1 GBP = 88.70 INR                       

BREAKING NEWS

ജിപി പ്രാക്ടീസ് തുറന്നാല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കണം; ലഞ്ച് ബ്രേക്കിന്റെ പേര് പറഞ്ഞുള്ള അടച്ചിടലിന് പിടി വീഴും; ജിപിയെ കാണുന്നത് എളുപ്പമാക്കാന്‍ ഉറച്ച് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

ജിപിയെ കാണാന്‍ പോകുമ്പോള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും ജിപി സര്‍ജറികള്‍ അടച്ചിരിക്കുന്നത് കണ്ട് നിരാശരായി മടങ്ങിപ്പോകേണ്ടുന്ന ഗതികേട് പലരും അനുഭവിച്ചിരിക്കാം. എന്നാല്‍ അതിന് അറുതി വരുത്താന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് എന്‍എച്ച്എസ്. ഇത് പ്രകാരം ജിപി പ്രാക്ടീസ് തുറന്നാല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കണമെന്ന നിയമം കര്‍ക്കശമാക്കാന്‍ പോകുന്നു. അതായത് ലഞ്ച് ബ്രേക്കിന്റെ പേര് പറഞ്ഞുള്ള അടച്ചിടലിന് പിടി വീഴുമെന്നുറപ്പായി. ഇത്തരത്തില്‍ അടച്ച് പോകുന്ന ജിപി സര്‍ജറികള്‍ക്കുള്ള ഫണ്ടില്‍ നിന്നും 40,000 പൗണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഏതായാലും പുതിയ തീരുമാനത്തിലൂടെ ജിപിയെ കാണുന്നത് എളുപ്പമാക്കാനുറച്ചാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ 722 പ്രാക്ടീസുകള്‍ ചുരുങ്ങിയത് നാല് മണിക്കൂറോളം അടച്ചിടുന്നുവെന്ന് ഒഫീഷ്യലുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇവയെ നിയന്ത്രിക്കുന്നതിന് നടപടിയെടുക്കുന്നത്. അതായത് ഇംഗ്ലണ്ടിലെ മൊത്തം ജിപികളിലെ പത്തിലൊന്നിലും ഈ വച്ച് പൊറുപ്പിക്കാനാവാത്ത പ്രവണത നിലനില്‍ക്കുന്നുവെന്നാണ് തിരിച്ചറിഞ്ഞിരിരിക്കുന്നത്. ദീര്‍ഘമായ ലഞ്ച് ബ്രേക്ക്, അല്ലെങ്കില്‍ മിഡ് വീക്ക് ആഫ്റ്റര്‍നൂണ്‍ ഓഫ് എന്നീ പേരുകളിലാണ് ഇത്തരത്തില്‍ ജിപി സര്‍ജറികള്‍ അടച്ചിടുന്നത്.ഇത്രയും സമയം കൂടി ആ സര്‍ജറികള്‍ തുറന്നിരുന്നുവെങ്കില്‍ അധികമായി 287,000 അപ്പോയ്ന്റ്മെന്റുകള്‍ കൂടി ഓരോ വര്‍ഷത്തിലും ലഭ്യമാകുമായിരുന്നുവെന്നും ഒഫീഷ്യലുകള്‍ പറയുന്നു.

ഇത്തരം ജിപികളെ നേര്‍വഴിക്ക് കൊണ്ടു വരുന്നതിനായി ഹാഫ്ഡേ അവധി അനുവാദമില്ലാതെയെടുക്കുന്ന ജിപികള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കാനുള്ള കടുത്ത നടപടിയാണ് ഇദംപ്രഥമമായി എന്‍എച്ച്എസ് സ്വീകരിക്കുന്നത്. ഇതിലൂടെ അത്തരം ജിപികള്‍ക്ക് വര്‍ഷത്തില്‍ 40,000 പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.ഈ പണം ഉപയോഗിച്ച് ഒരു നഴ്സിനോ അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജിപിക്കോ ശമ്പളം നല്‍കാനാവും. ജിപികള്‍ അടച്ചിടുന്ന ബുദ്ധിമുട്ട് നേരിടുന്ന രോഗികള്‍ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 

ജിപിയെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം റെക്കോര്‍ഡിലെത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ശരാശരി കാത്തിരിപ്പ് സമയം 15 ദിവസങ്ങളാണെന്നാണ് സര്‍ജറികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഇത് അഞ്ചാഴ്ച വരെ നീളുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരായുള്ള എന്‍എച്ച്എസിന്റെ ഈ  കടുത്ത നടപടിയില്‍ ഡോക്ടര്‍ ലീഡര്‍മാര്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ആഴ്ചയിലുടനീളം ജിപി സര്‍ജറികള്‍ തുറന്ന് വയ്ക്കുന്നതിന് പര്യാപ്തമായ വിധത്തില്‍ ജീവനക്കാരില്ലെന്നും അവര്‍ ആരോപിക്കുന്നു.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറര വരെയാണ് ജിപി പ്രാക്ടീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ 722 സെന്ററുകള്‍ ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും അടച്ചിടുന്ന അവസ്ഥയുണ്ടെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിരത്തുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഴ്ചക്കിടെ ഹാഫ് ഡേ അവധിയെടുക്കുന്ന വേളയില്‍ പോലും ഇതില്‍ 197 സര്‍ജറികള്‍ മുന്‍കൂട്ടി ഒഫീഷ്യലുകളെ അറിയിക്കാറില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ജിപി സര്‍ജറികള്‍ ഇത്തരത്തില്‍ ഹാഫ് ഡേ അവധിയെടുക്കുന്നത് മൂലം 2018-19 വര്‍ഷത്തില്‍ ഒരു മില്യണ്‍ ജിപി മണിക്കൂറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്ക് കൂട്ടിയിരിക്കുന്നത്.ജിപികള്‍ക്ക് ലഭിക്കുന്ന രണ്ട് ലക്ഷം പൗണ്ടില്‍ നിന്നായിരിക്കും ഇത്തരത്തില്‍ അടച്ച് പൂട്ടുന്നതിനെ തുടര്‍ന്ന് വര്‍ഷത്തില്‍ 40,000 പൗണ്ട് പുതിയ നടപടിയുടെ ഭാഗമായി വെട്ടിക്കുറയ്ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category