1 GBP = 88.40 INR                       

BREAKING NEWS

സൗമ്യയ്ക്കു കരഞ്ഞിരിക്കാന്‍ കഴിയില്ല; ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഉരുള്‍ പൊട്ടല്‍ ബാക്കിവച്ച മകനായി; പ്രളയം കവര്‍ന്നെടുത്തത് ഭര്‍ത്താവിനെയും മകളെയും അടക്കം ഒരു കുടുംബത്തെ ആകെ; പോരാട്ടം വിജയിക്കണമെങ്കില്‍ കൂടെ നില്‍ക്കണം കേരളം; കൊടുങ്കാറ്റിലും ഉലയാത്ത ഈ മനസിനൊപ്പം

Britishmalayali
kz´wteJI³

നിലമ്പൂര്‍: കവളപ്പാറയില്‍ ഉരുള്‍ പൊട്ടിയൊഴുകിയത് പല കുടുംബങ്ങളുടെയും ആണിവേരിളക്കിയായിരുന്നു. അതിലൊന്നാണ് സൗമ്യയെന്ന 28കാരിയും. കവളപ്പാറ ഭൂദാനം കോളനിയിലെ വാളലത്ത് വിജേഷിന്റെ ഭാര്യ. അവള്‍ക്ക് നഷ്ടപ്പെടാനായി ഇനി ബാക്കിയൊന്നുമില്ലെങ്കിലും കൊടുങ്കാറ്റിലും ഉലയാത്തൊരു മനസുണ്ട്. ഉരുള്‍, മണ്ണുമായി വന്നുമൂടിയത് സൗമ്യയുടെ ഭര്‍ത്താവ് വിജേഷിനെയും 8 വയസ്സു മാത്രമുള്ള മകള്‍ വിഷ്ണു പ്രിയയെയും മാത്രമല്ല. ആ കുടുംബത്തെ തന്നെ വേരോടെ പിഴുതെടുത്തു.

തളാരാതെ പോരാടന്‍ ഈ അമ്മയെ പ്രേരിപ്പിക്കുന്നത് പ്രളയം അവശേഷിപ്പിച്ച മകനുമായി ജീവിക്കണമെന്ന ആഗ്രഹമാണ്. അരിവാള്‍ രോഗമുള്ള മകന്‍ വിനയചന്ദ്രനാണ് ദുരന്തമുണ്ടായ 8ന് സൗമ്യയെ കവളപ്പാറയില്‍നിന്നു മാറ്റി നിര്‍ത്തിയത്. വിജേഷിന്റെ അമ്മ കല്യാണിയും 3 സഹോദരിമാരും ഒരു സഹോദരനും ഇന്നു സൗമ്യയ്ക്ക് വെറു ഓര്‍മ്മകള്‍മാത്രം. കല്യാണിയുടെ അമ്മ ചക്കിയും അന്നു വീട്ടിലുണ്ടായിരുന്നു. എല്ലാം ഇനി യുവതിക്ക് നടുക്കുന്ന ഓര്‍മ്മകളുടെ ഒരു ഏടുമാത്രം. ദുരന്തത്തിന് 4 ദിവസം മുന്‍പ് വിനയനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 12 വയസ്സാണ് വിനയചന്ദ്രന്. 10 മാസമുള്ളപ്പോള്‍ തുടങ്ങിയ അസുഖം അവനെ അമ്മയ്ക്കു കൂട്ടായി ബാക്കിയാക്കി.

അമ്മ കല്യാണിയുടെ വീടിനു സമീപത്തു തന്നെ വേറെ വീട്ടിലാണ് വിജീഷും സൗമ്യയും രണ്ടു മക്കളും താമസിച്ചിരുന്നത്. ഉരുള്‍പൊട്ടുന്ന അന്ന് 11 മണിവരെ വിജേഷ് ആശുപത്രിയിലുണ്ടായിരുന്നു. 'മകളെ തനിച്ചാക്കണ്ടല്ലോയെന്നു പറഞ്ഞാണ് വീട്ടിലേക്കു പറഞ്ഞയച്ചത്'. കല്യാണിയുടെ കുടുംബത്തില്‍ ഇനി ബാക്കിയുള്ളത് സൗമ്യയും വിനയചന്ദ്രനും വിജേഷിന്റെ ഇളയ സഹോദരന്‍ സുനീഷുമാണ്. തിരുവനന്തപുരത്താണ് സുനീഷിനു ജോലി. സൗമ്യയുടെ വീട് പനങ്കയത്താണ്. അവരും ദുരിതാശ്വാസ ക്യാംപില്‍ തന്നെ.

അച്ഛനെയും കുഞ്ഞനുജത്തിയെയും ഇനി കാണാനാവില്ലെന്നു വിനയനറിയില്ല. അവനിപ്പോഴും ആശുപത്രിയിലാണ്. ഇടയ്ക്ക് ഒരു തവണ ക്യാംപില്‍ പോയപ്പോള്‍ കൂട്ടുകാര്‍ ചിലതു പറഞ്ഞു. സൗമ്യയാണ് ഒന്നുമില്ലെന്നു പറഞ്ഞ് മകനെ ആശ്വസിപ്പിച്ചത്. എങ്കിലും ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്ന് ഇടയ്ക്ക് വിനയന്‍ കരയും 'എനിക്ക് അച്ഛനെ കാണണം..'

വിനയചന്ദ്രനോട് ഉടനെ വിവരം പറയരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. 'ദിവസം ഇത്രയും ആയില്ലേ, അവനോടു പറയണം. ഞങ്ങള്‍ക്ക് ഇനിയും ജീവിക്കണ്ടേ. ഉരുള്‍പൊട്ടിയിടത്തേക്ക് ഇനി പോകാനാകില്ല. എനിക്കൊരു ജോലി വേണം. സുനീഷിനു ഭാരമാകാന്‍ വയ്യ. അവനും വേണ്ടേ കുടുംബം'. സൗമ്യയ്ക്കു കരഞ്ഞിരിക്കാന്‍ കഴിയില്ല, ഈ യുവതി ജീവിക്കാനുള്ള പോരാട്ടത്തിലാണ് അതു വിജയിക്കണമെങ്കില്‍ കൂടെ നില്‍ക്കണം കേരളം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category