1 GBP = 88.30 INR                       

BREAKING NEWS

ബ്രക്സിറ്റിന്റെ ആദ്യപടി പൂര്‍ത്തിയായി; ബ്രിട്ടന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള നിയമം റദ്ദ് ചെയ്ത് ബ്രിട്ടന്‍; ഇനി അവശേഷിക്കുന്നത് പിന്‍മാറ്റം മാത്രം

Britishmalayali
kz´wteJI³

ക്ടോബര്‍ 31 ഓടെ യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിച്ച് ബ്രക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള നടപടികളുമായിട്ടാണ് ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതു പ്രകാരം ബ്രക്സിറ്റിന്റെ ആദ്യപടിയെന്നോണം 1972 ബ്രസല്‍സ് ആക്ട് റദ്ദാക്കിക്കൊണ്ട് ബ്രക്സിറ്റ് സെക്രട്ടറി ഒപ്പ് വച്ച് കഴിഞ്ഞു. ബ്രിട്ടന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള നിയമമാണ് ഇതിലൂടെ റദ്ദാക്കിയിരിക്കുന്നത്. ഇനി ബ്രിട്ടന് മുന്നില്‍ ശേഷിക്കുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം മാത്രമാണ്.


നിയമനിര്‍മാണത്തിനുള്ള അധികാരങ്ങള്‍ ബ്രസല്‍സില്‍ നിന്നും യുകെയിലേക്ക് തിരിച്ച് വരുന്നതിന് വഴിയൊരുക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പ്രഖ്യാപനമാണ് ഈ നിയമം റദ്ദാക്കിയതിലൂടെ ബ്രിട്ടന്‍ നടത്തിയിരിക്കുന്നത്. 2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ ജനം വോട്ട് ചെയ്തതിനെ മാനിച്ച് കൊണ്ട് യുകെയുടെ നിയമങ്ങളുടെ നിയന്ത്രണം തിരിച്ചെടുത്തിരിക്കുന്നുവെന്നാണ് ഗവണ്‍മെന്റ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് 1972 എന്ന പേരിലറിയപ്പെടുന്ന ഈ നിയമം റദ്ദാക്കിയത് യുകെ ഒക്ടോബര്‍ 31ന് ഔപചാരികമായി യൂണിയന്‍ വിട്ട് പോകുന്നതോടെയായിരിക്കും പ്രാബല്യത്തില്‍ വരുന്നത്. 

ഇനി പിന്തിരിയില്ലെന്നും വാഗ്ദാനം ചെയ്തത് പോലെ ഒക്ടോബര്‍ 31ഓടെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുമെന്ന് ജനത്തിന് ഉറപ്പേകുകയുമാണ് യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് 1972  റദ്ദാക്കിയതിലൂടെ ചെയ്തിരിക്കുന്നതെന്നുമാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ എക്സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയന്‍ ആയ സ്റ്റീവ് ബാര്‍ക്ലേ വിശദീകരിച്ചിരിക്കുന്നത്. 2016ലെ റഫറണ്ടത്തില്‍ യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനെ അനുകൂലിച്ച് 17.4  മില്യണ്‍ പേരായിരുന്നു വോട്ട് ചെയ്തിരുന്നതെന്നും മറ്റൊരു യുകെ ഗവണ്‍മെന്റിനും ലഭിക്കാത്ത മാന്‍ഡേറ്റാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും ബാര്‍ക്ലേ പറയുന്നു. 

ഇതിന് പുറമെ ഒക്ടോബര്‍ 31 ഓടെ യുകെ യൂണിയന്‍ വിട്ട് പോകുന്നതിനെ പിന്തുണച്ച് പാര്‍ലിമെന്റും വോട്ട് ചെയ്തിരിക്കുന്ന കാര്യം അദ്ദേഹം എടുത്ത് കാട്ടുന്നു. യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് 1972 പ്രകാരം ദശാബ്ദങ്ങളായി പരിധിയില്ലാത്ത യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളായിരുന്നു നേരിട്ട് യുകെ നിയമങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നതെന്നും എന്നാല്‍ ഒക്ടോബര്‍ 31 ഓടെ യൂണിയനോട് ഗുഡ് ബൈ പറയുമെന്നുറപ്പായതോടെ യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് 1972 റദ്ദാക്കിയേ പറ്റുകയുള്ളുവെന്നും ബാര്‍ക്ലേ പറയുന്നു. ഇത് നിര്‍ണായകമായ നീക്കമാണെന്നും ഇതിലൂടെ നമ്മുടെ നിയമങ്ങളുടെ നിയന്ത്രണം ബ്രസല്‍സില്‍ നിന്നും തിരിച്ചെടുക്കാന്‍ യുകെയ്ക്ക് സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category