1 GBP = 92.50 INR                       

BREAKING NEWS

കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പഠിക്കുമ്പോള്‍ ചേട്ടനെ കാട്ടുപോത്ത് കുത്തിയത് ജീവിതം മാറ്റി മറിച്ചു; പാപ്പച്ചനെ ചികില്‍സിക്കാന്‍ ആശുപത്രി ആവശ്യപ്പെട്ടത് കാട്ടുമൃഗങ്ങളുടെ ഇറച്ചിയും; ശിരോവസ്ത്രം വേണ്ടെന്ന് വച്ചു തോക്കുമെടുത്ത് കാടുകയറല്‍; 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ഡോക്ടര്‍ക്ക് കാഴ്ച വച്ച് പ്രതികാരം; ഒറ്റയാനെ ഒറ്റവരിലില്‍ വിറപ്പിച്ച് ശിക്കാരി കുട്ടിയമ്മയായി; തോക്കിനെ ത്രേസ്യാ തോമസ് കൂടെ കൂട്ടിയ കഥ

Britishmalayali
kz´wteJI³

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഏക വേട്ടക്കാരി എന്ന വിശേഷണം കുട്ടിയമ്മയ്ക്ക് കിട്ടിയത് സാഹസികതയെ നെഞ്ചോട് ചേര്‍ത്തതിനാലാണ്. എന്നാല്‍ ജീവിക്കാന്‍ വേണ്ടിയായിരുന്നു ഈ പെടാപ്പാട് എന്നതാണ് വസ്തുത. ജീവിതത്തിലെ കടുത്ത പ്രയാസങ്ങളെ നേരിടാനായിരുന്നു കാടുകയറല്‍. കന്യാസ്ത്രീയാകുകയായിരുന്നു ജീവിത മോഹം. അത് വേണ്ടെന്ന് വച്ചാണ് കുട്ടിയമ്മ വേട്ടക്കാരിയായത്. ശിക്കാരിയെന്ന പേര് സിസ്റ്ററിന് പകരം കിട്ടുകയും ചെയ്തു. വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ തോമസ് എന്ന കുട്ടിയമ്മ (87) ജീവിക്കാനായി കാട്ടിലേക്ക് കുടിയേറിയ പെണ്‍കരുത്തിന്റെ പ്രതീകമായിരുന്നു. മലയാളികള്‍ കൊണ്ടാടിയ മഹത് വനിതകളില്‍ എന്തുകൊണ്ടും പ്രഥമഗണനീയയാണ് ത്രേസ്യാ തോമസ് എന്ന ശിക്കാരി കുട്ടിയമ്മ. 25-ാം വയസില്‍ നാടന്‍ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ കേരളത്തിലെ ആദ്യ വനിതാശിക്കാരിയാണ്.

കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ താമസമാരംഭിച്ചു. സ്വത്തുക്കളെല്ലാം മകനും കുട്ടികള്‍ക്കുമായി നല്‍കിയ കുട്ടിയമ്മ പൊതുപ്രവര്‍ത്തകയായി. വാര്‍ദ്ധക്യം കുട്ടിയമ്മയുടെ ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഒരു കുറവും വരുത്തിയിരുന്നില്ല. ചുരുളിപ്പെട്ടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തിരുന്ന കുട്ടിയമ്മ, അവരുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കെയാണ് മരണം തേടിയെത്തിയത്.

കന്യാസ്ത്രീയാകാന്‍ ന്യൂഡല്‍ഹിയില്‍ പരിശീലനത്തിന് പോയിരുന്നു. പക്ഷേ, കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം എല്ലാവരും ഇടുക്കിയിലേക്ക് കുടിയേറി. ഇതോടെ കുട്ടിയമ്മയുടെ കന്യാസ്ത്രീ മോഹവും തീര്‍ന്നു. ജന്മനാടായ പാലാ ഇടമറ്റത്തുനിന്ന് 1963-ലാണ് ഇടുക്കി മറയൂരിലെ ചിന്നാറിനടുത്ത് ചുരുളിപ്പെട്ടിയില്‍ കുട്ടിയമ്മ അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പം കുടിയേറിയത്. ചിന്നാറില്‍ ജീവിക്കാന്‍ വേട്ടയാടല്‍ മാത്രമായിരുന്നു അന്ന് ഏക വഴി. മൂത്ത സഹോദരനായിരുന്നു കുടുംബത്തിന്റെ കരുത്ത്. എന്നാല്‍ വേട്ടയ്ക്കിടയില്‍ പരിക്കേറ്റ മൂത്തസഹോദരന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടിയമ്മയെ വേട്ടക്കാരിയാക്കി. ചേട്ടന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 25-ാം വയസില്‍ കുട്ടിയമ്മ ഇളയസഹോദരനെയും കൂട്ടി, വേട്ട തുടങ്ങി. തോക്കുമേന്തി കാടുകയറിയ കുട്ടിയമ്മ കാട്ടുപോത്തിനെയും മാനിനെയും മറ്റ് വന്യമൃഗങ്ങളെയും വെടിവെച്ചിട്ടു. ആദ്യമായി വെടിവെച്ചിട്ട കാട്ടുപോത്തിന്റെ ഇറച്ചി ആശുപത്രിയിലെത്തിച്ച് സഹോദരന്റെ ചികിത്സയ്ക്ക് പണത്തിന് പകരം നല്‍കി. പിന്നീട് വന്യമൃഗങ്ങളെ വേട്ടയാടല്‍ കുട്ടിയമ്മയ്ക്ക് ഉപജീവനമാര്‍ഗമായി.

കാട്ടാനയും കാട്ടുപോത്തും പാര്‍ത്തിരുന്ന കൊടുംകാട്ടില്‍ തോക്കും കൈയിലേന്തി കുട്ടിയമ്മ ഇരകളെ തേടി പിടിച്ചു. കാട്ടാനകളില്‍നിന്ന് രക്ഷനേടാന്‍ കുട്ടിയമ്മയുടെ സഹായം ലഭിക്കുമെന്നുറപ്പായതോടെ നിരവധി കുടുംബങ്ങളും കാട്ടിലേക്ക് കുടിയേറി. പിന്നീട് ചിന്നാര്‍ വന്യജീവിസങ്കേതത്തിന്റെ പരിധിയിലേക്ക് ചുരുളിപ്പെട്ടി ഗ്രാമത്തെയും വനം വകുപ്പ് ഉള്‍പ്പെടുത്തി. ഇതോടെ സ്വന്തം തട്ടകത്തില്‍ നിന്ന് കുടിയിറങ്ങേണ്ടിവന്നു. സര്‍ക്കാര്‍ 1993-ല്‍ സ്ഥലം ഏറ്റെടുത്തതോടെ കുട്ടിയമ്മയും കുടുംബവും കാടിറങ്ങി. നഷ്ടപരിഹാരവും പുനരധിവാസവും വനം വകുപ്പ് വാഗ്ദാനം ചെയ്തു. എല്ലം വെറുതെയായി. പിന്നീട് കാഞ്ഞിരപ്പള്ളി ആനക്കല്ലിലേക്ക് താമസം മാറുകയായിരുന്നു. 2016-ല്‍ കോടതി ഇടപെടലിലൂടെ കിടപ്പാടം നഷ്ടമായതിന് ഇവര്‍ക്ക് നഷ്ടപരിഹാരം കിട്ടി.

പാലാ സ്വദേശിയായ ത്രേസ്യാമ്മ 1964ലാണ് ചിന്നാര്‍ വനമേഖലയിലേക്ക് കുടിയേറിയത്. കഷ്ടപ്പാടില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മോചനം തേടിയാണ് പാലാ ഇടമറ്റത്തുനിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം 1964ല്‍ കുട്ടിയമ്മ മറയൂരിലേക്ക് കുടിയേറിയത്. ചിന്നാര്‍ മേഖലയിലെ ചുരുളിപ്പെട്ടിയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങി താമസം തുടങ്ങി. വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടി പുതിയ ജീവിതം ആരംഭിച്ച കുട്ടിയമ്മ പിന്നീട് തന്റെ സ്വപ്നമായ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചു.കന്യാസ്ത്രീയാകാന്‍ തീരുമാനിച്ച കുട്ടിയമ്മ റെയ്ച്ചൂരിലേക്ക് പോയി. റെയ്ച്ചൂരില്‍ പഠിക്കുന്നതിനിടയിലാണ് സഹോദരന്‍ പാപ്പച്ചനെ കാട്ടുപോത്ത് കുത്തിയ വിവരം അറിയുന്നത്. ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാന്‍ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രി അധികൃതര്‍ പുറത്താക്കി. പണം തന്നില്ലെങ്കില്‍ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.

സഹോദരനെ രക്ഷിക്കാനായി ആശുപത്രി അധികൃതരുടെ ആവശ്യം നിറവേറ്റാന്‍ തന്നെ തന്റേടിയായ കുട്ടിയമ്മ തീരുമാനിച്ചു. സഹോദരന്റെ ചികിത്സാ ചെലവിനുവേണ്ടി ഇളയ സഹോദരന്‍ ടോമിയെയും കൂട്ടി ഒരു നാടന്‍ തോക്കുമായി കുട്ടിയമ്മ ആദ്യമായി കാടുകയറി. ഉള്‍വനത്തില്‍ കണ്ട കാട്ടുപോത്തിനെ ആദ്യവെടിയില്‍ തന്നെ കുട്ടിയമ്മ വീഴ്ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച കുട്ടിയമ്മ പിന്നീട് വേട്ടയാടല്‍ തന്റെ ദൗത്യമാക്കുകയായിരുന്നു. കുട്ടിയമ്മയുടെ ശൗര്യത്തിനു മുന്നില്‍ പിന്നീട് നൂറുകണക്കിന് കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും വീണു. അപൂര്‍വം കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ട്. കുട്ടിയമ്മയുടെ പരുക്കന്‍ ഭാവവും പെരുമാറ്റവും, തോക്ക് കുത്തി ആരെയും കൂസാതെയുള്ള നില്‍പ്പും അടിമാലിയിലെയും മറയൂരിലെയും ആളുകള്‍ക്ക് പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് കൗതുകമായിരുന്നു.

ഇതിനിടെ ശ്രീലങ്കന്‍ സ്വദേശിയും സഹോദന്മാരുടെ കൂട്ടുകാരനുമായ തോമസുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇരുവരും ചേര്‍ന്നായിരുന്നു വേട്ടയാടല്‍. പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി പെന്നുവിളയിച്ച മണ്ണ് ഉപേക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കാതെവന്നതോടെ തോക്ക് താഴെവച്ച് കുട്ടിയമ്മ വനംവകുപ്പുമായി നിയമയുദ്ധത്തിനിറങ്ങി. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി 2005ല്‍ ഹൈക്കോടതിയെ സമീപിച്ചു. പലിശ ഉള്‍പ്പെടെ 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2006 ജനുവരിയില്‍ കോടതി വിധിയുണ്ടായി. എന്നാല്‍ 29 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവില്‍ 2016ല്‍ കുട്ടിയമ്മയ്ക്ക് മുഴുവന്‍ തുകയും ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category