1 GBP = 93.00 INR                       

BREAKING NEWS

ബഷീറിന്റെ കൈയിലുണ്ടായിരുന്നത് രണ്ട് ഫോണ്‍: സാധാരണ ഫോണ്‍ തകര്‍ന്ന നിലയില്‍ അപകടസ്ഥലത്തു നിന്ന് കിട്ടി; കാണാതായത് ഫോട്ടോയും വീഡിയോയുമുള്ള സ്മാര്‍ട് ഫോണ്‍; അപകടത്തിന് ശേഷം ഈ ഫോണില്‍ നിന്ന് വിളിയും പോയി; പൊലീസുകാരന്‍ വിളിച്ചപ്പോള്‍ കേട്ടത് പുരുഷ ശബ്ദവും; ഏറെ നാളായി സ്വിച്ച് ഓഫ് ആയ ഫോണ്‍ കണ്ടെത്താനാകുന്നില്ലെന്ന് പൊലീസിന്റെ കുറ്റസമ്മതം; ശ്രീറാമിനേയും വഫയേയും രക്ഷിക്കാന്‍ ശ്രമമെന്ന് സിറാജും; മ്യൂസിയത്തെ അപകടത്തിലെ സംശയങ്ങള്‍ക്ക് പുതുമാനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത. അപകടസമയം കെ.എം. ബഷീറിന് രണ്ടു ഫോണ്‍ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്മാര്‍ട്ട് ഫോണും. സാധാരണഫോണ്‍ തകര്‍ന്ന നിലയില്‍ അപകടസ്ഥലത്തുനിന്ന് കിട്ടി. സ്മാര്‍ട്‌ഫോണ്‍ കാണാനില്ലായിരുന്നു. ആ ഫോണ്‍ ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. ഈ സാഹചര്യത്തില്‍ ആരുടെ കൈയിലാണ് ഫോണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് രംഗത്ത് എത്തി. ഫോണ്‍ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് നിലപാട്.

സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ആശുപത്രിക്കാര്‍ക്കിടയില്‍ ഉയര്‍ന്ന സ്വാധീനമുള്ള റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനാണ് എല്ലാ ചരട് വലികളും നടത്തിയത്. ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് 1.56ന് മ്യൂസിയം എസ് ഐ ജയപ്രകാശ് ഫോണ്‍ ചെയ്തപ്പോള്‍ റിങ് ചെയ്ത ബഷീറിന്റെ ഫോണ്‍ ലൊക്കേഷന്‍ എവിടെയെന്ന് പൊലീസ് കണ്ടെത്തണം. അത് കിംസ് ആശുപത്രിയുടെ പരിസരത്താണോ അതല്ല മറ്റെവിടെയെങ്കിലുമാണോയെന്ന് സംശയമുണ്ട്. നേരെയുള്ള റോഡാണിത്. കൃത്യമായി ബഷീര്‍ ഫോണ്‍ ചെയ്യുന്ന ഭാഗത്തേക്കാണ് പ്രതി വാഹനം തിരിച്ചുവിട്ടത്. അതുകൊണ്ട് തന്നെ ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. 302 ാം വകുപ്പ് പ്രകാരം പുതിയ എഫ് ഐ ആര്‍ തയ്യാറാക്കണമെന്ന ആവശ്യവും പല കോണില്‍ നിന്നും ഉയരുന്നുണ്ട്.

ബഷീര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ 1.53 ന് ഒരു പുരുഷന്‍ ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. നേരത്തെ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തത് ആരാണെന്ന് കണ്ടെത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിറാജ് മാനേജ്മെന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരുടെ മൊഴി വൈകിയതുകൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന വൈകിയതെന്ന വിചിത്രവാദവുമായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഫോണിന്റെ് കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയര്‍ന്നത്. മൊഴി നല്‍കാന്‍ വൈകിയിട്ടില്ലെന്ന് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു. പുലര്‍ച്ചെ ഒരുമണിക്കാണ് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പുലര്‍ച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന് സെയ്ഫുദ്ദീന്‍ ഹാജി പറയുന്നു.


പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തള്ളണമെന്നു പറഞ്ഞാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
കേസിന്റെ പ്രാഥമികഅന്വേഷണത്തില്‍ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമര്‍ശനം. ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

രക്തപരിശോധന നടത്തണമെന്ന് എസ്ഐ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അതിനു തയാറായില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ സംഭവദിവസം തന്നെ പൊലീസിന്റെ വീഴ്ചയാണു രക്തപരിശോധനയ്ക്കു തടസ്സമായതെന്നു ഡോക്ടര്‍ വിശദീകരിച്ചിരുന്നു. രക്തം എടുക്കണമെങ്കില്‍ പൊലീസ് രേഖാമൂലം ആവശ്യപ്പെടണം. അക്കാര്യം ഓര്‍മിപ്പിച്ചെങ്കിലും പൊലീസ് തയാറായില്ലെന്ന് ഡോ.എസ്.രാകേഷ് അന്നുതന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതു മൂടിവച്ചാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ബഷീര്‍ അപകടത്തില്‍പെട്ട് ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തിന്റെ ഫോണില്‍ നിന്നു കോള്‍ പോയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിനുശേഷം മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരനും ഈ ഫോണിലേക്കു വിളിച്ചിരുന്നു. ഫോണ്‍ എവിടെയാണെന്നു കണ്ടെത്താനാണു വിളിച്ചത്. ഫോണ്‍ എടുത്ത ആള്‍ പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. പിന്നീട് ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. അതിനാല്‍ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് സെയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category