുമായി ബന്ധപ്പെട്ട് യു എന്നില്‍ അപേക്ഷ നല്‍കിയിരുന്നു . എന്നാല്‍ അത് യു എന്‍ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയില്‍ അടിയന്തിര ചര്‍ച്ചയ്ക്കെടുപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചത് . ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും , രക്ഷാസമിതിയില്‍ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എന്‍ പാക് പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാക്കിസ്ഥാനു വര്‍ഷങ്ങളായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category