1 GBP = 88.70 INR                       

BREAKING NEWS

വൈപ്പിനില്‍ കുടുംബത്തിലെ മൂന്നുപേര്‍ കൂട്ടആത്മഹത്യ ചെയ്തു; വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് അച്ഛനെയും അമ്മയെയും മകളെയും; ജീവനെടുക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതെന്ന് കുടുംബം എഴുതിയ ആത്മഹത്യക്കുറിപ്പ്; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Britishmalayali
kz´wteJI³

വൈപ്പിന്‍: അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53), മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.

സഹോദരങ്ങള്‍ക്കും പൊലീസിനുമായി എഴുതിയ കത്തുകളില്‍ ഒരുമിച്ചു തീരുമാനം എടുത്ത് ജീവനൊടുക്കുകയാണെന്നാണ് എഴുതിയിരിക്കുന്നത്. മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തുകളിലുണ്ട്. ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. മുരളി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കും.

സുഭാഷിന്റെ സഹോദരന്‍ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജോലിക്കായി ബെംഗളൂരുവില്‍ പോയിരുന്ന നയനയെ പിന്നീട് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഞായറാഴ്ച നയന വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത കൂട്ട ആത്മഹത്യ. ദുരന്തത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category