1 GBP = 88.30 INR                       

BREAKING NEWS

കവളപ്പാറയില്‍നിന്ന് പുത്തുമലയില്‍നിന്നും ഒന്നും പഠിക്കാതെ കോഴിക്കോട് ചെങ്ങോട്ടുമല; ഖനനഭീഷണി തല്‍ക്കാലം ഒഴിഞ്ഞെങ്കിലും വ്യാപകമായി മരം മുറിച്ചതുമൂലം സോയില്‍ പൈപ്പിങ് ഉണ്ടാവുമോ എന്ന ഭീതിയില്‍ നാട്ടുകാര്‍; ക്വാറിക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി മുറിച്ചു മാറ്റിയത് അഞ്ച് ഏക്കര്‍ സ്ഥലത്തെ മരങ്ങളെന്ന് നാട്ടുകാര്‍; എല്ലാ നടപടികളും വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ; ചെങ്ങോട്ടുമലയെ രക്ഷിക്കാന്‍ പോരടിക്കുന്ന നാട്ടുകാര്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഒരു ഗ്രാമം തന്നെ ഇല്ലാതായതിന്റെ കാഴ്ചകളാണ് നമ്മള്‍ വയനാട് ജില്ലയിലെ പുത്തുമലയില്‍ നിന്നും മലപ്പുറം നിലമ്പൂരിലെ കവളപ്പാറയില്‍ നിന്നും കേള്‍ക്കുന്നത്. ഇപ്പോള്‍ കോഴിക്കോട്ട് ജില്ലയിലെ ചെങ്ങോട്ടുമല നിവാസികളും സമാനമായ ഭീതിയിലാണ്. ഇവിടെ മലയെ സംരക്ഷക്കാന്‍ നാട്ടുകാര്‍ നടത്തിയ ഐതിഹാസിക സമരം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയില്‍ ഖനനം നടത്താന്‍ ഡെല്‍റ്റാ റോക്ക്സ് കമ്പനി എല്ലാശ്രമവും നടത്തുമ്പോള്‍ മലയെ സംരക്ഷിക്കാന്‍ ഒരുമിച്ചുള്ള പോരാട്ടത്തിലായിരുന്നു നാട്ടുകാര്‍.

ഖനന ഭീഷണി തല്‍ക്കാലത്തേക്കില്ലെങ്കിലും മറ്റൊരു ആശങ്കയിലാണ് നാട്ടുകാരിപ്പോള്‍. ചെങ്ങോടുമലയില്‍ നിന്ന് വ്യാപകമായി മരം മുറിച്ചത് കാരണം ചെങ്ങോടുമലയില്‍ സമീപഭാവിയില്‍ സോയില്‍ പൈപ്പിങ് ഉണ്ടാവുമോ എന്നതാണ് നാട്ടുകാരുടെ ഭയം.മലയുടെ മുകളില്‍ നിന്ന് അഞ്ച് ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ മുഴുവന്‍ നേരത്തെ മുറിച്ചുമാറ്റിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചു നീക്കിയതിനെതിരെ കേസും നിലനില്‍ക്കുന്നുണ്ട്.

വയനാട്ടിലെ പുത്തുമലയില്‍ മണ്ണൊലിപ്പിന് ഇടയായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ച് അതിലൂടെ വെള്ളമിറങ്ങിയതാണെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പുത്തുമല ചെങ്ങോടുമലയിലും ആവര്‍ത്തിക്കുമോ എന്ന ഭയപ്പാടാണ് നാട്ടുകാര്‍ക്കുള്ളത്. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്.

ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

ചെങ്ങോടുമലയില്‍ നിന്ന് നൂറ് കണക്കിന് മരങ്ങളാണ് ക്വാറിക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി മുറിച്ചു മാറ്റിയത്. എന്നാല്‍ ക്വാറിയുടെ ഡി ആന്‍ഡ് ഒ ലൈസന്‍സിനുള്ള അപേക്ഷ ജില്ലാ കലക്ടര്‍ തള്ളുകയും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികാനുമതി മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

വന്‍കിട ഖനനം നടന്നിട്ടില്ലെങ്കിലും മരം മുറിക്കുന്നതിന് പുറമെ മലയുടെ പല ഭാഗങ്ങളില്‍ നിന്നും പാറ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. മലയിലേക്ക് ക്വാറി ആവശ്യാര്‍ത്ഥം റോഡുണ്ടാക്കുന്നതിനും മറ്റുമായി മേല്‍മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. ശക്തമായ മഴയില്‍ കുറേ മണ്ണ് ഒലിച്ചുപോയിട്ടുമുണ്ട്. ഇതെല്ലാമാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. ചെങ്ങോട്ടുമലയില്‍ നിന്നും മരം മുറിച്ച് മാറ്റിയ സ്ഥലത്ത് വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിച്ച് ഭാവിയില്‍ സംഭവിക്കാവുന്ന ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിക്കണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category