1 GBP = 92.50 INR                       

BREAKING NEWS

നഗ്‌നരായി ഡിന്നര്‍ കഴിക്കുക; ഉടക്കുണ്ടാക്കാന്‍ മാനദണ്ഡം ഉണ്ടാക്കുക; ലൈംഗിക ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക; യാത്രയും സ്വപ്നവും ശീലമാക്കുക; വിവാഹജീവിതം സന്തുഷ്ടമാക്കാന്‍ ഗവേഷകര്‍ കണ്ടെത്തിയ എട്ട് വഴികള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

രിക്കലും മടുക്കാത്തതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു വിവാഹജീവിതമാണ് മിക്കവരും സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പലര്‍ക്കും ഇതൊരു സ്വപ്നം മാത്രമായി സംതൃപ്തിപ്പെടേണ്ടുന്ന അവസ്ഥയാണുള്ളത്. ദാമ്പത്യജീവിതം സന്തുഷ്ടമാക്കുകയെന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട എയ്റ്റ് ഡേറ്റ്സ് എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ വിവാഹജീവിതം സ്വര്‍ഗമാക്കാമെന്ന് ഇതിന്റെ രചയിതാക്കള്‍ ഉറപ്പേകുന്നു.

ജോണ്‍ ഗോട്ട്മാന്‍, ജൂലി സ്‌ക്വാര്‍ട്സ് ഗോട്ട്മാന്‍, ഡൗഗ് അബ്രഹാംസ്, റേച്ചല്‍ കാല്‍ട്ടന്‍ അബ്രഹാംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നഗ്‌നരായി ഡിന്നര്‍ കഴിക്കല്‍, ഉടക്കുണ്ടാക്കാന്‍ മാനദണ്ഡം ഉണ്ടാക്കല്‍, ലൈംഗിക ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യല്‍, യാത്രയും സ്വപ്നവും ശീലമാക്കല്‍ തുടങ്ങിയ എട്ട് വഴികളിലൂടെ വിവാഹജീവിതം സന്തുഷ്ടമാക്കാനാവുമെന്നാണ് ഈ പുസ്തകം നിര്‍ദേശിക്കുന്നത്. അവയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വിശ്വാസ്യതയും ഉത്തരവാദിത്വവും പാലിക്കുക
ദാമ്പത്യജീവിതം സ്വര്‍ഗമാക്കുന്നതിനുള്ള ആദ്യപടി ദമ്പതികള്‍ പരസ്പരം വിശ്വാസ്യതയും ഉത്തരവാദിത്വവും പാലിക്കുകയെന്നതാണ്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ വിട്ട് വീഴ്ചയില്ലാതെ ഇത് പാലിക്കാന്‍ ശ്രദ്ധിക്കണം. എന്തും പരസ്പരം പങ്ക് വയ്ക്കാന്‍ സുരക്ഷിതവും വിശ്വാസ്യതയും ഉള്ളവരുമായി മാത്രമേ ഡേറ്റിംഗിന് ഒരുങ്ങാവൂ. അത്തരം ബന്ധങ്ങള്‍ മാത്രമേ ദീര്‍ഘകാലം നിലനില്‍ക്കുകയുള്ളൂ. വെറും ലൈംഗിക തൃഷ്ണയാലാണോ ഡേറ്റിംഗിനും അതുവഴി വിവാഹത്തിനുമൊരുങ്ങുന്നതെന്ന് ഇരുവരും മനസിരുത്തി ചിന്തിച്ചതിന് ശേഷമേ ഇതിനെല്ലാം ഇറങ്ങിത്തിരിക്കാവൂ.

ഉടക്കുണ്ടാക്കാന്‍ മാനദണ്ഡം ഉണ്ടാക്കുക
പിണക്കങ്ങളും പൊട്ടിത്തെറികളും ഏത് ദാമ്പത്യബന്ധത്തിലും സ്വാഭാവികമാണ്. ഇണക്കമുള്ളിടത്തേ പിണക്കുമുണ്ടാകൂ എന്ന പഴമൊഴി ഇവിടെ പ്രസക്തമാണെന്ന് ഗവേഷകര്‍ എടുത്ത് കാട്ടുന്നു. എന്നാല്‍ എന്തിനുമേതിനും പരസ്പരം ഉടക്കുന്ന സ്വഭാവമുളളവര്‍ക്ക് അധികകാലം ഒരുമിച്ച് മുന്നോട്ട് പോകാനാവില്ല. അതിനാല്‍ പരസ്പരമുള്ള വിയോജിപ്പുകളെന്തെല്ലാമാണെന്നും അവയെ എത്തരത്തില്‍ മാതൃകാപരമായി കൈകാര്യം ചെയ്യാമെന്നും പരസ്പരം തുറന്ന് ചര്‍ച്ച ചെയ്താല്‍ തന്നെ ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും വിരാമമാകും. അതിനാല്‍ എന്തിനുമേതിനും പരസ്പരം തെറ്റാതെ ഉടക്കുണ്ടാക്കുന്നതിന് ഒരു മാനദണ്ഡം നിശ്ചയിക്കുന്നത് നന്നായിരിക്കും.

നഗ്‌നരായി ഡിന്നര്‍ കഴിക്കുക
ഏറ്റവും ഇഷ്ടമുളളവരുമൊത്ത് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ പരസ്പരമുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടും. അതിനാല്‍ നിങ്ങളുടെ ഫാവറൈറ്റ് റൊമാന്റിക് റസ്റ്റോറന്റുണ്ടെങ്കില്‍ അവിടെ പോയിരുന്ന് ഇടയ്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ബന്ധം ഊഷ്മളമാക്കുന്നതിന് വഴിയൊരുക്കും. ഇതല്ല വീട്ടില്‍ നിന്നും ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കികഴിക്കുന്നതാണ് ഇഷ്ടമെങ്കില്‍ അതും സ്വീകാര്യമാണ്. വീട്ടില്‍ വച്ച് ഒരുകാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സംഘടിപ്പിക്കാം. ദമ്പതികള്‍ രണ്ടുപേരും മാത്രമാണെങ്കില്‍ വീട്ടില്‍ വച്ച് നഗ്‌നരായിരുന്ന് ഭക്ഷണം കഴിക്കുന്നത് ബന്ധത്തിന് ഊഷ്മളതയേകുമെന്ന വിസ്മയകരമായ നിര്‍ദേശവും ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ലൈംഗിക ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക
ദാമ്പത്യ ജീവിതത്തിന്റെ ആണിക്കല്ലാണ് ലൈംഗിക ബന്ധം. അതിനാല്‍ ഇതിനെക്കുറിച്ച് ദമ്പതികള്‍ ഏത് പ്രായത്തിലും തുറന്ന ചര്‍ച്ചകള്‍ നടത്തുന്നത് ബന്ധത്തിലെ മടുപ്പൊഴിവാക്കാനും ജീവിതത്തെ എന്നും പ്രചോദിതമാക്കുന്നതിനും സഹായിക്കുമെന്ന് ഈ പുസ്തകം നിര്‍ദേശിക്കുന്നു. പരസ്പരം അടുത്തിടപഴകാന്‍ വ്യത്യസ്ത സ്ഥലങ്ങള്‍ പരീക്ഷിക്കാമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യതയുണ്ടെങ്കില്‍ ഗാര്‍ഡനില്‍ വച്ച് വരെ ഇതാകാമെന്നും ഗ്രന്ഥകര്‍ത്താക്കള്‍ അഭിപ്രായപ്പെടുന്നു.

യാത്രകള്‍ക്ക് നിര്‍ണായക പങ്ക്
എത്ര പ്രിയപ്പെട്ടവരായാലും ഒരു സ്ഥലത്ത് തന്നെ അടിഞ്ഞ് കൂടി കഴിയുന്നത് ആരിലും മടുപ്പുളവാക്കുമെന്നുറപ്പാണ്. അതിനാല്‍ ദമ്പതികള്‍ കുടുംബാംഗങ്ങളുമൊത്തോ അല്ലെങ്കില്‍ ഇരുവരും മാത്രമായോ ഇടക്കിടെ യാത്രകള്‍ പോകുന്നത് പരസ്പരമുള്ള ബന്ധത്തിലെ ഊഷ്മളത വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിലൂടെ ബന്ധത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കാനും ദാമ്പത്യത്തിന് ഒരു പുതിയ ഊര്‍ജസ്വലത കൈവരുത്താനും സാധിക്കും.

സ്വപ്നം കാണുക
വിവാഹജീവിതത്തില്‍ സ്വപ്നങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും പങ്കാളിയുടെ സ്വപ്നങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത്. ഇതിനാല്‍ സ്വപ്നങ്ങള്‍ ഒരുമിച്ച് കാണാനും ഓരോരുത്തരുടെ സ്വപ്നങ്ങള്‍ സഫലമാക്കാനും പരസ്പരം പിന്തുണക്കേണ്ടത് ദാമ്പത്യവിജയത്തിന് അത്യാവശ്യമാണ്.

സാഹസികരാവുക
ദമ്പതികള്‍ രണ്ട്പേരും ഓടിപ്പോയി വലിയ പര്‍വതം കീഴടക്കണമെന്നല്ല ഇത് കൊണ്ട്അര്‍ത്ഥമാക്കുന്നത്. മറിച്ച് നിത്യജീവിതത്തില്‍ നിന്നും വ്യത്യസ്തമായി ഇടക്കെങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ ജീവിതത്തിലെ വിരസത ഒഴിവാക്കി പുത്തനുണര്‍വ് പ്രദാനം ചെയ്യാന്‍ സാധിക്കും. ഉദാഹരണമായി സുരക്ഷിതത്വം ഉറപ്പാക്കി പുഴയിലോ തടാകത്തിലോ ഒരുമിച്ച് കുളിക്കല്‍ പോലുള്ള കാര്യങ്ങള്‍ പരീക്ഷിക്കാം.

ഒരുമിച്ചുള്ള ജീവിതത്തെ അവലോകനം ചെയ്യുക
ദാമ്പത്യജീവിതത്തില്‍ മുന്നോട്ട് പോകുന്തോറും ഇരുവരും ചേര്‍ന്ന് അതിനെക്കുറിച്ച് ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കും. പരസ്പരമുള്ള വളര്‍ച്ചകളെ അടുത്തറിയാന്‍ ഇത് ഉപകരിക്കും. ഇരുവര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഒരിടത്ത് വച്ചായിരിക്കണം ഈ അവലോകനം. ഇരുവരും നേടിയ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍, നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ തുടങ്ങിയവ ഈ വേളയില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. കുറവുകള്‍ നികത്തി മുന്നേറാന്‍ ഏത് പ്രായത്തിലും ഇതിലൂടെ നമുക്ക് പ്രാപ്തി ലഭിക്കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category