1 GBP = 88.30 INR                       

BREAKING NEWS

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനുള്ള ശ്രമമെന്ന് സിസ്റ്റര്‍ ലൂസി; വാതില്‍ തുറന്നുനല്‍കിയത് പൊലീസെത്തി; കന്യാസ്ത്രീയെ പടിയിറക്കാന്‍ ഫ്രാന്‍ സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കല്‍പ്പറ്റ: സഭാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയതിന് പിന്നാലെ കന്യാസ്ത്രീയെ മഠത്ിതല്‍ പൂട്ടിയിട്ടതായും പരാതി. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ആരോപിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. പള്ളിയില്‍ കുറുബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പൂട്ടിതായി കണ്ടത്. ഇതോടെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സിസ്റ്റര്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ വിളിച്ചു. പൊലീസെത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്.

മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.

സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി സിസ്റ്റര്‍ ലൂസി സന്യാസി വ്രതം വ്യതിചലിച്ച് സഞ്ചരിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള കാര്യങ്ങള്‍ചയ്തു. കാറുവാങ്ങി. ടെലിവിഷനില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു തുടങ്ങിയ കാരണങ്ങളാണ് പുറത്താക്കലിന് കാരണമായ കത്തില്‍ സഭ ചൂണ്ടിക്കാട്ടിയത്. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മഠത്തില്‍നിന്ന് തന്നെ ഇറക്കിവിടാന്‍ സന്യാസി സമൂഹത്തിന് നിയമപരമായി കഴിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വത്തിക്കാനിലേക്ക് അപ്പീല്‍ അയച്ചിട്ടുണ്ട്. മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാനാവില്ലെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. മകളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് 85 വയസ്സുള്ള തന്റെ അമ്മയ്ക്ക് കത്തയച്ചത് ശരിയായ നടപടിയല്ലെന്ന് ലൂസി കളപ്പുര പറഞ്ഞ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category