1 GBP = 88.70 INR                       

BREAKING NEWS

'തെക്കന്‍സ് 2019' നവംബര്‍ ഒന്‍പതിന് ബിര്‍മിങാമില്‍; യുകെയിലെ ക്നാനായ യുവജന സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു; ആവേശം ഏറ്റെടുത്ത് യുവജനങ്ങള്‍

Britishmalayali
kz´wteJI³

യുകെയിലെ ക്‌നാനാനായ യുവജനങ്ങളുടെ ആവേശമായ യുവജന സംഗമം 'തെക്കന്‍സ് 2019 'ന്റെ ലോഗോ പ്രകാശനം കോട്ടയം രൂപതയുടെ മേലധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം അരമനയില്‍ വച്ച് നടന്ന ചടങ്ങില്‍ യുകെകെസിവൈഎല്ലിന്റെ ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ജോസ് പാട്ടാറുകുഴിയില്‍, യുകെകെസിവൈഎല്‍ നാഷണല്‍ ഡയറക്ടര്‍ സിന്റോ വെട്ടുകല്ലേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ വിജയത്തിന്റെ ചുവടു പിടിച്ചു കൊണ്ട് ഈവര്‍ഷം നവംബര്‍ ഒന്‍പതിന് ബിര്‍മിങ്ഹാമില്‍ നടക്കുന്ന തെക്കന്‍സ് 2019, അതിലും കേമമാക്കാന്‍ പ്രസിഡണ്ട് ടെനിന്‍ ജോസ് കടുതോടിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബ്ലെയിസ് തോമസ് ചേത്തലിന്റെയും, മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍, നാഷണല്‍ ഡയറക്ടേഴ്‌സായ സിന്റോ വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങള്‍ ആണ് ഇത്തവണ യുവജനങ്ങള്‍ക്കായി ഒരുക്കുന്നത്. യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ ശക്തമായ ആല്മീയ നേതൃത്വത്തില്‍ യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മറ്റിയും യുകെയിലെ എല്ലാ  കെസിവൈഎല്‍ യൂണിറ്റുകളും ഒരേ ചരടില്‍ കോര്‍ത്ത മണി മുത്തു പോലെ ഒന്നായി അത്യധികം മേന്മയോടെ പ്രവര്‍ത്തിക്കുന്നു.

ലോഗോ പ്രകാശനത്തോടെ തെക്കന്‍സ് 2019ന്റെ ഒരുക്കങ്ങള്‍ക്ക് യുകെകെസിവൈഎല്‍ തുടക്കം കുറിക്കുകയാണ്. യുകെയിലെ 40 ഓളം വരുന്ന യൂണിറ്റുകളിലെ നാലായിരത്തോളം വരുന്ന മുഴുവന്‍ യുവജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. യുകെയിലെ എല്ലാ കെസിവൈഎല്‍ യൂണിറ്റ് അംഗങ്ങളും അവരുടെ ഡയറക്ടേഴ്‌സിന്റെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ ക്‌നാനായ യുവജന മാമാങ്കത്തില്‍ പങ്കെടുക്കുവാനും പരിപാടികള്‍ അവതരിപ്പിക്കുവാനും തയ്യാറായിക്കൊണ്ടിരിക്കുന്നു. 

യുകെയിലെ എല്ലാ ക്‌നാനായ വൈദികരുടെയും, ക്‌നാനായ കത്തോലിക് വിമന്‍സ് ഫോറത്തിന്റെയും എല്ലാവിധ പിന്തുണയും സഹകരണങ്ങളും യുവജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെകെസിഎ യുടെ കഴിഞ്ഞ കണ്‍വെന്‍ഷനില്‍ യുവജനങ്ങളുടെ സാന്നിധ്യവും കണ്‍വെന്‍ഷന്റെ വിജയത്തിനായി കെസിവൈഎല്ലിന്റെ പൂര്‍ണ്ണമായ സഹായ സഹകരണങ്ങളും വളരെയേറെ ശ്രദ്ധേയമായിരുന്നു. യുവജനങ്ങളുടെ ഈ സംഗമത്തിന് മാതൃ സംഘടനയായ യുകെകെസിഎ നാഷണല്‍ കൗണ്‍സിലിന്റെ എല്ലാ പിന്തുണയും യുവജനങ്ങള്‍ക്ക് ഊര്‍ജ്ജവും ശക്തിയും പകരുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യമായി, എന്നാല്‍ അതിവിജയകരമായി നടന്ന 'തെക്കന്‍സ് 2018' ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് ജോണ്‍ സജി മേലേമുണ്ടക്കലിന്റെ നേതൃത്വത്തിലുള്ള സ്റ്റീഫന്‍ ടോം, സ്റ്റെഫിന്‍ ഫിലിപ്പ്, നയന ബാബു, നവീന തോമസ് എന്നിവര്‍ അടങ്ങിയ പഴയ കമ്മറ്റി ആയിരുന്നു. അവരുടെ പരിചയ സമ്പത്തും പുതിയ കമ്മറ്റിയുമായുള്ള ശക്തമായ കൂട്ടായ്മയും തെക്കന്‍സ് 2019ന് കരുത്തേകും.

ഏതായാലും എല്ലാ ക്‌നാനായ യുവജനങ്ങളും അവരുടെ  സ്വന്തം സംഗമമായ 'തെക്കന്‍സ് 2019' നായി കാത്തിരിക്കുമ്പോള്‍, അത് ശക്തമായ യുകെകെസിവൈഎല്‍ നാഷണല്‍ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ യുവജന മാമാങ്കം വമ്പിച്ച വിജയം ആക്കുക തന്നെ ചെയ്യും. ടെനിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മറ്റി, യുകെയിലെ എല്ലാ ക്‌നാനാനായ മാതാപിതാക്കളോടും തെക്കന്‍സ് 2019ന്റെ വിജയത്തിനായി സഹകരണം അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category