1 GBP = 88.70 INR                       

BREAKING NEWS

പ്രളയത്തെ അതിജീവിച്ച് അട്ടപ്പാടിയിലെ 'തായ്‌ലന്‍ഡ്' വീടുകള്‍ക്ക് പിന്നില്‍ ഉമാ പ്രേമന്‍ എന്ന സാമൂഹിക പ്രവര്‍ത്തക; ചെലവ് വെറും അഞ്ചു ലക്ഷം; ചുരുങ്ങിയ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മ്മിക്കാവുന്ന പ്രീഫാബ് വീടുകള്‍ 50വര്‍ഷം വാറണ്ടിയും; ആവശ്യാനുസരണം അകത്തളങ്ങള്‍ പുനര്‍ക്രമീകരിക്കാം; ആവശ്യമെങ്കില്‍ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനര്‍നിര്‍മ്മിക്കാം

Britishmalayali
kz´wteJI³

വയനാട്; നിരവധിപേരുടെ ഉപജീവനവും ജീവനും കിടപ്പാടവും കവര്‍ന്നെടുക്ക കഴിഞ്ഞ പ്രളയത്തിന്റെ നടുക്കം മാറും മുന്‍പാണ് വീണ്ടും ഒന്നുകൂടി കേരളത്തെ പിടിച്ചുലച്ച് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ അട്ടപ്പാടി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു മിക്കവയിലും വെള്ളം കയറി.പലതും ഉപയോഗ ശൂന്യമായി ഈ കെടുതികളെല്ലാമാണ് ഉമാ പ്രേമന്‍ എന്ന സാമൂഹികപ്രവര്‍ത്തകയെ പുതിയ ആശയങ്ങളിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചത്.

പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളെപ്പറ്റി പഠനം നടത്തിയ ഉമ ചെന്നെത്തിയത് കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മ്മിക്കാവുന്ന പ്രീഫാബ് വീടുകളിലേക്കാണ്. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും പ്രളയം വന്നപ്പോള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച വീടുകള്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്ന് ഉമ അടിവരയിടുന്നു. തറനിരപ്പില്‍ നിന്നും നാലോ അഞ്ചോ അടി ഉയരത്തില്‍ നിര്‍മ്മിച്ച ഇത്തരം വീടുകളില്‍ ഇത്തവണ വെള്ളം കയറിയില്ല.

ഒരു സുഹൃത്താണ് വഴിയാണ് തായ്‌ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോര്‍ഡുകളെ കുറിച്ചറിയുന്നത്. മേല്‍ത്തരം ഫൈബര്‍ സിമന്റ് ബോര്‍ഡാണിത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാന്‍ കഴിയുംവിധം ബോര്‍ഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കും. വീടിന്റെ അടിത്തറ, ചുവരുകള്‍, മേല്‍ക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോര്‍ഡുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 വര്‍ഷം വാറന്റിയുമുണ്ട്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ ബോര്‍ഡുകള്‍ ഇറക്കുമതി ചെയ്തു. കേവലം പത്തു ദിവസം കൊണ്ട് വീട് തയാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും. ഇപ്പോള്‍ ഉമയുടെ വീടാണ് ഓഫിസായും പ്രവര്‍ത്തിക്കുന്നത്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികള്‍, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമണ്‍ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോര്‍ഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തു. ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തി പണിയുന്നതിനാല്‍ പ്രളയത്തെ പ്രതിരോധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാം.വിദഗ്ധ തൊഴിലാളികള്‍ ആവശ്യമില്ല. ചെലവും കുറവ്. ആവശ്യാനുസരണം അകത്തളങ്ങള്‍ പുനര്‍ക്രമീകരിക്കാം.ആവശ്യമെങ്കില്‍ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനര്‍നിര്‍മ്മിക്കാം എന്നിവയാണ് സവിശേഷതകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category