1 GBP = 92.50 INR                       

BREAKING NEWS

പുത്തുമലയും കവളപ്പാറയും ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കു വാന്‍ ബ്രിട്ടന്‍ മുന്നില്‍ നില്‍ക്കും; കാലാവസ്ഥാ പ്രവചനത്തില്‍ ഇന്ത്യക്കു കൈ കൊടുക്കാനുള്ള തീരുമാനം കേരളത്തിനും ദുരന്ത ഭീതി ഒഴിവാക്കാന്‍ സഹായകമാകും; ഇരു രാജ്യങ്ങളും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പ്രളയ ബാധിതര്‍ തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ മണ്‍സൂണ്‍ ദുരന്തത്തെ ലോക ശാസ്ത്ര സമൂഹം വേദനയുടെയും ഒപ്പം ഭയാശങ്കകളോടെയുമാണ് കാണുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം നേടിയ മുന്നേറ്റം ഇത്തരം ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ടു തടയുന്നതില്‍ പരാജയമാകുന്നത് ലോക രാഷ്ട്രങ്ങള്‍ സ്വന്തം പരാജയമായി കൂടി വീക്ഷിക്കുകയാണ്. അടുത്ത കാലത്തു ഇന്ത്യയില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റിനെ മുന്‍കൂട്ടി കണ്ടു ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങളും കൃത്യമായ കാലാവസ്ഥ പ്രവചനം നല്‍കിയത് കൊണ്ടാണ് സാധ്യമായത്.

എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ ശക്തിയായി പെയ്യും എന്ന പതിവ് മുന്നറിയിപ്പ് നല്‍കിയ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങള്‍ക്ക് ഒരു പ്രദേശത്തു മാത്രം ശക്തിയായി പെയ്തിറങ്ങുന്ന മഴയെ മുന്‍കൂട്ടി കാണുന്നതില്‍ പരാജയം സംഭവിച്ചുവെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ അത്ഭുത പ്രതിഭാസം പൊടുന്നനെ രൂപം കൊള്ളുക ആയിരുന്നു എന്നാണ് പിന്നീട് കുസാറ്റ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ വിഭാഗം മേധാവി അടക്കമുള്ളവര്‍ പ്രതികരിച്ചത്. ഇത്തരം ഒരു കാലാവസ്ഥ മാറ്റം മുന്‍കൂട്ടി പറയുക അസാധ്യമായിരുന്നു എന്ന മട്ടിലാണ് ഉത്തരവാദിത്തപ്പെട്ട നിരീക്ഷണ ഏജന്‍സികള്‍ പറഞ്ഞു ഒഴിയാന്‍ ശ്രമിക്കുന്നത്. 
ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ തേടി സഹായ ഹസ്തം എത്തുന്നത്. എങ്ങനെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയാം എന്നാണ് ഇപ്പോള്‍ ഈ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. അടുത്ത മണ്‍സൂണ്‍ സീസണില്‍ കേരളം ഹോട്ട് സ്‌പോട്ട് ആയി വിദേശ കാലാവസ്ഥ വിഭാഗങ്ങള്‍ അടക്കം ഉള്ളവര്‍ ശ്രദ്ധ നല്‍കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തുടര്‍ച്ചയായി രണ്ടു വര്‍ഷം പേമാരി പെയ്തിറങ്ങാന്‍ കാരണമായ കാലാവസ്ഥ മാറ്റം കേരളത്തിന്റെ അന്തരീക്ഷത്തില്‍ രൂപം കൊള്ളാന്‍ കാരണമായ സാഹചര്യവും ഈ ഏജന്‍സികള്‍ നിരീക്ഷണ വിധേയമാക്കും. ഇതനുസരിച്ചു മുന്‍കരുതലും കലാവസ്ഥ വ്യതിയാനം ശക്തി പ്രാപിക്കുന്നത് തടയാന്‍ ഉള്ള മാര്‍ഗങ്ങള്‍ കേരളം സ്വീകരിക്കാന്‍ ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും ലോക കാലാവസ്ഥ വിഭാഗങ്ങള്‍ കൈമാറും എന്ന സൂചനയാണ് ബ്രിട്ടന്‍ നല്‍കുന്നത്. 

ഏറ്റവും കുറ്റമറ്റ രീതിയില്‍ കാലാവസ്ഥ പ്രവചനം നടത്തുന്ന ബ്രിട്ടീഷ് മെറ്റ് ഓഫിസും ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വെതര്‍ ആന്‍ഡ് ക്ലൈമറ്റ് സയന്‍സ് ഫോര്‍ സര്‍വീസ് പാര്‍ട്ണര്ഷിപ് ആണ് പഠനം ക്രോഡീകരിക്കുന്നത്. ഈ മണ്‍സൂണ്‍ ഇന്ത്യയിലെ ഒരു ബില്യണ്‍ ആളുകളെ ഇതിനകം ബാധിച്ചു കഴിഞ്ഞതായാണ് ഈ ഏജന്‍സിയുടെ കണ്ടെത്തല്‍. കേരളത്തില്‍ മാത്രം ഈ വര്‍ഷം നൂറിലേറെ പേരുടെ മരണവും കഴിഞ്ഞ വര്‍ഷം 400 ലേറെ മരണവും സംഭവിച്ച സാഹചര്യത്തില്‍ അത്യന്തം ഗൗരവം നിറഞ്ഞ സമീപനമാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്നത്.

ആവശ്യമായ മുന്‍കരുതല്‍ നടപടി അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതേതുടര്‍ന്ന് കേരളത്തിന് ലഭ്യമാക്കാന്‍ ഉള്ള സാഹചര്യമാണ് ഈ ഏജന്‍സികള്‍ ഒരുക്കുന്നത്. ഇതിനായി കേരളം കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്തു നീങ്ങേണ്ടി വരും. ആവശ്യമായ എല്ലാ നിര്‍ദേശവും സമയാസമയം നല്‍കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നത്.

നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം ഇതോടെ കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയാണ്. മറ്റു രംഗങ്ങളിലെ പോലെ നിഷ്‌ക്രിയത്വ സമീപനം കാലാവസ്ഥ മുന്നറിയിപ്പുകളില്‍ കേരളം തുടര്‍ന്നാല്‍ ഭാവിയില്‍ വന്‍ദുരന്തം കാണേണ്ടി വരുമെന്ന സൂചനയും കാലാവസ്ഥ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ലഭിക്കുന്ന മഴയുടെ 80 ശതമാനം ലഭിക്കുന്ന മണ്‍സൂണ്‍ കാലം ഉദാസീന സമീപനത്തോടെ സ്വീകരിച്ചാല്‍ ദുരന്തം കേരളത്തെ വീണ്ടും കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പാണ് സംയുക്ത പഠനം നല്‍കുന്ന മുന്നറിയിപ്പ്.

കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന മേഘ വിസ്‌ഫോടന തിയറിയെ പോലും സംശയത്തോടെയാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ നോക്കുന്നത്. സ്വന്തം വീഴ്ച മറക്കാന്‍ ഉള്ള ശ്രമമാണോ ഇതെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ സംശയിക്കുന്നു. കൃത്യമായ കാലാവസ്ഥ പഠന റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഇന്ത്യന്‍ ഏജന്‍സികളെ സഹായിക്കുകയാണ് ബ്രിട്ടീഷ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രഥമ ദൗത്യം. പ്രധാനമായും മണ്‍സൂണ്‍ കാലത്തു എങ്ങനെ ദുരന്ത വ്യാപ്തി കുറയ്ക്കാന്‍ സഹായിക്കാം എന്ന പഠനത്തിന് ഇക്കഴിഞ്ഞ രണ്ടു പ്രളയ കാലവും പഠന വിഷയമാകും. 

ഇത്തരം ദുരന്തങ്ങള്‍ ഒരു പ്രദേശത്തിന്റെ മാത്രം വേദനയല്ലെന്നും ലോകം മുഴുവന്‍ ഇതിനു വ്യാപ്തി ഉണ്ടെന്നുമാണ് നിരീക്ഷണ ഏജന്‍സികളുടെ വ്യാഖ്യാനം. ഇത്തരം ദുരന്തങ്ങളെ ഒരു വെല്ലുവിളി ആയി സ്വീകരിക്കാന്‍ ലോകം തയ്യാറെടുക്കുകയാണ്. ലോക സുരക്ഷാ, ദുരന്തത്തിന്റെ ആഴം കുറയ്ക്കല്‍, സാമ്പത്തിക സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കല്‍ എന്നിവയ്ക്കും ദുരന്തങ്ങളെ തടയേണ്ടത് ലോകത്തിന്റെ തന്നെ നിലനില്‍പ്പിനു ആവശ്യമാണ് എന്ന തിരിച്ചറിവിലാണ് ശാസ്ത്ര സാങ്കേതിക സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും കൈകോര്‍ക്കുന്നത്.

ഇന്ത്യ അടുത്തകാലത്ത് വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ബ്രിട്ടന്റെ സഹായം ഉപകരിച്ചേക്കും. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയ്ക്കു ഏഷ്യ വന്‍കര 5000 വന്‍ ദുരന്തങ്ങളെ കണ്ടു കഴിഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ഉയര്‍ന്ന നിരക്കാണിത്. ഈ ദുരന്തങ്ങളില്‍ ഏറെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്നും ഗൗരവമര്‍ഹിക്കുന്നു. ഭാവിയില്‍ മഴ ശക്തിയായി പെയ്യുന്ന സമയവും സ്ഥലവും പ്രവചിക്കുക എന്ന വെല്ലുവിളി ആകും കാലാവസ്ഥ ഏജന്‍സികള്‍ ഏറ്റെടുക്കുക. 

മഴ പെയ്യുന്ന കൃത്യമായ സമയവും സ്ഥലവും പ്രവചിക്കുവാന്‍ കഴിഞ്ഞാല്‍ കേരളം പോലെയുള്ള സംസ്ഥാനത്തിന് വളരെ അധികം ഗുണം ചെയ്യും. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ജലസ്രോതസ്സുകള്‍ ഉപകാര പ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുവാനും കാലാവസ്ഥാ പ്രവചനം വളരെയേറെ ഗുണം ചെയ്യും. 2002ലും കഴിഞ്ഞ വര്‍ഷവും ലഭിച്ച മഴ ഇതിന് ഉദാഹരണമാണ്. സാധാരണ ലഭിക്കുന്ന മഴയുടെ പകുതി മാത്രമാണ് 2002ല്‍ ലഭിച്ചത് എന്നാല്‍ കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കവും പേമാരിയും അടക്കം ഉണ്ടായി. ഇത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുവാന്‍ കഴിഞ്ഞാല്‍ വെള്ളപ്പൊക്കത്തേയും വരള്‍ച്ചയേയും നേരിടാന്‍ കര്‍ഷകര്‍ക്ക് നേരത്തെ തന്നെ തയ്യാറെടുക്കുവാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category