1 GBP = 88.40 INR                       

BREAKING NEWS

ഹിന്ദു ആചാര പ്രകാരം പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകളുമായി വിവാഹം ആഘോഷിച്ചാല്‍ കറാച്ചിയില്‍ പണിയുറപ്പ്; മനസ്സിലെ ആചാരങ്ങള്‍ക്ക് അനുസരിച്ച് കല്യാണം കഴിക്കാന്‍ ഇത്തവണ അതിര്‍ത്തി കടന്ന് എത്തിയത് രണ്ട് ദമ്പതികള്‍; രാജ്കോട്ടിലെ വിവാഹത്തെ ജമ്മു കശ്മീരില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതിയും ബാധിച്ചില്ല; പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിന് കല്യാണം കൂടണമെങ്കില്‍ ഇന്ത്യയിലേക്ക് വരണം

Britishmalayali
kz´wteJI³

അഹമ്മദാബാദ്: പാക്കിസ്ഥാനിലെ ഹിന്ദു സമൂഹമാണ് മഹേശ്വരി സമുദായം. ഇന്ത്യയില്‍ രാജ്‌കോട്ട്, കച്ച് എന്നിവിടങ്ങളിലും മഹേശ്വരി സമുദായമുണ്ട്. വിഭജന കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട കുറേ കുടുംബങ്ങള്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെടുകയായിരുന്നു. ഇവര്‍ ഇന്നും ഇന്ത്യയിലേക്ക് എത്തും. കല്യാണവും മറ്റ് ചടങ്ങുകളും നടത്താന്‍. അത്തരത്തിലൊരു വിവാഹം കഴിഞ്ഞ ദിവസം നടന്നു. അതിര്‍ത്തികടന്നെത്തി പാക്കിസ്ഥാനില്‍നിന്നുള്ള വധൂവരന്മാര്‍ ഇന്ത്യയില്‍ വിവാഹിതരായി. പാക്കിസ്ഥാനിലെ നിയമമനുസരിച്ച് ആചാരപ്രകാരവും ചടങ്ങുകളോടെയുമുള്ള വിവാഹം അനുവദനീയമല്ല. അതുകൊണ്ടാണ് ഇവര്‍ക്ക് കല്യാണം കഴിക്കാന്‍ ഇന്ത്യയില്‍ വരേണ്ടി വരുന്നത്.

ജമ്മു കശ്മീരില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയായിരുന്നു ഈ വിവാഹം, പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂവരന്മാരാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന സമൂഹവിവാഹ വേദിയില്‍ വിവാഹം കഴിച്ചത്. പാക്കിസ്ഥാനിലെ കറാച്ചി അടക്കമുള്ള മേഖലകളില്‍ നിന്നാണ് മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂവരന്മാര്‍ വിവാഹിതരാകാന്‍ മാത്രമായി ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഈ കല്ല്യാണത്തെ ബാധിച്ചില്ല.

രണ്ട് വിവാഹങ്ങളാണ് ഇത്തവണ രാജ്കോട്ടില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 15 ദമ്പതികളാണ് വിവാഹം കഴിഞ്ഞ് മടങ്ങിയത്. ഇതുവരെ 90 ഇത്തരത്തിലുള്ള വിവാഹങ്ങള്‍ രാജ് കോട്ടിലെ മഹേശ്വരി സമാജം നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഏതാണ് 3000 രാജേശ്വരി സമുദായ കുടുംബങ്ങളാണുള്ളത്. ഹിന്ദു ആചാരങ്ങള്‍ പിന്തുടര്‍ന്ന് ഇവര്‍ക്ക് പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം കുറവാണ്. അതുകൊണ്ടാണ് വിവാഹത്തിനും മറ്റുമായി അവര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കറാച്ചിയിലെ മഹേശ്വരി സമുദായക്കാര്‍ക്ക് ഇന്ത്യ ഉദാരമായി വിസ അനുവദിക്കാറുണ്ട്. ഈ കുടുംബത്തിലെ പലര്‍ക്കും അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കഴിയാനും സാധിക്കുന്നു. കാശ്മീരിലെ മോദി സര്‍ക്കാരിന്റെ ഇടപെടലിനേയും പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്.

എല്ലാ വര്‍ഷവും പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ടവര്‍ രാജ്‌കോട്ടില്‍ എത്തിയാണ് വിവാഹച്ചടങ്ങുകള്‍ നടത്താറുള്ളത്. നിരവധി വധൂവരന്മാര്‍ ഒരു വേദിയില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് സമുദയത്തില്‍പ്പെട്ട നിരവധി പേരും ഇന്ത്യയില്‍ എത്താറുണ്ട്. പാക്കിസ്ഥാനില്‍ വിവാഹച്ചടങ്ങുകള്‍ നടത്തിയാല്‍ത്തന്നെ, വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടത്താന്‍ സാധിക്കാറില്ല. എന്നാല്‍ രാജ്‌കോട്ടില്‍ വെച്ച് നടത്തുമ്പോള്‍ പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകള്‍ ഉള്‍പ്പെടെ വിവാഹം ആഘോഷമാക്കാം. അതുകൊണ്ടാണ് ഇവര്‍ ഇന്ത്യയില്‍ വരുന്നത്. ഇന്ത്യയില്‍നിന്നുള്ളവര്‍ പാക്കിസ്ഥാന്‍ സ്വദേശികളായ മഹേശ്വരി സമുദായാംഗങ്ങളെ വിവാഹം കഴിക്കുന്നതും പതിവാണ്.

പാക്കിസ്ഥാനില്‍ 16 വയസ്സുകാരി ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെതിരേ പ്രതിഷേധം മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു. ന്യൂനപക്ഷ ഹിന്ദു മഹേശ്വരി വിഭാഗക്കാരാണ് കറാച്ചിയില്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധിച്ചത്. ഇതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തിങ്കളാഴ്ച ആവര്‍ത്തിച്ചു. ഇസ്ലാം നിര്‍ബന്ധ മതപരിവര്‍ത്തനം അനുവദിക്കുന്നില്ല. മതത്തെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് എല്ലാവര്‍ക്കും ജീവിക്കാന്‍ അവസരം ഉറപ്പാക്കുമെന്നും ഒരു ചടങ്ങില്‍ സംസാരിക്കവേ സിന്ധ് പ്രവിശ്യയിലെ സംഭവങ്ങളെ ഉദ്ധരിച്ച് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍കോട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം 72 വര്‍ഷത്തിനുശേഷം ആരാധനയ്ക്കായി തുറന്നുകൊടുത്തതും ഈയിടെയായിരുന്നു. വിഭജനസമയത്ത് അടച്ചിട്ടതാണ് സര്‍ദാര്‍ തേജ സിങ് നിര്‍മ്മിച്ച ധാരോവാലിലെ ഷാ വാല തേജ സിങ് ക്ഷേത്രം. 1992-ല്‍ ഇന്ത്യയില്‍ ബാബറി മസ്ജിദ് തകര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് അക്രമികള്‍ ഈ ക്ഷേത്രത്തിനും കേടുപാടുകള്‍ വരുത്തിയിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രം തുറന്നുകൊടുത്തതെന്ന് പാക്കിസ്ഥാനിലെ സമാ ടിവി റിപ്പോര്‍ട്ടുചെയ്തു. ക്ഷേത്രത്തിന് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം നടപടികളെല്ലാം വാക്കുകളില്‍ മാത്രമേ നിറയാറുള്ളൂ. പാക്കിസ്ഥാനിലെ മതന്യൂനപക്ഷം എന്നും ഭീതിയിലാണ് അവിടെ കഴിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category