1 GBP = 92.50 INR                       

BREAKING NEWS

ഭൂട്ടാന്റെ ഹൃദയം കയ്യിലാക്കിയ മോദി നേരെ പോകുന്നത് അബുദാബിയിലെ ജനമനസ്സ് കീഴടക്കാന്‍; അബുദാബി കിരീടാവകാശിയുടെ അതിഥിയായി എത്തുന്ന മോദിയെ കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി; ബഹറിന്‍ ചരിത്രത്തില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റിക്കോഡോടെ രണ്ട് ദിവസം മോദി മറ്റൊരു അറബ് രാജ്യത്ത് കൂടി താമസിക്കും; അറബ് ലോകം കീഴടക്കി മോദിയുടെ ജൈത്രയാത്ര തുടരുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വികസനവും പരിസ്ഥിതിയും സംസ്‌കാരവും പരസ്പരം ഏറ്റുമുട്ടുന്ന ഘടകങ്ങളല്ലെന്നും അവ ഒത്തുപോകുന്നവയാണെന്നും ഭൂട്ടാനില്‍ നിന്നാണ് ലോകം കണ്ടുപഠിക്കേണ്ടത്. മാനവരാശിക്ക് ഭൂട്ടാന്‍ നല്‍കുന്ന സന്ദേശം ആനന്ദമാണ്. ആനന്ദത്തിന്റെ സത്തയെന്താണെന്ന് മനസ്സിലാക്കിയ രാജ്യമാണ് ഭൂട്ടാന്‍. ജനങ്ങളുടെ സന്തോഷത്തിന്റെ അളവ് വളര്‍ച്ചയുടെ അളവായി പരിഗണിക്കുന്ന ഈ സൂചിക ലോകം അംഗീകരിച്ചതാണ്. സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും സഹാനുഭൂതിയുടെയും ചൈതന്യം നിറഞ്ഞ കുട്ടികളാണ് തന്നെ എതിരേറ്റതെന്നും സന്തോഷം ഉള്ളിടത്തു സഹവര്‍ത്തിത്വവും സമാധാനവും ഉണ്ടാകുമെന്നും സമാധാനമാണ് സുസ്ഥിര വികസനത്തിലൂടെ സമൃദ്ധി ലഭ്യമാക്കുകയെന്നും പറഞ്ഞാണ് നരേന്ദ്ര മോദി ഭൂട്ടാനില്‍ നിന്ന് മടങ്ങുന്നത്. ഇനി മോദിയുടെ യാത്ര ഫ്രാന്‍സിലേക്കാണെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഏതായാലും ഈ വെള്ളിയാഴ്ച മോദി അറബ് ലോകത്ത് വീണ്ടുമെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെ രണ്ടാമൂഴത്തില്‍ മോദി എത്തുമ്പോള്‍ ആവേശത്തോടെ വരവേല്‍ക്കാനാണ് ഗള്‍ഫിലെ പ്രവാസികളും ഒരുങ്ങുന്നത്.

മോദി രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്റൈനും സന്ദര്‍ശിക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്റൈന്‍ സന്ദര്‍ശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാര്‍ത്ഥമുള്ളതാണ് സായിദ് മെഡല്‍. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ശനിയാഴ്ച ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റില്‍ നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി അന്ന് യു.എ.ഇ യിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായില്‍ നടന്ന ലോക ഗവര്‍മെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദര്‍ശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. ഈ ബന്ധം കൂടുതല്‍ പുതിയ തലത്തിലേക്ക് എത്തിക്കാനാണ് മോദി വീണ്ടും യുഎഇയില്‍ എത്തുന്നത്.

കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദം എത്തിക്കാന്‍ ഗള്‍ഫിനേയും പാക്കിസ്ഥാന്‍ സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. യുഎഇയില്‍ ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയും സജീവം. ഇതെല്ലാം വേരോടെ അറുക്കുകയെന്ന ലക്ഷ്യം മോദിക്കുണ്ട്. അബുദാബി സന്ദര്‍ശനത്തിലും ഇത്തരം വിഷയങ്ങള്‍ മോദി ചര്‍ച്ചയാക്കും. എങ്ങനേയും ദാവൂദിനെ പിടികൂടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനുള്ള സാധ്യതയും തേടും.

ബഹറിന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യും. ബഹറിന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ പ്രവാസി ഇന്ത്യക്കാരെയും അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ യാത്രയുടെ ഭാഗമായാവും ബഹറിനില്‍ അദ്ദേഹം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ബഹറിനില്‍ നിന്ന് ഫ്രാന്‍സിലേക്ക് മോദി പോകാനാണ് സാധ്യത.

യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും. ഞായറാഴ്ച വൈകീട്ടാണ് ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. അപ്പോഴും വരുന്നദിവസമല്ലാതെ സമയം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വെള്ളിയാഴ്ച വൈകീട്ട് അബുദാബിയിലെത്തി പരിപാടികളില്‍ സംബന്ധിച്ചശേഷം അധികം വൈകാതെ അദ്ദേഹം ബഹ്‌റൈനിലേക്ക് പോകുമെന്നാണ് സൂചനകള്‍.

സന്ദര്‍ശനത്തിന്റെ സമയത്തില്‍ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമായിട്ടില്ല. ബഹ്‌റൈനില്‍ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. പതിനായിരത്തിലേറെ പേര്‍ ഇതിനകം തന്നെ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category