1 GBP = 88.30 INR                       

BREAKING NEWS

കശ്മീരിന്റെ കാര്യത്തില്‍ ഉപദേശം തേടിയിരുന്നു പക്ഷേ സാമ്പത്തിക കാര്യത്തില്‍ എന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ല; രാജ്യസുരക്ഷ പോലെ തന്നെ പ്രധാനമാണ് ധനകാര്യമെന്നും ഓര്‍ക്കണം; സാമ്പത്തിക മാന്ദ്യത്തിന് കാരണം അരുണ്‍ ജയ്റ്റ്ലിയുടെ കാലത്തെ മോശം തീരുമാനങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി

Britishmalayali
kz´wteJI³

പുനെ: രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കൂടുതല്‍ ചെലുത്തണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ദേശീയ സുരക്ഷയും രാഷ്ട്ര നിര്‍മ്മാണവും പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക രംഗമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പരിഷ്‌കരണങ്ങളും തെറ്റായ നടപടികളുമാണ് ഇപ്പോള്‍ രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്നും അദ്ദേഹം പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായ നടപടി തന്നെയാണെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക കൂടി വേണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്. അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനേയും അദ്ദേഹം വിമര്‍ശിച്ചു. രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങള്‍ ഇപ്പോഴുമുണ്ട്. ഉയര്‍ന്ന നികുതി ചുമത്തുന്നതടക്കമുള്ളവയാണ് മാന്ദ്യത്തിന് കാരണമെന്നാണ് തോന്നുന്നത്. സാമ്പത്തിക രംഗത്ത് എന്റെ ഉപദേശം തേടിയിരുന്നില്ല. അതേ സമയം 370-ാം അനുച്ഛേദം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഉപദേശം നല്‍കിയിരുന്നു. അത് ശരിയാവുകയും ചെയ്തു. സാമ്പത്തിക മേഖലക്ക് വലിയ പരിഗണന നല്‍കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category