1 GBP = 91.30 INR                       

BREAKING NEWS

കുടിശിക നല്‍കാത്തതിനാല്‍ സെര്‍വര്‍ പ്രവര്‍ത്തനം 31ന് അവസാനിപ്പിക്കും; സെര്‍വര്‍ നിലച്ചാല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല; ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ പ്രവര്‍ത്തനം ഉടന്‍ നിശ്ചലമാകും; പുനലൂര്‍ ഡിപ്പോയുടെ ഇടിഎം പൂര്‍ണമായി പ്രവര്‍ത്തനരഹിതം; ക്വാണ്ടം എക്കോണ്‍ കര്‍ശന നടപടികളിലേക്ക്; കെഎസ്ആര്‍ടിസിക്ക് പുതിയ പ്രതിസന്ധി

Britishmalayali
kz´wteJI³

എടത്വ: ആനവണ്ടിക്ക് പുതിയ പ്രതിസന്ധി. കെഎസ്ആര്‍ടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍) സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തനം നിലയ്ക്കുന്നു. ഇടിഎം നല്‍കിയിട്ടുള്ള ക്വാണ്ടം എക്കോണ്‍ എന്ന കമ്പനിക്കുള്ള കുടിശിക നല്‍കാത്തതിനാല്‍ സെര്‍വര്‍ പ്രവര്‍ത്തനം 31 ന് അവസാനിപ്പിക്കും. സെര്‍വര്‍ നിലച്ചാല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഇതോടെ പഴയ ടിക്കറ്റ് കൊടുക്കലിലേക്ക് കാര്യങ്ങളെത്തും. ടിക്കറ്റിന്റെ പ്രിന്റിംഗിനും മറ്റും വലിയ ചെലവും വരും.

നിലവില്‍ പുനലൂര്‍ ഡിപ്പോയുടെ ഇടിഎം പൂര്‍ണമായി പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ എല്ലാ ബസുകളിലും ടിക്കറ്റ് റാക്ക് ആണ് ഉപയോഗിക്കുന്നത്. ഇന്റര്‍ സ്റ്റേറ്റ് സര്‍വീസുകള്‍ കൂടുതല്‍ ഉള്ള ഡിപ്പോ ആയതിനാലാണ് പുനലൂര്‍ ഡിപ്പോയിലെ യന്ത്രങ്ങള്‍ ബ്ലോക്ക് ചെയ്തതെന്നാണു സൂചന. മെഷീന്‍ നല്‍കിയ കമ്പനി തന്നെയാണ് ഇവയുടെ അറ്റകുറ്റപ്പണിയും നടത്തുന്നത്.

കമ്പനിക്കു കോടിക്കണക്കിനു രൂപ കെഎസ്ആര്‍ടിസി കുടശികയിനത്തില്‍ നല്‍കാനുണ്ട്. ഇതിനാല്‍ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ പുതുക്കാന്‍ കമ്പനി തയാറായില്ല. തുടര്‍ന്ന് കമ്പനിയെ ഒഴിവാക്കി കെഎസ്ആര്‍ടിസി സ്വന്തമായി നന്നാക്കാന്‍ തുടങ്ങി. ഇതോടെയാണ് സെര്‍വര്‍ ബ്ലോക്ക് ചെയ്യാന്‍ നീക്കം ആരംഭിച്ചത്. കേടായ യന്ത്രങ്ങള്‍ തങ്ങള്‍ പണം മുടക്കി നന്നാക്കേണ്ട അവസ്ഥയാണെന്നു കണ്ടക്ടര്‍മാര്‍ പറയുന്നു.

സംസ്ഥാനത്താകെ ഏകദേശം 6000 മെഷീനുകളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങളും സെര്‍വറുമായി ജിപിഎസ് വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കമ്പനിക്ക് ഏതു ഡിപ്പോയിലെ പ്രവര്‍ത്തനവും എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം. ഇതിനിടയില്‍ കെഎസ്ആര്‍ടിസി പുതിയ കമ്പനിയുമായി കരാറിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. അതുവരെ പഴയ ടിക്കറ്റ് രീതി പൊടി തട്ടിയെടുക്കേണ്ടി വരും.

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനമാണ് ടിക്കറ്റിങ്. മെഷീനിലേക്ക് കാര്യങ്ങള്‍ മാറിയതോടെ അച്ചടിയിലും മറ്റും വലിയ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category