1 GBP = 95.35 INR                       

BREAKING NEWS

സ്വപ്നങ്ങള്‍ ബാക്കിവച്ച് കല്‍പന യാത്രയായപ്പോള്‍ വേദനയാകുന്നത് കുരുന്നു മക്കള്‍; തകര്‍ന്ന ഹൃദയവുമായി ഭര്‍ത്താവും; ആശ്വസിപ്പിക്കാനാകാതെ യുകെ മലയാളികള്‍

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

പ്രതീക്ഷിതമായ വേര്‍പാടുകള്‍ യുകെ മലയാളികള്‍ നിരവധി കണ്ടിട്ടുണ്ട്. തങ്ങള്‍ക്കൊപ്പം ചിരിച്ചും കളി പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു വരെ കഴിഞ്ഞവര്‍ പെട്ടെന്ന് വിട പറഞ്ഞുവെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ തരിച്ചു നിന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ലീഡ്‌സിലെ കല്‍പനയുടെയും മരണം.

പ്രണയം... ആഗ്രഹിച്ച ജീവിതം... എല്ലാം നേടിയെങ്കിലും കുരുന്നുകളായ പിഞ്ചോമനകള്‍ക്കും പ്രിയപെട്ടവനും ഒപ്പം ഒരുപാട് കാലം ജീവിക്കുക എന്ന സ്വപ്‌നങ്ങള്‍ ബാക്കി വെച്ചാണ് കല്‍പന പോയിമറഞ്ഞത്. കല്‍പനയുടെ വേര്‍പാടില്‍ തകര്‍ന്ന ഹൃദയവുമായി തേങ്ങുകയാണ് ഭര്‍ത്താവ് ബോബി. ദുഃഖം താങ്ങാന്‍ ആകാതെയും ബോബിയേയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നുമറിയാതെ യുകെ മലയാളി സമൂഹവും നില്‍ക്കുകയാണ്.

സംസ്‌കാരം ഇന്നലെ ഭര്‍ത്താവ് ബോബിയുടെ സ്ഥലമായ ജയ്പൂരില്‍ നടന്നു. നാട്ടില്‍ ഉണ്ടായിരുന്ന കുടുംബവും ചടങ്ങിനെത്തി. കല്‍പനയുടെ സഹോദരിയ്ക്ക് ഒമാനില്‍ ആണ് ജോലി. ഏക സഹോദരന്‍ നാട്ടിലും. അടുത്ത മാസം 13ന് ബോബിയും മക്കളും യുകെയിലേക്ക് മടങ്ങും. യുകെയില്‍ ലീഡ്‌സില്‍ ആയിരുന്നു ഇവര്‍ കുടുംബസമേതം താമസം. വാര്‍വിക് ഷെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു കല്‍പനയ്ക്ക് ജോലി. ഒരുമാസം മുമ്പ് കല്‍പനയ്ക്ക് ജോലിയില്‍ പ്രമോഷനും ലഭിച്ചിരുന്നു. മക്കള്‍ ആദി(10), അഭിത്രീ (5). ഭര്‍ത്താവ് ബോബി ലീഡ്‌സില്‍ ഹോസ്പിറ്റല്‍ തന്നെ സ്റ്റാഫ് നഴ്സ് ആണ്.

അവധിക്കാലം ചിലവഴിക്കാന്‍ കോട്ടയത്ത് പാമ്പാടിയിലുള്ള വീട്ടിലും പിന്നീട് ജയ്പ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജെയിന്‍ ബോബിയുടെ വീട്ടിലും കഴിഞ്ഞ ഈ നാലംഗ കുടുംബം നാട്ടില്‍ നിന്ന് മടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിധി കല്‍പനയെ ബോബിയില്‍ നിന്നും തട്ടി പറിച്ചെടുത്തത്. ഒരിക്കല്‍ പോലും വഴക്കു പറയാത്ത സ്‌നേഹിച്ചു കൊതി തീരാത്ത അവരുടെ പഞ്ചാര അമ്മയേയാണ് കുരുന്നുകള്‍ക്ക് നഷ്ടമായത്. 

ബോബിയുടെ ജയ്പൂരിലെ വീട്ടില്‍ കഴിഞ്ഞ 16ന് ഷോപ്പിംഗ് കഴിഞ്ഞു വന്നു വൈകിയാണ് കിടന്നത്. 8. 30 ആയിട്ടും ഉണരാതിരുന്ന അമ്മയെ ഇരുമക്കളും പിടിച്ചു കുലുക്കി എങ്കിലും അമ്മ കണ്ണ് തുറക്കുന്നില്ല. കുടുംബത്തിലെ എല്ലാവരും നോക്കിയപ്പോള്‍ ബോധരഹിതയായതു പോലെ. അപ്പോഴേക്കും ജീവന്‍ പൊലിഞ്ഞിരുന്നു.

ഉറക്കത്തില്‍ ഉണ്ടായ ഹൃദയാഘാതം ആയിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു മരണം സ്ഥിരീകരിച്ചു. പിന്നീട് ജയ്പ്പൂരിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. കല്‍പനയുടെ വിയോഗത്തില്‍ ബോബിയും കല്‍പനയുടെ സഹോദരനും വിങ്ങിപൊട്ടുകയായിരുന്നു എന്ന് ജയ്പ്പൂരിലെ മലയാളി സമാജം പ്രവര്‍ത്തകന്‍ പറഞ്ഞു.

ജയ്പൂരില്‍ നിന്നുള്ള ജെയിന്‍ കുടുംബത്തില്‍ നിന്നുള്ള ബോബിയും കല്‍പനയ്ക്കൊപ്പം നഴ്സിംഗ് പഠിച്ചതായിരുന്നു. ബോബി ആണ് ആദ്യം യുകെയില്‍ എത്തിയത്. പിന്നീട് കല്‍പനയും ഇവിടെ എത്തി. അഡാപ്‌റ്റേഷന്‍ കഴിഞ്ഞു ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആണ് ആദ്യം കയറിയത്. നാട്ടില്‍ ഗുരുവായൂരില്‍ വെച്ച് വിവാഹവും നടത്തി. അസൂയ ഉളവാക്കുന്ന ജീവിതമാണ് ഇവരുടെ എന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. 

കല്‍പനയ്‌ക്കൊപ്പം നഴ്സിംഗ് ഹോമിലും ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തവര്‍ക്കും വാര്‍വിക് ഷെയര്‍ ഹോസ്പിറ്റലില്‍ ന്യുനേറ്റല്‍ ഐസിയു വിഭാഗത്തില്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍ക്കും മരണവാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂലൈ ഒന്നിന് കല്‍പനയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന കുടുംബ ചിത്രമാണ് അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വള്‍ മരിച്ചു എന്ന് ഓര്‍ക്കാന്‍ കഴിയാത്ത ചേച്ചിയെ പോലെ സ്‌നേഹിച്ച മുന്നയും ബ്രിട്ടീഷ് മലയാളിയോട് കല്‍പനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ഇഷ്ടം ഉള്ളവരില്‍ ഒരാള്‍ കൂടി പോയപ്പോള്‍ തന്റെ പ്രിയപ്പെട്ട ചേച്ചിയെ ആണ് നഷ്ടമായത്. ജീവിച്ചിരിക്കുമ്പോള്‍ ഉള്ള സ്‌നേഹം... സൗഹൃദം... സന്തോഷം... ആണ് ഒരാള്‍ വിട്ടുപോകുമ്പോഴും ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്‍ക്കുക എന്ന് അമ്മയുടെ സുഹൃത്ത് ആയിരുന്ന എന്റെ കല്ലു ചേച്ചിയുടെ ആ ചിരിയും സ്‌നേഹവും... വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.. എന്ന് മുന്ന ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category