1 GBP = 92.50 INR                       

BREAKING NEWS

എംഎല്‍എയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടും മണിക്കൂറുകള്‍ക്കകം വിട്ടുനല്‍കി; കാര്‍ കസ്റ്റഡിയിലെടുത്ത് ഒരു മാസമായിട്ടും വധശ്രമക്കേസിലെ ആരോപണ വിധേയനായ ഷംസീറിനെ ചോദ്യം ചെയ്തില്ല; ഇത് കേസ് അട്ടിമറിക്കുന്നതിന്റെ തെളിവ്; കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല; വധശ്രമ കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശക്തമാക്കി സിഒടി നസീര്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടത്തിയ കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ. അന്വേഷണത്തിന് വേണ്ടി തുടര്‍ നടപടികള്‍ ആരംഭിച്ചതായി സി.ഒ.ടി. നസീര്‍. മുന്‍ സിപിഎം. നേതാവും തലശ്ശേരി നഗരസഭാ കൗണ്‍സിലറും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.ഒ.ടി. നസീറിനെ കഴിഞ്ഞ മെയ് 18 ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് വധിക്കാന്‍ ശ്രമം നടന്നത്. തനിക്കെതിരെ വധശ്രമ ഗൂഢാലോചന നടന്ന എ.എന്‍. ഷംസീര്‍ എംഎല്‍എ ഉപയോഗിച്ചു വരുന്ന കെ.എല്‍. 07, സി.ഡി.6887 ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വാഹനം വിട്ട് നല്‍കുകയായിരുന്നു. ഇതെല്ലാം കേസ് അട്ടമിറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നസീര്‍ ആരോപിക്കുന്നു.

അതേ കാറില്‍ എംഎല്‍എ ബോര്‍ഡ് വെച്ച് എ.എന്‍. ഷംസീര്‍ ഇപ്പോള്‍ സഞ്ചരിച്ചു വരികയാണെന്ന് നസീര്‍ പറഞ്ഞു. എംഎല്‍എ യുടെ ജേഷ്ഠന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറില്‍ വച്ചാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നതെന്ന് കേസിലെ പ്രതികളായ കൊളശ്ശേരിയിലെ വിപിന്‍ എന്ന ബ്രിട്ടോ, വേറ്റുമ്മലെ സി.ശ്രീജിന്‍, കാവുംഭാഗത്തെ റോഷന്‍ ആര്‍ ബാബു എന്നിവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത് ഒരു മാസമായിട്ടും വധശ്രമക്കേസിലെ ആരോപണവിധേയനായ എ.എന്‍. ഷംസീര്‍ എംഎല്‍എ യെ പൊലീസ് ചോദ്യം ചെയ്യുകപോലുമുണ്ടായില്ല. നിയമസഭ നടക്കാത്ത സമയമായിട്ടും നാട്ടില്‍ കഴിയുന്ന എംഎല്‍എ യെ ചോദ്യം ചെയ്യാത്ത പൊലീസ് നടപടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും നസീര്‍ ആരോപിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് തുടര്‍ നടപടിക്ക് താന്‍ തയ്യാറാവുന്നതെന്നും നസീര്‍ പറഞ്ഞു.

തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുകയും കോടികള്‍ ചിലവഴിച്ച് പുല്ല് പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ രംഗത്ത് വന്നതാണ് എംഎല്‍എ ക്ക് തന്നോടുള്ള ശത്രുതക്ക് കാരണമായതെന്ന് നസീര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ തണല്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരേയും പ്രത്യക്ഷ സമരം നടത്തിയിരുന്നു. താന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായതിന് തൊട്ട് പിന്നാലെ എംഎല്‍എ ഓഫീസില്‍ വിളിച്ചു വരുത്തി ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിപിഎം. ലെ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ പിന്‍തുടരുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് മെയ് 18 ന് രാത്രി 7.30 ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ആക്രമിച്ചത്. പ്രതികള്‍ വ്യക്തമായ ആസൂത്രണത്തോടെ ഗൂഢാലോചന നടത്തി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതികളായ വിപിന്‍, ജിത്തു, മിഥുന്‍, റോഷന്‍, ശ്രീജിന്‍, വിജിന്‍ എന്നിവര്‍ പിടിയിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കുണ്ടു ചിറയിലെ പൊട്ട്യന്‍ സന്തോഷ് ആവശ്യപ്പെട്ട പ്രകാരം നസീറിനെ ആക്രമിച്ചതിന്റെ തലേ ദിവസം കൊളശ്ശേരിയിലെത്തിയതായും അവിടെ ഒന്നാം പ്രതിയെ കണ്ടു മുട്ടുകയും ബ്രിട്ടോയുടെ കടയില്‍ സൂക്ഷിച്ച ഇരുമ്പു വടിയുമായി പ്രതികള്‍ ബൈക്കില്‍ തലശ്ശേരി ഓവര്‍ബറീസ് ഫോളിക്ക് സമീപം എത്തിയിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ വെച്ച് കടലില്‍ ചൂണ്ടയിടുന്ന നസീറിനെ ബ്രിട്ടോ കാണിച്ചു കൊടുത്തതായും അവനെ ശരിയാക്കണമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ 17 ാം തീയ്യതിയും നസീറിനെ പിന്‍തുടര്‍ന്നു.

തൊട്ടടുത്ത ദിവസം രാത്രി മിഥുന്‍, സോജിത്ത് എന്നിവര്‍ കായ്യത്ത് റോഡില്‍ നിലയുറപ്പിച്ചു. രാത്രി 7.30 ന് നോമ്പുതുറന്ന ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ കനക് റസിഡന്‍സിക്ക് സമീപം വെച്ച് അക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 
സ്‌ക്കൂട്ടറിനെ പിന്‍തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയില്‍ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീര്‍ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോള്‍ സ്‌ക്കൂട്ടര്‍ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിന്‍തുടര്‍ന്ന് വീണ്ടും അടിച്ചു വീഴ്ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീര്‍ നടത്തുകയും ചെയ്തു.

അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തില്‍പെട്ടയാള്‍ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യന്‍ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിന്‍ എന്ന ബ്രിട്ടോ, കതിരൂര്‍ വേറ്റുമ്മലിലെ സി. ശ്രീജിന്‍, കാവും ഭാഗത്തെ റോഷന്‍ ആര്‍ ബാബു എന്നിവരെ കൃത്യം നടത്താന്‍ ഏല്‍പ്പിച്ചതെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category