kz´wteJI³
തിരുവനന്തപുരം: സിപിഎമ്മിലെ സൈബര്‍ പോരാളിയാണ് ഷിഹാബ് അമന്. ഡിവൈഎഫ് ഐയുടെ താനൂര്‍ മേഖലാ സെക്രട്ടറി. മുമ്പ് സിറാജില്‍ മാധ്യമ പ്രവര്‍ത്തകനുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ ഷിഹാബ് ഇട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വില്ലന്‍. വിനു വി ജോണിനെതിരെ സ്വന്തം പേജില്‍ ഷിഹാബ് ഇട്ടതും തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണ്. അടിയന്തര ബ്രേക്കിങ്! അയല്‍വാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോണ്‍ എന്നയാളെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറി-ഇതായിരുന്നു ആ പോസ്റ്റ്. ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചിത്രം സഹിതമായിരുന്നു ഈ തെറ്റിധരിപ്പിക്കല്‍ വാര്‍ത്ത. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഡിജിപിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് വിനു വി ജോണ്‍. സിപിഎമ്മിന്റെ കടുത്ത അനുയായിയാണ് പോസ്റ്റ് ഇട്ട ഷിഹാബ് എന്ന് ഏഷ്യാനെറ്റ് ന്യൂസും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡിവൈഎഫ്ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ പ്രധാന നേതാവാണ് ഷിഹാബ് അമന്. ആലപ്പുഴയിലെ ക്യാമ്പില്‍ ഓമനക്കുട്ടന് എന്ന സഖാവ് വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഓമനകുട്ടന്‍ ക്യാമ്പില്‍ പിരിവ് നടത്തിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിലും എത്തിയിരുന്നു. ഇത് പിന്നീട് തെറ്റാണെന്നും ഓമനക്കുട്ടന് ശരിയാണെന്നും തെളിഞ്ഞു. ഇതു സംബന്ധിച്ച് പ്രചരിച്ച വീഡിയോയായിരുന്നു എല്ലാത്തിനും കാരണം. ഇതുമായി ബന്ധപ്പെട്ട കളിയാക്കിലനാണ് വിനു വി ജോണിനെതിരെ പോസ്റ്റിട്ടതെന്ന് വരുത്താനാണ് ശ്രമം. കേസും അറസ്റ്റുമെല്ലാം സംഭവിക്കുമെന്ന് വന്നപ്പോഴായിരുന്നു ഈ പുതിയ വിശദീകരണം സിപിഎം സൈബര്‍ സഖാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് വ്യാജ വാര്‍ത്ത കൊടുക്കാമെങ്കില്‍ ഞങ്ങള്‍ക്കും കൊടുക്കാമെന്നാണ് ഇവര്‍ പറഞ്ഞു വയ്ക്കുന്നത്. എന്നാല്‍ ഷിഹാബ് അമ്മന്റെ പോസ്റ്റില്‍ ഇതൊന്നും പറയുന്നുമില്ല.
വിനു വി ജോണിന്റെ പടവുമായുള്ള വ്യാജ ആരോപണത്തിന് താഴെ അതെപ്പോ എന്ന കമന്റ് എത്തുന്നുണ്ട്. ങേ... അപ്പം ഞാന്‍ ഉറക്കത്തില്‍ കണ്ടത് ശരിയല്ലേ..? എന്നാ മാപ്പുമില്ല ഒരു കോപ്പുമില്ല -എന്നാണ് ഡിവൈഎഫ്ഐ നേതാവ് ഇതിന് നല്കുന്ന മറുപടി. വാര്‍ത്ത തെറ്റല്ല എന്നു തെളിയിക്കേണ്ടത് ഈ നാറി വിനു ആണല്ലോ അല്ലെ എന്ന് മറ്റൊരു ചോദ്യം. മുന്‍ മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ഈ വാര്‍ത്തയില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു...! മാത്രമല്ല; മുഖ്യശിക്ഷക് ശാഖയില്‍ വൈകുന്നേരം കബഡി കളിച്ചോണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യേനെ കേറിപ്പിടുത്തം... അതുമാത്രമല്ല; സത്യായിട്ടും ഞാനിത് ഉച്ചയുറക്കത്തില്‍ കണ്ടതുമാണ് ??-ഇങ്ങനേയും ഷിബാബ് കുറിക്കുന്നുണ്ട്. ഇവനെ പോലെയുള്ള ചെറ്റക്കള് വിചാരിച്ചാല്‍ പോലും തകര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല സിപിഐഎം എന്ന പ്രസ്ഥാനത്തെ അത് ലക്ഷകണക്കിന് ഓമനകുട്ടമാര് ഉള്ള പാര്‍ട്ടിയാണ് ????????-ഇതാണ് മറ്റൊരു കമന്റ്. ഏതായാലും വിഷയം പൊലീസിന് മുമ്പില്‍ എത്തിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തീരുമാനം.
അയല്‍വാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോണ്‍ എന്നയാളെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറി എന്നത് തീര്‍ത്തും അപകീര്‍ത്തിപരമാണ്. മുഖ്യമന്ത്രിക്കും മറ്റും ഇത്തരത്തില്‍ പരാതി എത്തുമ്പോള്‍ കേസെടുക്കുക പതിവാണ്. സിപിഐ സെക്രട്ടറിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിനും കേസെടുത്തു. ഈ സാഹചര്യത്തില്‍ വിനു വി ജോണ്‍ പരാതി കൊടുത്താല്‍ അതും പൊലീസിന് ഗൗരവത്തോടെ എടുക്കേണ്ടി വരും. എങ്കിലും ജാമ്യമുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാകും ശ്രമിക്കുക. അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അതിരുവിട്ട പ്രതികരണങ്ങള്‍ പാടില്ലെന്ന് സിപിഎം നേതൃത്വം സൈബര്‍ സഖാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോക്സഭയിലെ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കുറച്ചു കാലം വെറുതെ ഇരുന്നവര്‍ വീണ്ടും വ്യാജ സന്ദേശങ്ങളുമായി നിറയുമ്പോള്‍ വെട്ടിലാകുന്നത് സിപിഎമ്മും കൂടെയാണ്. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പലതും വിനു വി ജോണ്‍ ചര്‍ച്ചയാക്കാറുണ്ട്. നിശത വിമര്‍ശനവും നടത്തും. ഇതാണ് സൈബര്‍ സഖാക്കള്‍ക്ക് വിനു വി ജോണ്‍ ശത്രുവായി മാറിയത്.
നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താമുഖം എന്ന് വിളിക്കാവുന്ന അവതാരകനാണ് വിനു വി ജോണ്‍. വിനു വി ജോണ്‍ അവതരിപ്പിക്കുന്ന ന്യൂസ് അവറിന് ഇഷ്ടക്കാരെന്ന പോലെ നിരവധി ശത്രുക്കളുമുണ്ട്. സിപിഎം പ്രതിസ്ഥാനത്ത് നില്ക്കുന്ന വിഷയങ്ങളില്‍ യാതൊരു വിധ ദയാ-ദാക്ഷീണ്യവും കാട്ടാതെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങള്‍ വിനു നടത്തുന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് ഓണ്‍ലൈന്‍ സഖാക്കളുടെ പൊതു ശത്രുവായി വിനുവിനെ മാറ്റുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ മറ്റ് അവതാരകരേക്കാളും വിനു വി ജോണ്‍ നയിക്കുന്ന ന്യൂസ് അവറിന് കാഴ്ചക്കാര്‍ കൂടുതലാണ്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമയ ആക്രമണം ഓണ്‍ എയറില്‍ വിനു നടത്താറുണ്ട്. അതാസ്വദിക്കാന്‍ സിപിഎം-സര്‍ക്കാര്‍ വിരുദ്ധരും വിനുവിനെ തെറി വിളിക്കാനെങ്കിലും സഖാക്കളും ന്യൂസ് അവര്‍ കാണാനിരിക്കുകയും ചെയ്യും. തന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സിപിഎമ്മിനെതിരെ പരിഹാസവുമായി വിനു വി ജോണ്‍ നടത്തിയത്.
ത്രിപുരയില്‍ നേരിട്ട പരാജയത്തിലാണ് സിപിഎമ്മിനെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു 'ദേശീയ വിഷയമാണെങ്കില്‍ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചാല്‍ മതി എന്ന് മുന്നറിയിപ്പ് തന്നിട്ടുള്ള യുവനേതാവുണ്ട്. ദേശീയം കേരളത്തിലേക്ക് ചുരുങ്ങിയ നിലയ്ക്ക് ഇനി അദ്ദേഹം വരുമായിരിക്കും' ഇതായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്. ഇങ്ങനെ പലപ്പോഴും വിനു സിപിഎമ്മിനെ കടന്നാക്രമിച്ചിട്ടുണ്ട് പഠിച്ചിരുന്ന കോളെജുകളില്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്കായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ വിനു.വി.ജോണ്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലും സൈബര്‍ സഖാക്കള്‍ക്ക് പരാജയം നേരിട്ടിരുന്നു. രാഷ്ട്രീയമില്ലാതെ അസോസിയേഷന് സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബര്‍ ലോകത്ത് പ്രചരിക്കപ്പെടുന്നത്. ഈ ഫോട്ടോ പ്രചരിപ്പിച്ച് വിനുവിന് കോണ്‍ഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് സൈബര്‍ സഖാക്കള്‍ ശ്രമിച്ചത്. ഇതും പൊളിഞ്ഞു.
വിനു രാഷ്ട്രീയക്കാരനാണ് എന്ന് തെളിയിക്കാന്‍ സഖാക്കള്‍ക്ക് കഴിഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കും എന്നാണ് വിനു വെല്ലുവിളി നടത്തിയത്. ഇതില്‍ കയറിപിടിച്ച് വിനുവിന്റെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന തിരച്ചിലിലായിരുന്നു സൈബര്‍ സഖാക്കള്‍. ഇതിനു ഒടുവിലാണ് വിനു അസോസിയേഷന് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോള്‍ സഖാക്കള്‍ പ്രചരിപ്പിച്ചു. ഈ അസോസിയേഷന് തിരഞ്ഞെടുപ്പിന് പിന്നില്‍ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാതെ തന്നെ ഓരോരുത്തരെ ചുമതലപ്പെടുത്തുന്ന അസോസിയേഷന് സെക്രട്ടറി ഫോട്ടോയാണ് സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനു ചുവടെ നിരവധി കമന്റുകളും പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു.

അസോസിയേഷന് സെക്രട്ടറിയായി വിനു വന്നതിനാല്‍ ഈ പണി അവസാനിപ്പിക്കുമോ എന്നാണ് സഖാക്കള്‍ ചോദിക്കുന്ന ചോദ്യം. വിനു വാക്കുപാലിക്കണം, മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കണം, ഏത് പണിയാ നിര്‍ത്തുന്നത് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയില്‍ പ്രചരിക്കുന്നത്. എന്നാല്‍ യാഥ്യാര്‍ഥ്യം വ്യത്യസ്തവും. വിനു പഠിച്ചിരുന്ന കോളേജുകളില്‍ ഒരു കോളേജിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പക്ഷ കലാമത്സരങ്ങള്‍ ഏകോപിപ്പിക്കാനും മറ്റും ഡിപ്പോര്‍ട്ട്മെന്റുകളില്‍ ചിലര്‍ക്ക് ചുമതല കൊടുക്കാറുണ്ട്. ഇത്തരം ചുമതലയില്‍ വിനു വന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്. താന്‍ സഖാക്കള്‍ക്ക് മുന്പില് നടത്തിയേ വെല്ലുവിളി ഏതെന്നു പോലും അറിയാത്ത സഖാക്കളാണ് എന്റെ ഫോട്ടോ രാഷ്ട്രീയ പ്രവര്ത്തകന് എന്ന രീതിയില്‍ പ്രചരിക്കുന്നത്-വിനു വി ജോണ്‍ മറുനാടന്‍ മലയാളിയോട് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഞാന്‍ പറഞ്ഞത് പഠിച്ചിരുന്ന നാലുകോളേജുകളില്‍ കാതോലിക്കേറ്റ് കോളെജ്, യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ഗവ.ലോ കോളെജ് ഈ ഏതെങ്കിലും കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എന്ന് തെളിയിക്കാനാണ് വെല്ലുവിളി നടത്തിയത്. അങ്ങിനെ തെളിയിച്ചാല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നാണ് പറഞ്ഞത്. ഈ കോളേജുകളില്‍ ഞാന്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും നേതാവായിരുന്നില്ല. അത് അവര്‍ തെളിയിക്കട്ടെ. ഡിപ്പാര്‍ട്ട്മെന്റുകളില്‍ കലാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആര്‍ക്കെങ്കിലും ചുമതല നല്‍കും. അങ്ങിനെ എനിക്ക് ചുമതല കിട്ടിയിട്ടുണ്ട്.
അപ്പോള്‍ ഫോട്ടോയും വന്നിട്ടുണ്ടാകും. അതിന് പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ല.-ഇതായിരുന്നു വിനു വി ജോണിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തീര്‍ത്തും അടിസ്ഥാന രഹിതമായ പുതിയ ആരോപണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam