1 GBP = 92.50 INR                       

BREAKING NEWS

ആദ്യ മഴയില്‍ പകുതി കൊണ്ടു പോയി; എന്നിട്ടും തീരത്ത് നിന്ന് മാറ്റാതെ തര്‍ക്കിച്ച് സമയം കളഞ്ഞ് ദേവസ്വം ബോര്‍ഡും വനം വകുപ്പും; ഒരു വര്‍ഷത്തെ തര്‍ക്കം കണ്ട് എങ്കില്‍ രണ്ട് കൂട്ടരും എടുക്കേണ്ടെന്ന് തീരുമാനിച്ച് പ്രകൃതി; പ്രളയകാലത്ത് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ വില വരുന്ന മണല്‍ മുഴുവന്‍ ഒഴുകി പോയി; സര്‍ക്കാരിന്റെ പിടിപ്പുകേടിന് ഈ പ്രളയകാലത്തെ മറ്റൊരു ഉദാഹരണം

Britishmalayali
kz´wteJI³

ശബരിമല: യുവതി പ്രവേശനത്തിലെ വിവാദങ്ങള്‍ക്ക് തൊട്ട് മുമ്പായിരുന്നു പ്രളയം. പമ്പ അന്ന് കരവിഞ്ഞൊഴുകി. ഇതിന് പിന്നാലെ തീരത്ത് അടിഞ്ഞത് കോടിക്കണക്കിന് രൂപയുടെ മണലായിരുന്നു. ദേവസ്വം ബോര്‍ഡിന് വരമായി കിട്ടിയ പ്രസാദം. എന്നാല്‍ ഈ മണ്ണ് എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റി ആരും ചിന്തിച്ചില്ല. സുപ്രീംകോടതിയുടെ വിധി നടപ്പാക്കി നവോത്ഥാനം എത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയില്‍ കോടികള്‍ വില മതിക്കുന്ന മണ്ണ് അവിടെ അങ്ങനെ കിടന്നു. യുവതി പ്രവേശനത്തെ പോലെ രണ്ടഭിപ്രായം ഇവിടേയും എത്തി. ഇതിലും ധൈര്യസമേതം തീരുമാനം എടുക്കാന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

അങ്ങനെ ഒരു മാസം മുമ്പ് വീണ്ടും മഴ എത്തി. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. അന്ന് അവിടെ ഉണ്ടായിരുന്ന മണ്ണിന്റെ പകുതി പമ്പ തിരികെ എടുത്തു. എന്നിട്ടും ബാക്കിയുള്ള മണ്ണില്‍ തീരുമാനം വൈകി. ഇത്തവണ എത്തിയത് വമ്പന്‍ പേമാരി. പ്രളയജലം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പമ്പാ ത്രിവേണിയില്‍ മണല്‍ കാണാനില്ല. നദി മുഴുവന്‍ ഒഴുക്കിക്കൊണ്ടുപോയി. കഴിഞ്ഞ പ്രളയം ടണ്‍ കണക്കിനു മണലാണ് സമ്മാനിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനത്തിനു മുന്നോടിയി ഒട്ടേറെ യന്ത്രങ്ങളുടെ സഹായത്തോടെ 40 ദിവസം നീണ്ട പരിശ്രമത്തിലാണ് ഇതുമുഴുവന്‍ നദിയുടെ തീരത്ത് വാരിക്കൂട്ടിയത്. ഇതെല്ലാം വെറുതെയായി.

അങ്ങനെ ഒഴുകിയെത്തിയ ഭാഗ്യവും 'ദൈവം' എടുത്തു. പമ്പാനദിയില്‍ ശേഖരിച്ചിട്ട മണല്‍ എടുക്കുന്നതിനെ ചൊല്ലി വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലെ തര്‍ക്കത്തിന് ഇനി പ്രസക്തിയില്ല. ഈ മണല്‍ എല്ലാം പമ്പ തന്നെ തിരിച്ചെടുക്കുകയാണ്. മന്ത്രിമാര്‍ ഇടപെട്ടിട്ടും തീരാത്ത മണല്‍ തര്‍ക്കത്തിനു വിരാമമിട്ട് ലക്ഷക്കണക്കിനു രൂപയുടെ മണല്‍ പമ്പാനദിയില്‍ ഒലിച്ചു പോയി. മഴ വന്നാല്‍ മണല്‍ പോകുമെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും രണ്ട് കൂട്ടരും തര്‍ക്കിച്ചു കൊണ്ടിരുന്നു. വസാനം പ്രകൃതിക്ക് തന്നെ എല്ലാം മടുത്തു. അങ്ങനെ തര്‍ക്കവും തീര്‍ന്നു.

കഴിഞ്ഞ പ്രളയത്തിലാണ് പമ്പാ ത്രിവേണിയില്‍ മണല്‍ ഒഴുകി എത്തിയത്. തീര്‍ത്ഥാടനത്തിനായി ഇവ നീക്കം ചെയ്ത് ത്രിവേണിക്കും ചെറിയാനവട്ടത്തിനും മധ്യേ നദിയുടെ പലഭാഗത്തായി കൂട്ടിയിട്ടു. കുറച്ചു മണല്‍ ചക്കുപാലം പാര്‍ക്കിങ് ഗ്രൗണ്ടിലും നിക്ഷേപിച്ചു. ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതില്‍ 20,000 ഘനഅടി മണല്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പമ്പാനദിയില്‍ നിന്നു ദേവസ്വം ബോര്‍ഡ് മണല്‍ ശേഖരിച്ചു തുടങ്ങിയപ്പോള്‍ വനംവകുപ്പ് തടസവുമായി എത്തി. ചക്കുപാലത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ എടുത്താല്‍ മതിയെന്ന് വനം വകുപ്പും ചെളി നിറഞ്ഞത് ആയതിനാല്‍ അതുവേണ്ടന്ന് ദേവസ്വം ബോര്‍ഡും നിലപാട് സ്വീകരിച്ചു. ഇതോടെ തര്‍ക്കം പുതിയ തലത്തിലെത്തി.

ഇതേ തുടര്‍ന്നു വനം, ദേവസ്വം മന്ത്രിമാര്‍ ഇടപെട്ട് യോഗം വിളിച്ചു. പമ്പാനദിയില്‍ എവിടെ നിന്നു വേണമെങ്കിലും ദേവസ്വം ബോര്‍ഡിന് മണല്‍ സംഭരിക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി. പക്ഷേ വനം വകുപ്പ് പാസ് നല്‍കാഞ്ഞതിനാല്‍ സംഭരണം നടന്നില്ല. മഴയും വെള്ളപ്പൊക്കവും ഉണ്ടായാല്‍ മണല്‍ ഒലിച്ചുപോകുമെന്ന മുന്നറിയിപ്പും അവഗണിച്ചു. ശക്തമായ മഴയില്‍ പമ്പ, കക്കി, ഞുണങ്ങാര്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയരുകയും മണല്‍ ഒലിച്ചുപോകുകയും ചെയ്തു. അങ്ങനെ പമ്പ കൊണ്ടിട്ടത് പമ്പ തന്നെ കൊണ്ടു പോവുകയാണ്. പമ്പയില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് പാര്‍ക്കിങ് ഗ്രൗണ്ടിലാണ് നി ക്ഷേപിച്ചിരുന്നത്. ഈ മണലും ഒഴുകി ത്രിവേണി ഭാഗത്ത് വന്ന് നദിയില്‍ പതിച്ചു.

കെട്ടിടങ്ങളുടെ ഒരുനിലയും രണ്ടു പാലങ്ങളും പൂര്‍ണമായും മൂടിയാണ് കഴിഞ്ഞ തവണ മണല്‍ വന്നടിഞ്ഞത്. ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ അതിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്ന മണല്‍ മുഴുവന്‍ ഒഴുകി വന്നാണ് ഇവിടെ അടിഞ്ഞത്. ത്രിവേണിക്ക് മുകളില്‍ കക്കിയാറിന്റെ തീരത്തും പഴയ ത്രിവേണി പാര്‍ക്കിങ് മേഖലയിലും പാലത്തിനു താഴെയും ആറാട്ട്കടവിനും അതിനു താഴെയുമായാണ് വാരി കൂട്ടിയിട്ടിരുന്നത്. ഇത്തവണ ആദ്യത്തെ വെള്ളപ്പൊക്കത്തില്‍ ഇതില്‍ കുറെ പോയി. രണ്ടാമത് അതിനേക്കാള്‍ വലിയ വെള്ളം വന്നപ്പോള്‍ ബാക്കി ഉണ്ടായിരുന്ന മണ്ണ് മാത്രമല്ല തീരം കൂടി ഇടിച്ചു തകര്‍ത്താണ് ഒഴുക്കി കൊണ്ടുപോയത്.

കഴിഞ്ഞ വര്‍ഷം മണല്‍ ഒഴുകി എത്തി കെട്ടിടത്തിന്റെ ഒരുനിലയെക്കാള്‍ ഉയരത്തില്‍ അടിഞ്ഞു കൂടി. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനു ശേഷം സംഭരിച്ചിരുന്ന മണല്‍ മുഴുവന്‍ ഒഴുക്കി കൊണ്ടുപോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category