kz´wteJI³
പുല്പള്ളി: ഇരുപത് വര്‍ഷമായി ജോര്‍ജ് മരിച്ചെന്ന വിശ്വാസത്തിലായിരുന്നു ലീലാമ്മ കഴിഞ്ഞിരുന്നത്. മക്കളായ ഡൈജുവും റെജിയും പ്രതീക്ഷയിലും. അച്ഛന് കണ്ടെത്താന്‍ ഇവര്‍ പല ശ്രമങ്ങളും നടത്തി. ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ അവരെ തേടി പള്ളത്തുകുടി ജോര്‍ജിന്റെ വിവരമെത്തി. അതും മരണ വിവരം. റെജിയും ഡൈജുവും ഒടുവില്‍ തങ്ങളുടെ പിതാവിനെ കണ്ടു. അന്ത്യചുംബനം നല്കി, യാത്രയാക്കി. കണ്ടു നിന്നവര്‍ക്കെല്ലാം അത് നൊമ്പരക്കാഴ്ചയുമായി.
മക്കള്‍ക്ക് പതിമൂന്നും പതിനൊന്നും വയസ്സുള്ളപ്പോള്‍ വീടുവിട്ടിറങ്ങിയതാണ് പള്ളത്തുകുടി ജോര്‍ജ്. മുപ്പത് വര്‍ഷമായി ഈ സഹോദരങ്ങള്‍ പിതാവിനെ അന്വേഷിച്ചുള്ള യാത്രകളിലായിരുന്നു. ഇതിനിടെയാണ് അച്ഛന്റെ മരണ വാര്‍ത്ത വീട്ടിലെത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നടവയല്‍ ഓസാനം ഭവനില്വച്ചായിരുന്നു അസുഖങ്ങള്‍ മൂലം ജോര്‍ജിന്റെ മരണം. ആറ് മാസമായി ജോര്‍ജ് ഓസാനം ഭവനിലെ അന്തേവാസിയായിരുന്നു.
ചെറുപ്പത്തിലെ നാടുവിട്ടതാണ് താനെന്നും ബന്ധുക്കള്‍ ആരുമില്ലെന്നുമാണ് അധികൃതരോട് ജോര്‍ജ് പറഞ്ഞിരുന്നത്. കുപ്പാടി എന്ന സ്ഥലപ്പേര് മാത്രമാണ് ഓസാനം ഭവനില്‍ നല്‍കിയിരുന്നത്. ഇതിനിടെയായണ് മരണമെത്തിയത്. ഞായറാഴ്ച രാവിലെമുതല്‍ കുപ്പാടിയില്‍ കുടുംബത്തിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ മൂന്നാംമൈലിലുള്ള ഒരു ചായക്കടയില്‍നിന്ന് ബന്ധുക്കള്‍ മലവയലില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. മലവയലില്‍ എത്തി ഭാര്യയായ ലീലാമ്മയെയും രണ്ട് മക്കളെയും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോര്‍ജ് മരിച്ചെന്ന വിശ്വാസത്തിലായിരുന്നു ലീലാമ്മ കഴിഞ്ഞിരുന്നത്. മുമ്പ് പല സ്ഥലങ്ങളിലും സംശയത്തിന്റെ പേരില്‍ പോയിരുന്നതിനാല്‍ നടവയലിലേക്ക് മക്കളെയാണ് ആദ്യം അയച്ചത്. അച്ഛനെ കണ്ടവര്‍ എല്ലാം തിരിച്ചറിഞ്ഞു. റെജിയും ഡൈജുവും ഓസാനം ഭവനിലെത്തിയപ്പോഴാണ് വര്‍ഷങ്ങളായി തങ്ങള്‍ അന്വേഷിച്ച് നടന്ന പിതാവിന്റെ മൃതദേഹം കാണുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് റെജി കര്‍ണാടകയിലെ ഗോണിക്കുപ്പയിലൂടെ ബസില്‍ സഞ്ചരിക്കുമ്പോള്‍ ജോര്‍ജിനെപ്പോലെ ഒരാളെ കണ്ടിരുന്നു. ബസ് നിര്‍ത്തി ഇറങ്ങി നോക്കിയപ്പോഴേക്കും ആളെ കാണാനില്ലായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam