1 GBP = 88.70 INR                       

BREAKING NEWS

ബെംഗളൂരുവില്‍ ഫുട്പാത്തില്‍ ആളുകളെ ഇടിച്ച് തെറിപ്പിച്ച് ചീറിപ്പാഞ്ഞ് കാര്‍; നാലുപേര്‍ക്ക് ഗുരുതരമായ പരിക്ക്; ഒന്‍പതു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത് എഎന്‍ഐ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ നടപ്പാതയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഒന്‍പതു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്.ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ട് റോഡിലാണ് സംഭവം.

സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ചുതകര്‍ത്തു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category