1 GBP = 88.70 INR                       

BREAKING NEWS

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പേരു പറഞ്ഞ് വിളയാടാന്‍ ആരാടോ ഇമ്രാനെ തനിക്കു അവകാശം നല്‍കിയത്? മര്യാദക്ക് കക്കൂസ് പോലുമില്ലാത്ത സ്ത്രീകളെ കണ്ടാല്‍ ഹാലിളകുന്ന തന്റെ നാട്ടില്‍ മതി ഈ വീരവാദം; ഈ രാജ്യത്തു കരുത്തുള്ള ഒരു ഭരണകൂടം ഉണ്ടെന്ന് മറക്കരുത്; കയ്യിലിരിക്കുന്ന കാശ്മീര്‍ കൂടി കൈവിടുമെന്നു കരുതി ഇമ്രാന്‍ഖാന്‍ നിലവിളിക്കുമ്പോള്‍

Britishmalayali
kz´wteJI³

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് സമനില തെറ്റിയിരിക്കുകയാണ്. ഒരു ഇലപോലും അനങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ കൈവശമുള്ള കശ്മീരിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിച്ച ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ കണ്ണുവെച്ചിരിക്കുന്നത് ഇന്ത്യയുടേതെന്ന് ഇന്ത്യ നിയമപരമായി വിശ്വസിക്കുന്ന പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശത്തെ കുറിച്ചാണ് എന്ന് ഉറപ്പായതോടുകൂടി, ആരും അവരുടെ കണ്ണുനീരിന് നേരെ തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോട് കൂടി സമനില തെറ്റിയവനെ പോലെ അലറിവിളിക്കുകയാണ് പാക് പ്രധാനമന്ത്രി. ഇന്ന് ഒരു ട്വിറ്ററിലൂടെ ഇമ്രാന്‍ഖാന്‍ പറഞ്ഞത് ഇന്ത്യ ഒരു ഹിറ്റ്ലര്‍ അധിനിവേശത്തിന്റെ പാതയിലാണ്, ഇന്ത്യ ഭരിക്കുന്നത് ഒരു ഫാസിസ്റ്റ് - നാസിസ്റ്റ് സര്‍ക്കാരാണ്. ആര്‍ എസ് എസിന്റെയും ഹിന്ദു ഭരണകൂടത്തിന്റെയും ചരിത്രമറിയാന്‍ ഗൂഗിള്‍ ചെയ്യുക. അവിടെയും ഇമ്രാന്‍ഖാന്റെ സാഹിത്യം അവസാനിച്ചില്ല. പാക്കിസ്ഥാന്റെയും ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെയും സുരക്ഷിതത്വം ഈ ഭരണകൂടം ഇല്ലാതാക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു പിന്തുണയും അവര്‍ക്ക് ലോകരാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കാതെ പോയപ്പോള്‍, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ അവര്‍ കൈനീട്ടി നിന്ന് നിലവിളിച്ചെങ്കിലും തിരിഞ്ഞ് നോക്കാതെ വന്നപ്പോള്‍ തങ്ങളുടെ കൈവശമിരിക്കുന്ന ഭൂപ്രദേശം കൂടി ഉടന്‍ നഷ്ടമായേക്കും എന്നും ഒന്ന് പ്രതികരിക്കാന്‍ പോലും സാധിക്കുകയില്ല എന്നും തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗമാണ്. ഇന്ത്യ ജനാധിപത്യത്തിലും രാജ്യാന്തര മര്യാദകളിലും വിശ്വസിച്ചിരുന്നതുകൊണ്ട് നമ്മുടേത് മാത്രമായ ഭുപ്രദേശത്തിന് പോലും സ്വയംഭരണാവകാശം കൊടുത്തപ്പോള്‍ അവിടേക്ക് പാക്കിസ്ഥാന്റെ പട്ടാളക്കാര്‍ പരിശീലനം കൊടുത്തയച്ച ഭീകരവാദികള്‍ ഇതുവരെ സൃഷ്ടിച്ച കലാപങ്ങള്‍ക്ക് അറുതിയുണ്ടായിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ ഭാഗമാക്കി അടിയന്തിരമായി ഇന്ത്യ കശ്മീരിനെ മാറ്റിയപ്പോള്‍ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

രണ്ടാഴ്ച്ചക്ക് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ പോലും ധൈര്യത്തോടെ തെരുവിലിറങ്ങി ഒരു മുദ്രാവാക്യം വിളിക്കാന്‍ പോലും അവിടുത്തെ വിഘടനവാദികള്‍ക്ക് കഴിയുന്നില്ല. ഇന്ത്യയെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുത്ത് ഇന്ത്യയുടെ ഭുപ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിഘടനവാദികളും ഭീകരവാദികളും പാക്കിസ്ഥാന്റെ പിന്തുണ കൊണ്ടൊന്നും ഒന്നും ഇന്ത്യക്കെതിരെ ചെയ്യാന്‍ കഴിയില്ലെന്നും സമ്പൂര്‍ണ്ണമായ നിയന്ത്രണം ഇന്ത്യ കൈവശപ്പെടുത്തി എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അപ്പോള്‍ പാക്കിസ്ഥാന് ഒരു തലവേദനയുണ്ട്. ഭീകരവാദം നടത്തി ശീലിച്ച് ഭീകരവാദികളായി ജീവിച്ചിരിക്കുന്നവര്‍ക്ക് വെറുതെ ഒരുപാട് നാള്‍ മാളത്തില്‍ ഇരിക്കാന്‍ കഴിയുകയില്ല. ഇന്ത്യയിലെ ഭൂപ്രദേശങ്ങളില്‍ ഒരിടത്തും പൊങ്ങാനുള്ള ധൈര്യവും അവര്‍ക്കില്ല. അപ്പോള്‍ സ്വാഭാവികമായും കശ്മീര്‍ കലാപകാരികളുടെ ഒളിത്താവളവും ഇടത്താവളവുമായി പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂപ്രദേശത്തേക്ക് അവര്‍ മാറും. ഇത് വളരെ കൃത്യമായ ഒരു മുന്നറിയിപ്പായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category