1 GBP = 91.85 INR                       

BREAKING NEWS

സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര; എസ്സെന്‍സ് യുകെ 'ഹൊമിനം'19' സെക്കന്റ് എഡിഷന്‍ സെപ്റ്റംബര്‍ 14ന് ലണ്ടനിലും 15ന് ന്യൂകാസിലിലും നടക്കും

Britishmalayali
kz´wteJI³

ബ്രിട്ടനിലെ സ്വതന്ത്രചിന്ത കൂട്ടായ്മയായ എസ്സെന്‍സ് യുകെയുടെ നേതൃത്വത്തില്‍, ഹൊമിനം'19 സെക്കന്റ് എഡിഷന്‍ എന്ന പ്രഭാഷണപരമ്പര, സെപ്റ്റംബര്‍ 14ന് ലണ്ടന്‍ ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. സെപ്റ്റംബര്‍ 15ന് ന്യൂകാസിലില്‍ വച്ചും ഇതേ പ്രഭാഷണ-പരമ്പര നടത്തപെടുന്നതായിരിക്കും. മുഖ്യപ്രഭാഷകനായി എത്തുന്നത്, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക നവോത്ഥാന മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ നടത്തുകയും, ഫാസിസത്തിനും, ദേശീയതക്കുമെതിരെ പ്രതിരോധങ്ങള്‍ കെട്ടിപ്പെടുക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഡോ. സുനില്‍ പി ഇളയിടം ആണ്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസര്‍, സാഹിത്യ വിമര്‍ശകന്‍, വിവിധ മേഖലകളിലായി പതിനഞ്ചോളും പുസ്തകങ്ങളുടെ രചയിതാവ്, പ്രഭാക്ഷകന്‍, എന്നീ നിലകളില്‍ സുനില്‍ പി ഇളയിടം ആധുനിക കേരളത്തിന്റെ നവോഥാന ചിന്തകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ്. സാഹിത്യവിമര്‍ശനത്തിനും, വൈജ്ഞാനിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍, കലാവിമര്‍ശന മേഖലയിലെ സമഗ്ര സംഭവനയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണ പുരസ്‌കാരം, എം. എന്‍. വിജയന്‍ സ്മാരക അവാര്‍ഡ്... എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നല്‍കി കേരളം സുനില്‍ പി ഇളയിടം എന്ന ബഹുമുഖ പ്രതിഭയെ ആദരിച്ചിട്ടുണ്ട്.

കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം, സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, മഹാത്മാഗാന്ധി-കോഴിക്കോട്-കാലടി സര്‍വകലാശാലകളില്‍ പി. ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ആസൂത്രണവകുപ്പ് സാംസ്‌കാരികകാര്യ ഉപദേശകസമിതി അംഗം.. എന്നിങ്ങനെ കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രയാണങ്ങളില്‍ സ്വന്തം കൈയൊപ്പ് പതിപ്പിച്ച ഒരു വ്യക്തിത്വം കൂടിയാണ് ഇളയിടം.

മെയ് ആറിന് ലണ്ടന്‍ ഫെല്‍ത്താം സ്പ്രിംഗ് വെസ്റ്റ് അക്കാദമിയില്‍ വച്ചുനടത്തപെട്ട ഹൊമിനം '19 എന്ന പരിപാടിക്കുശേഷം, എസ്സെന്‍സ് യുകെയുടെ 2019ലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായിരിക്കും സെപ്റ്റംബര്‍ 14ന് നടക്കുന്ന മേല്‍പറഞ്ഞ പ്രഭാഷണപരമ്പര. ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ സ്വതന്ത്രചിന്തയെയും, യുക്തിയെയും, സയന്‍സിനെയും ഊന്നിപറഞ്ഞുകൊണ്ട്, സാമൂഹിക ഉന്നമനത്തിനും, മാനവികതയ്ക്കുമായി നിലയുറപ്പിക്കുകയാണ് ഹൊമിനം'19-ലൂടെ എസെന്‍സ് യുകെ മുന്നോട്ടുവയ്ക്കുന്ന ആശയം.

ബ്രിട്ടനിലെ മലയാളി സമൂഹത്തിലെ യുവതലമുറയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ബൗദ്ധികഊര്‍ജം പകര്‍ന്നുകൊണ്ട് എസെന്‍സ് യുകെയൂടെ യൂത്ത് വിങ്, എസെന്‍സ് -വൈ-യുടെ നേതൃത്വത്തില്‍, അഞ്ചു യുവ പ്രതിഭകളുടെ പ്രഭാഷണങ്ങളും മേല്‍പറഞ്ഞ പരിപാടിയോടൊപ്പം നടക്കുന്നതായിരിക്കും. Nicola Mathew, Elizabeth Mathew, Lexi Amphoma എന്നീ യുവ പ്രഭാഷകര്‍, ബ്രിട്ടനിലെ സ്‌കൂളുകളുമായിച്ചേര്‍ന്നു റോട്ടറി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച സ്പീക്കിംഗ് കോമ്പറ്റീഷനിലെ സെമി ഫൈനലിസ്റ്റ് ടീം ആണ്. മനാസ് മനുമോഹന്‍ എന്ന യുവ എഴുത്തുകാരന്‍ 'Broken Manacles' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ യുവപ്രതിഭ മലയാളി സമൂഹത്തിന്റെ അഭിമാനായി മാറുകയാണ്. ജോയല്‍ ബിജു എന്ന യുവ Mathamatician, മറ്റൊരു പ്രഭാഷകനായിരിക്കും. നമ്മുടെ നിത്യ ജീവിതത്തില്‍ മാത്തമാറ്റിക്‌സിനുള്ള പ്രസക്തിയെപറ്റിയുള്ള ഒരു ഓര്‍മപെടുത്തലായിരിക്കും ജോയലിന്റെ സബ്ജക്ട്.

ഹൊമിനം'19 സെക്കന്റ് എഡിഷനിലൂടെ എസെന്‍സ് യുകെ എന്ന സംഘടന ബ്രിട്ടനിലെ മലയാളി സമൂഹത്തിനോട് ഓര്‍മപെടുത്തുകയാണ്: മാനവികതയുടെയും സ്വാതന്ത്ര ചിന്തയുടെയും വഴികള്‍ മുന്നിലുണ്ട്. ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
Bijumon Chacko - Cardiff(07940190455), Biju George - Chichester (07397877796), Madhu Shanmughan - Newcastle (07921712184), Manju Manumohan -London (07791169081), Moncy Mathew - Norfolk (07786991078), Praveen Kutty - Manchester (07904865697), Shiju Xavier - Wales  (07904661934)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category