1 GBP = 92.40 INR                       

BREAKING NEWS

ഹാമില്‍ട്ടണ്‍ സെന്റ് മേരീസ് കാത്തലിക് സിറോ മലബാര്‍ മിഷന്റെ ആസ്ഥാനമായ ബേണ്‍ബാങ്ക് സെന്റ് കത്ബര്‍ട്‌സ് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തി നിര്‍ഭരം കൊണ്ടാടി

Britishmalayali
kz´wteJI³

ദര്‍വെല്‍ രൂപത സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ഹാമില്‍ട്ടണ്‍ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരം ആഘോഷിച്ചു. പത്തുദിവസം നീണ്ടുനിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഞായറാഴ്ച ആണ് സമാപനമായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. ജിനോ അരിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മതര്‍വെല്‍ രൂപത സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് വെമ്പാടംതറ, ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ബിനു കിഴക്കേല്‍ ഇളംതോട്ടം, ഫാ. ബ്രയാന്‍ ലാംപ്, ഫാ. പോള്‍ മോര്‍ട്ടന്‍, ഫാ. ജറാള്‍ഡ് ബോഗന്‍, ഫാ. സിറിയക് പാലക്കുടി, ഫാ.ലിനേഷ് മാങ്കുടി, ഫാ. സന്തോഷ് മൂലന്‍, ഫാ. തോമസ് എറമ്പില്‍, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. ജോസ്  സിറില്‍ റോഡ്രിഗസ് എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. ഫാ. ജിനോ അരിക്കാട്ടു തിരുന്നാള്‍ സന്ദേശം നല്‍കി.

ഇന്നത്തെ കാലഘട്ടത്തില്‍ മാതാവിലുള്ള വിശ്വാസം മുറുകെ പിടിച്ചു വളര്‍ന്നുവരുന്ന തലമുറയെ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം തന്റെ സന്ദേശത്തില്‍ മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെ മനസ്സിലാക്കുവാനും അതിനനുസരിച്ചു ജീവിതത്തെ ക്രമീകരിക്കുവാനും ശ്രമിക്കണമെന്ന് അച്ചന്‍ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു. ഇതാ കര്‍ത്താവിന്റെ ദാസി എന്ന വചനംവിശ്വാസികളുടെ അധരങ്ങളില്‍ എന്നും ഉണ്ടാകേണ്ടതാണെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു.

തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ബ്ലാന്റയര്‍ സെന്റ് ജോസഫ് പള്ളി വികാരി  ഫാബ്രയാന്‍ ലാംപ് നേതൃത്വം നല്‍കി. സ്‌കോട്ടിഷ് ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ഇടവക വിശ്വാസികളും അനേകം ലോക്കല്‍ കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. നിങ്ങളുടെ വിശ്വാസം സ്‌കോട്‌ലന്‍ഡിലുള്ള ക്രിസ്തീയ വിശ്വാസികള്‍ക്ക് ഒരു മാതൃക ആണെന്ന് ഫാ. ബ്രയാന്‍ ലാംപ്തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. പ്രദക്ഷിണത്തിന് ശേഷം പള്ളി ഹാളില്‍ ഇടവക അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ സ്‌നേഹവിരുന്നോടു കൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചത്.

കഴിഞ്ഞ പത്തു ദിവസമായി എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും പ്രത്യേകം നിയോഗം വച്ചുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘൊഷങ്ങള്‍ക്ക് ആരംഭം കുറിച്ച്‌കൊണ്ട് ഓഗസ്റ്റ് ഒമ്പതിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബേണ്‍ബാങ്ക്      സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ വികാരി ഫാ. ചാള്‍സ്‌ഡോര്‍നാന്‍ കൊടി ഉയര്‍ത്തിയതോടെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

ഓഗസ്റ്റ് പതിനേഴ് ശനിയാഴ്ച മതബോധന ദിനമായിആഘോഷിച്ചു. അന്നേദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍  മിഷന്‍ ഡയറക്ടര്‍ ഫാബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കി. മദര്‍വെല്‍ രൂപത അധ്യക്ഷന്‍ ജോസഫ് ടോള്‍  തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കുകയും അനുഗ്രഹ പ്രഭാഷണം നല്‍കുകയും ചെയ്തു. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചു  കുടുംബസമേതം പള്ളിയില്‍ വരുന്നത് കാണുമ്പോള്‍ തന്റെ കുട്ടിക്കാലത്തു മാതാപിതാക്കളോടൊപ്പം പള്ളിയില്‍ പോയിരുന്നതാണ് തനിക്ക് ഓര്‍മ്മവരുന്നതെന്ന് പിതാവ് തന്റെ അനുഗ്രഹപ്രഭാഷണത്തില്‍പറഞ്ഞു. തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് നേതൃത്വം നല്‍കി.

മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് വെമ്പാടംതറയുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി നാട്ടിലെ തിരുന്നാളിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വളരെ മനോഹരമായ ഒരു തിരുനാളില്‍ സംബന്ധിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യം വിശ്വാസികളുടെ മുഖത്ത് പ്രകടമായിരുന്നു. 

തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രസുദേന്തിമാരുടെ പ്രതിനിധിയായി കാര്‍മല്‍ തോമസ് നന്ദി അറിയിച്ചു. ആല്‍ബിന്‍ കാര്‍മല്‍, ടീന ജോര്‍ജ്, മെറിന്‍ ക്ലാര ജേക്കബ്, അലന്‍ ബാബു, എബി ജോണ്‍സന്‍, ഇവാനാ മരിയപോള്‍, റിയാ റൂബി, ജസ്റ്റിമാത്യു, ബെനീറ്റ എബ്രഹാം, എല്‍വിന്‍ മാത്യു, ക്രിസ്‌കുര്യന്‍, ക്രിസ്തുദാസ് ഹാരിസ് എന്നിവരായിരുന്നു ഈവര്‍ഷത്തെ പ്രസുദേന്തിമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category