1 GBP = 88.40 INR                       

BREAKING NEWS

കടമ്പനാട് ഓര്‍ത്തഡോക്സ് പള്ളിയിലെ സസ്പെന്‍ഷനിലായ അസിസ്റ്റന്റ് വികാരി വീട്ടില്‍ മരിച്ച നിലയില്‍; തൂങ്ങി മരണമെന്ന് നാട്ടുകാര്‍; ഹൃദയാഘാതമാകാമെന്ന് പറഞ്ഞ് പൊലീസ്; മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ ജീവനൊടുക്കിയത് ആകാമെന്ന് വിശ്വാസികളില്‍ ഒരു വിഭാഗം

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

കടമ്പനാട്: കടമ്പനാട് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടല്‍ പൈറ്റുകാല മനക്കരയില്‍ ഫാ.ഡേവിഡ് ജോയി (റോയി, 43) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മൃതദേഹം ചായലോട് സ്വകാര്യ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍. കഴിഞ്ഞ ആറ് മാസമായി കടമ്പനാട് സെന്റ്‌തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി ചുമതലവഹിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളി ചുമതലകളില്‍ നിന്ന് ഫാ. ഡേവിഡ് ജോയിയെ അടൂര്‍-കടമ്പനാട് ദ്രാസനാധിപന്‍ ഇടപെട്ട് കുറച്ച് ദിവസത്തേക്ക് മാറ്റിനിര്‍ത്തിയതായി പറയുന്നു.

പള്ളി ചുമതലയുള്ള ചിലര്‍ ഭദ്രാസനാധിപന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മാറ്റിനിര്‍ത്തലെന്ന് പറയുന്നു. അന്നു മുതല്‍ ഇദ്ദേഹം മാനസികസംഘര്‍ഷത്തിലായിരുന്നു. ഇന്നലെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കൂടലിലുള്ള വീട്ടിലെത്തിയപ്പോഴാണ് കാണപ്പെട്ടത്. പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ തന്റെ മരണത്തിന് ഉത്തരവാദി മുഖ്യ വികാരി ആയിരിക്കുമെന്ന് ഇദ്ദേഹം പലരോടും പറഞ്ഞിരുന്നുവത്രേ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയുവാന്‍ സാധിക്കുകയുള്ളെന്നാണ് കൂടല്‍ പൊലീസ് പറയുന്നത്.

വികാരിയുടെ കുടുംബ വഴക്ക് ചിലര്‍ മുതലെടുത്തുവെന്നും പറയുന്നു. ഭാര്യയെ കൊണ്ട് ഭദ്രാസനാധിപന് പരാതി നല്‍കിപ്പിച്ചുവെന്നും സസ്പെന്‍ഷന് ഇതു കാരണമായെന്നും പറയപ്പെടുന്നു. വികാരി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. തൂങ്ങി നിന്ന മൃതദേഹം അഴിച്ചെടുത്ത് പൊലീസിനെ അറിയിക്കാതെ ചായ ലോട്ടുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നുവത്രേ.

കൂടല്‍ പൊലീസ് സ്റ്റേഷന് തൊട്ടു മുന്നിലാണ് സംഭവം നടന്നത്. ആത്മഹത്യ സ്വാഭാവിക മരണമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇദ്ദേഹം മദ്യപനും ഭാര്യയെ പതിവായി ഉപദ്രവിക്കുകയും ചെയ്യുന്ന ആളായിരുന്നുവെന്നും ചില വിശ്വാസികള്‍ പറയുന്നു. പള്ളിയില്‍ നിന്ന് വിലക്കാന്‍ കാരണവും ഇതായിരുന്നുവത്രേ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category