1 GBP = 88.70 INR                       

BREAKING NEWS

പോളീഷുകാരും റൊമേനിയക്കാരും അടക്കം ലക്ഷങ്ങള്‍ യുകെയില്‍ തന്നെ തുടരും; ഇതുവരെ യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് സ്‌കീമിലൂടെ പിആര്‍ എടുത്തത് പത്തു ലക്ഷം പേര്‍

Britishmalayali
kz´wteJI³

ജൂലായ് അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് പത്തു ലക്ഷം പേര്‍ക്കാണ് ഈയു സെറ്റില്‍മെന്റ് സ്‌കീം അനുസരിച്ച് പിആര്‍ നല്‍കിയത്. ഇംഗ്ലണ്ടില്‍ നിന്നും 950,000ലധികം അപേക്ഷകളാണ് ലഭിച്ചത്. സ്‌കോട്‌ലന്റില്‍ നിന്നും 50,000വും വെയില്‍സില്‍ നിന്നും 15,000വും നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നും 12,000വും അപേക്ഷകളാണ് ലഭിച്ചത്.


ഈവര്‍ഷം മാര്‍ച്ച് 30നാണ് യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് സ്‌കീമിന്റെ പ്രഖ്യാപനം നടന്നത്. ഇതു കഴിഞ്ഞ് നാലര മാസം മാത്രം പൂര്‍ത്തിയാകവേയാണ് സുപ്രധാന നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍, പത്തു ലക്ഷത്തിലധികം പേര്‍ക്ക് പിആര്‍ നല്‍കിയിരിക്കുന്നത്. സ്‌കീം പ്രഖ്യാപിച്ച് ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, 50,000ത്തിലധികം പേരാണ് അപേക്ഷ നല്‍കിയത്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ നമ്മുടെ രാജ്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കുന്നത്. അതുകൊണ്ടാണ് പത്തു ലക്ഷത്തിലധികം പേര്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പിആര്‍ നല്‍കുവാന്‍ തീരുമാനിച്ചതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ബ്രാന്‍ഡണ്‍ ലൂയിസ് വ്യക്തമാക്കി. 

യുറോപ്യന്‍ യൂണിയനില്‍നിന്നും യുകെ വിട്ടുപോകുമ്പോഴും ഇയു പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യുകെയില്‍ തന്നെ നില്‍ക്കാന്‍ കഴിയുമെന്ന സാഹചര്യമാണ് ഈ സ്‌കീമിലൂടെ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പിആറിന് അപേക്ഷിക്കുവാന്‍ ആകെ മൂന്നു കടമ്പകളെ ഉള്ളൂ. ഒന്ന്, അവരുടെ ഐഡന്റിറ്റി തെളിയിക്കുക, രണ്ട്, അവര്‍ക്ക് യുകെയില്‍ ജീവിക്കുന്നുവെന്ന് കാണിക്കുക, മൂന്ന്, ക്രിമിനല്‍ കുറ്റങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കുക.

ഈ മൂന്നു കാര്യങ്ങളും കടന്നു കഴിഞ്ഞാല്‍, ഫോണ്‍, ഇമെയില്‍, അല്ലെങ്കില്‍ നേരിട്ടോ ബാക്കിയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിനായി ഒരു സെറ്റില്‍മെന്റ് റെസലൂഷന്‍ സെന്റര്‍, 300ലധികം അസിസ്റ്റഡ് ഡിജിറ്റര്‍ ലൊക്കേഷനുകള്‍ അടക്കം എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സൗകര്യം ഇല്ലാത്തവര്‍ക്കും സ്‌കില്‍ കുറവായവര്‍ക്കുമായി 57 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോം ഓഫീസ് ഫണ്ട് നല്‍കുന്ന ഈ സംഘടനകള്‍ വീടില്ലാത്തവര്‍ക്കും പ്രായമായവര്‍ക്കും വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പോളിഷ്, റോമേനിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ആളുകളാണ് പിആര്‍ എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category