1 GBP = 88.30 INR                       

BREAKING NEWS

വിവാഹിതനായ അയല്‍വാസിയുമായി 19കാരിയായ മകള്‍ ഒളിച്ചോടി; പ്രതികാരം തീര്‍ക്കാന്‍ അമ്മ അടിച്ചത് 100 മകള്‍ മഞ്ഞപ്പിത്തം ബാധിച്ചുവെന്ന ആദരാഞ്ജലി പോസ്റ്ററുകള്‍; ഭാര്യയുടെ വ്യാജ മരണം പ്രചരിപ്പിച്ചവരെ കണ്ടെത്താനിറങ്ങിയ ഭര്‍ത്താവ് തിരിച്ചറിഞ്ഞത് അമ്മായി അമ്മ അമരാവതിയുടെ പ്രതികാരം; തിരുനെല്‍വേലിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഒളിച്ചോട്ടം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: വിവാഹിതനായ അയല്‍വാസിയുമായി മകള്‍ ഒളിച്ചോടിയാല്‍ അമ്മ എന്തു ചെയ്യും? തിരുനെല്‍വേലിയിലെ അമരാവതിയുടെ പ്രവര്‍ത്തി പുതിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയാണ്. കാമുകനൊപ്പം പോയ മകള്‍ക്ക് നാടുമുഴുവന്‍ ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച നാണംകെടുത്തുകയാണ് അമ്മ അമരാവതി ചെയ്തത്.

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. വീട്ടമ്മയായ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഭി (19) അയല്‍വാസിയോടൊപ്പം പോയി വിവാഹം ചെയ്തതിന്റെ ദേഷ്യമാണ് പോസ്റ്ററില്‍ പ്രതിഫലിച്ചത്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാം മകളാണ് അഭി. ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി വിശദീകരിച്ചു.

ഓഗസ്റ്റ് 14-നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. അടുത്തദിവസം നാട്ടില്‍ പലയിടങ്ങളിലും അഭിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനു പിന്നില്‍ എന്ന് തെളിഞ്ഞത്. ഇത് അമരാവതിയും സമ്മതിച്ചു. മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടര്‍ന്ന് ഇവ നാടുമുഴുവന്‍ പതിപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് താന്‍ മകളുമായുള്ള ബന്ധത്തെ എതിര്‍ത്തതെന്നും അമരാവതി പറഞ്ഞു. അഭിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട വിവരം സന്തോഷ് പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ല.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category