1 GBP = 88.40 INR                       

BREAKING NEWS

പീറ്റര്‍ ചേരാനല്ലൂരും മിന്‍മിനിയും ചേര്‍ന്ന് പാടി; തുമ്പേച്ചിറയച്ചന്റെ പാട്ടു കുര്‍ബാനയും നിറഞ്ഞ സദസും: ജോമോന്‍ മാമ്മൂട്ടിലിന്റെ മകന്റെ ആദ്യ കുര്‍ബാന ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയിലെ പ്രമുഖ സംഘാടകനും സംഗീത പ്രേമിയും ഒക്കെയായ ജോമോന്‍ മാമ്മൂട്ടിലിന്റെ മകന്റെ ആദ്യകുര്‍ബാന കഴിഞ്ഞ ദിവസം നടന്നത് തികച്ചും വേറിട്ട രീതിയിലായിരുന്നു. യുകെയില്‍ നിന്നെത്തിയ അനേകം കുടുംബങ്ങളെ സാക്ഷിയാക്കി സുന്ദരമായ ക്രിസ്തീയ ഗാനമേളയോടെ അവിസ്മരണീയമായ കലാവിരുന്നൊരുക്കിയാണ് ജോമോന്റെ മകന്‍ ഡിയോണ്‍ ജോമോന്‍ യേശുവിനെ സ്വീകരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഭാരതത്തിലെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന കോട്ടയം ചങ്ങനാശ്ശേരി മാമൂട് ലൂര്‍ദ്ദ് മാതാ ചര്‍ച്ചില്‍ വച്ചാണ് ഡിയോണ്‍ ജോമോന്റെ ആദ്യ കുര്‍ബ്ബാന നടന്നത്. വൈകിട്ട് മൂന്നു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്കു ശേഷം റിസപ്ഷനും ലൈവ് മ്യൂസിക്കല്‍ ഇവന്റും അടക്കം ആഘോഷമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്.

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും  വചന പ്രഘോഷകനും ക്രിസ്തീയ ഭക്തി ഗാന രചയിതാവും സംഗീതജ്ഞനുമായ ഫാ. ഷാജി തുമ്പേച്ചിറയുടെയും നെടുങ്കുന്നം സെന്റ് ജോണ്‍സ് ബിഎഡ് കോളേജ് ലക്ചറര്‍ ഫാ. ജോസഫ് മാമൂട്ടിലിന്റെയും സഹ കാര്‍മ്മിത്വത്തിലും നടന്ന ദിവ്യബലിയില്‍ ഡിയോണ്‍ ആദികുര്‍ബാന സ്വീകരിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കും ദിവ്യബലിയ്ക്കുമൊപ്പം പീറ്റര്‍ ചേരാനല്ലൂരിന്റെ പ്രയറും പള്ളിയില്‍ നടന്നു.

തുടര്‍ന്ന്, വൈകിട്ട് ആറു മണിക്ക് ലൂര്‍ദ്ദ് മാതാ ഓഡിറ്റോറിയത്തില്‍ റിസപ്ഷനും നടന്നു. ഈ ചടങ്ങില്‍ പീറ്റര്‍ ചേരാനല്ലൂരും ബേബി ജോണ്‍ കലയന്താനിയും ജോമോന്‍ മാമൂട്ടിലും ചേര്‍ന്നു നിര്‍മ്മിച്ച ഗ്ലോറി ഓഫ് ഗോഡ് എന്ന ആല്‍ബത്തിന്റെ 365 ഡെയ്സ് എന്ന പേരില്‍ ആല്‍ബത്തിന്റെ ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കേരളത്തിലെ ക്രിസ്തീയ ഗാന രംഗത്തെ എല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു.

പീറ്റര്‍ ചേരാനല്ലൂര്‍, ബേബി ജോണ്‍ കലയന്താനി എന്നിവരെ കൂടാതെ, മിന്‍മിനി, നൈഡിന്‍ പീറ്റര്‍, നിക്സണ്‍, മ്യൂസിക് പ്രൊഡ്യൂസര്‍, ജിനോ കുന്നുംപുറത്ത്, മുന്‍ കോട്ടയം ഡിവൈഎസ്പി സ്‌കറിയ മാക്കാട്ടില്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാനും എംഎല്‍എയുമായ സിഎഫ് തോമസ്, ചങ്ങനാശ്ശേരി കേരളാ കോണ്‍ഗ്രസ് നേതാവ് ജോബ് മൈക്കിള്‍, യുകെയില്‍ നിന്നും അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസ് മാനേജിംഗ് ഡയറക്ടര്‍ ജോസ് കരിയത്ത് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന്, പീറ്റര്‍ ചേരാനല്ലൂരിന്റെയും മിന്‍മിനിയുടെയും നേതൃത്തില്‍ സ്നേഹ സങ്കീര്‍ത്തനം എന്ന ക്രിസ്ത്യന്‍ ലൈവ് മ്യൂസിക്കല്‍ ഇവന്റും നടന്നു. വൈകിട്ട് ഏഴു മുതല്‍ പത്തു വരെയാണ് ഈ സംഗീത പരിപാടി നടന്നത്. നാനൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡിയോണിന് ആശംസകള്‍ അറിയിക്കുവാന്‍ കേരളത്തിന്റെ പലഭാഗത്തു നിന്നും നിരവധി പേരാണ് എത്തിയത്. മാത്രമല്ല, യുകെയില്‍ നിന്നും പതിനഞ്ചോളം കുടുംബങ്ങളും എത്തിയിരുന്നു. ഷൈമോന്‍ തോട്ടുങ്കല്‍, സണ്ണി മോന്‍ മത്തായി, ജിമ്മി മൂലങ്കുന്നം തുടങ്ങിയവരാണ് യുകെയില്‍ നിന്നും എത്തിയത്.

ഈവര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് യംഗ് ടാലന്റ് അവാര്‍ഡും പാട്ടു പാടി ബിബിസി ടീമിന്റെ കയ്യടിയും നേടിയ ഡെന്നാ ജോമോന്‍ ഡിയോണിന്റെ സഹോദരിയാണ്. ചെറു പ്രായത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡെന്നൃ യുകെ മലയാളികള്‍ക്കു തന്നെ അഭിമാനമായിക്കൊണ്ടാണ് വളര്‍ന്നു വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category