1 GBP = 92.50 INR                       

BREAKING NEWS

കൊച്ചു സുന്ദരികളെ പൂട്ടിപ്പിച്ചു; ചുംബന സമര നായകരെ അഴിക്കുള്ളിലാക്കി; വരാപ്പുഴയിലെ ഓണ്‍ലൈന്‍ തട്ടിപ്പും പൊളിച്ചടുക്കി; ലൊക്കാന്റോ ട്രിവാണ്ട്രത്തെ വരിഞ്ഞും കെട്ടി; എന്നിട്ടും മല്ലു മൂവി ആക്ട്രസ് അവയിലബിള്‍ സൈറ്റുകള്‍ വീണ്ടും സജീവമാകുന്നു; ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തും എന്നു വേണ്ട ആവശ്യപ്പെട്ടാല്‍ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറെന്ന പരസ്യവുമായി പുതിയ സൈറ്റുകള്‍; ലുക്ക് ഔട്ട് ഗേള്‍സിന് പിന്നിലെ കരങ്ങളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലുക്ക് ഔട്ട് ഗേള്‍സ്, ഹാപ്പി, ഹാപ്പി എന്‍ഡിങ്‌സ് എന്നീ പേരുകളിലെ അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം വീണ്ടും കേരളത്തില്‍ സജീവമാകുന്നു. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവര്‍ തന്നെയാണ് പുതിയ സൈറ്റുകള്‍ക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളില്‍ സിനിമ സീരിയല്‍ നടിമാരുടെ മുഖ ചിത്രവും ചേര്‍ത്തിട്ടുണ്ട്.

ആവശ്യക്കാര്‍ക്ക് എവിടെയും ആള്‍ക്കാരെ എത്തിച്ച് കൊടുക്കുമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം. സിനിമ സീരിയല്‍ താരങ്ങളുടെയും വിദേശികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിച്ച് അതിന് താഴെ കമന്റിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. വളരെ മോശമായ ഭാഷയാണ് ഇത്തരം അടിക്കുറിപ്പുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് ഇടപാടുകള്‍ കൂടുതലായും നടക്കുന്നത്.

മല്ലു മൂവി ആക്ട്രസ് അവയിലബിള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് പല സംശയങ്ങള്‍ക്കും ഇട നല്‍കുന്നുണ്ട്. ഈ സൈറ്റുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതായാണ് സൂചന. ചുംബനസമര നായകനും ഭാര്യയും പെണ്‍വാണിഭത്തിന്റെ പേരില്‍ പിടിയിലായതോടെയാണ് ഓണ്‍ലൈന്‍ സംഘങ്ങളെ കുറിച്ചുള്ള നിഗൂഡതകള്‍ ചര്‍ച്ചയായത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പുതിയ സൈറ്റുകളുമായി ഈ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇതുവരെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.


വാരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി ജോഷി ജോസഫും മകന്‍ ജോയ്‌സ് ജോസഫും ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലായതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പുതിയ തലം വന്നു. പിന്നീട് നിരവധി പേര്‍ പൊലീസ് വലയില്‍ പെട്ടു. നേരത്തെ ലൊക്കാന്റോ, എസ്‌കോര്‍ട്ട് ട്രിവാന്‍ഡ്രം എന്നീ പേരുകളിലുള്ള സൈറ്റുകളിലൂടെയായിരുന്നു കൂടുതലായും പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സൈറ്റുകളില്‍ ഇപ്പോഴും കോള്‍ ഗേള്‍സിന്റേയും മറ്റും ഫോണ്‍ നമ്പര്‍ സജീവമായി ഉണ്ട്. എന്നാല്‍ പൊലീസ് നിരീക്ഷണം ഇതിന്മേലുണ്ടെന്ന് മനസ്സിലായതോടെ പലരും ഈ സൈറ്റുകള്‍ ഉപയോഗിക്കുന്നത് കുറച്ചു.

ഇതോടെയാണ് പുതിയ സൈറ്റുകളില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമില്‍ അശ്ലീല ചിത്രവും മറ്റും ഇട്ട് പണമുണ്ടാക്കുന്ന സംഘങ്ങളും ഉണ്ട്. നേരത്തെ പല പരാതികളും ഇതില്‍ ഉയര്‍ന്നു. എന്നാല്‍ പൊലീസ് അന്വേഷണം നടത്തിയില്ല. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ പണമുണ്ടാക്കുന്നത്. അതിനിടെയാണ് പുതിയ സൈറ്റുകളിലേക്ക് കാര്യങ്ങളും അന്വേഷണവും എത്തുന്നത്. പണ്ടുണ്ടായിരുന്ന സൈറ്റുകള്‍ പൊലീസ് നിരീക്ഷിക്കുകയും മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലാവുകയും ചെയ്തതോടെയാണ് മറ്റ് പേരുകളില്‍ സംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

കുപ്രസിദ്ധ പെണ്‍വാണിഭ സംഘങ്ങള്‍ തെല്ലൊരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതിന്റെ സൂചനയാണ് അശ്ലീല സൈറ്റിലെ പരസ്യങ്ങള്‍. കൊച്ചുസുന്ദരികള്‍ എന്ന സൈറ്റിനെതിരെ പൊലീസ് നടപടിയെടുക്കുകയും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുകയും ചെയ്തെങ്കിലും അതുകൊണ്ടൊന്നും ഫലമില്ലെന്നതിന്റെ തെളിവാണ് വീണ്ടും രംഗപ്രവേശം ചെയ്ത വാണിഭ സൈറ്റുകള്‍. ഹോട്ടല്‍ മുറികളിലും താമസ സ്ഥലത്തുമെന്നുവേണ്ട ആവശ്യപ്പെട്ടാല്‍ കേരളത്തിനകത്തും പുറത്തും എവിടെയും പ്രൊഫഷണല്‍ സ്റ്റൈല്‍ സേവനത്തിന് തയ്യാറാണെന്നും പുതുതായി ഉദയം ചെയ്ത ചില സൈറ്റുകള്‍ വെളിപ്പെടുത്തുന്നു.

ഇത്തരം സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.''അശ്ലീല സൈറ്റുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. സൈറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category