1 GBP = 88.70 INR                       

BREAKING NEWS

അമ്പര്‍ലാ കടലായി ഹോങ്കോങ്; 17ലക്ഷം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത് വര്‍ണ കുടകളുമായി; രാജ്യം സാക്ഷിയായത് ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്; ചൈനീസ് കടന്നുകയറ്റത്തിനെതിരെ തെരുവില്‍ മുറവിളികൂട്ടി ജനങ്ങള്‍

Britishmalayali
kz´wteJI³

ഹോങ്കോങ്: അമ്പര്‍ലാ കടലായി ഹോങ്കോങിനെ മാറ്റി പ്രതിഷേധക്കാര്‍. പലവര്‍ങ്ങളിലുള്ള കുടകളുമായി തെരുവിലിറങ്ങിയത് 17ലക്ഷത്തോളം ജനങ്ങള്‍. രാജ്യം സാക്ഷിയായത് ഏറ്റവും വലിയ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിനായിരുന്നു. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും മുറവിളികൂട്ടിയാണ് ജനങ്ങള്‍ തെരുവുകള്‍ കൈയേറിയത്. വിക്ടോറിയ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം സ്‌ക്വയറിന്റെ പരിധി വിടുന്നതില്‍ നിന്ന് പൊലീസ് വിലക്കിയെങ്കിലും നിരവധി ആളുകളാണ് തെരുവുകളില്‍ തമ്പടിച്ചത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഭരണം നിലനിര്‍ത്തുന്നത്.

അതേസമയം നേരത്തെ നടന്ന മാര്‍ച്ചുകളില്‍ പൊലീസ് ബാറ്റണും കണ്ണീര്‍ വാതകവും ഉപയോഗിച്ച് നേരിട്ടിരുന്നെങ്കിലും ഇത്തവണ നടത്തിയ മാര്‍ച്ചില്‍ അക്രമണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന റാലി സമാധാനപരമായിട്ടാണ് സമാപിച്ചത്. പതിവിലും കുറവ് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഭരണം കൂടം സ്ഥലത്ത് വിന്യസിച്ചിരുന്നത്.

പൊതു നിരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ 11ാമത്തെ ആഴ്ചയിലാണ്. പ്രതിഷേധത്തിന്റെ ഏരിയല്‍ ചിത്രം വ്യക്തമാക്കുന്നത് 2014ല്‍ നടന്ന പ്രതിഷേധത്തെക്കാലും വലിയ പ്രക്ഷേഭമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന്. പ്രതിഷേധക്കാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഹോങ്കോങ് വിമാനത്താവളം രണ്ട് ദിവസത്തിനു ശേഷം തുറന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധക്കാര്‍ ഖേദ പ്രകടനം നടത്തി. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു, ദയവായി മാപ്പ് സ്വീകരിക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ ഖേദ പ്രകടനം നടത്തിയത്.

പ്രതിഷേധക്കാര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടാതെ ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും, ചെക്-ഇന്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരോട് വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. 5000 ലധികം പ്രതിഷേധക്കാരാണ് ഹോങ്കോങ് വിമാനത്താവളത്തിലും പരിസരങ്ങളിലുമായി തടിച്ചു കൂടിയത്. ഹോങ്കോങ് സുരക്ഷിതമല്ല എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category