1 GBP = 88.40 INR                       

BREAKING NEWS

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു; ആത്മഹത്യ ചെയ്തത് മൂന്ന് കുട്ടികളുടെ മാതാവ്; മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി മരിച്ചു. കച്ചേരിപ്പടി കുണ്ടൂര്‍ ചോലക്ക് സമീപം മാടക്കായി സന്തോഷിന്റെ ഭാര്യ രമ്യ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഉച്ചക്കു ശേഷം മൂന്നരയോടെയാണ് മൂന്നാം നിലയില്‍ നിന്നും ചാടിയത്.

തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: സ്വാതി, അശ്വിന്‍, ശിഖ. അച്ഛന്‍: പാങ്ങ് ചെങ്ങാണ കുഞ്ഞന്‍, അമ്മ: ലീല, സഹോദരങ്ങള്‍: സൗമ്യ, രമേഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category